സ്റ്റൈലൻ ലുക്കിൽ ടാറ്റ ആള്‍ട്രോസ് റേസര്‍, വില 9.49 ലക്ഷം രൂപ മുതൽ
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ സ്പോർടി മോഡൽ റേസർ വിപണിയിൽ. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ആർ1 എന്ന മോഡലിന് 9.49 ലക്ഷം രൂപയും ആർ 2 എന്ന മോഡലിന് 10.49 ലക്ഷം രൂപയും ആർ 3 എന്ന മോഡലിന് 10.99 ലക്ഷം രൂപയുമാണ് വില. റേസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് കാറിന്. 1.2

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ സ്പോർടി മോഡൽ റേസർ വിപണിയിൽ. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ആർ1 എന്ന മോഡലിന് 9.49 ലക്ഷം രൂപയും ആർ 2 എന്ന മോഡലിന് 10.49 ലക്ഷം രൂപയും ആർ 3 എന്ന മോഡലിന് 10.99 ലക്ഷം രൂപയുമാണ് വില. റേസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് കാറിന്. 1.2 ലീറ്റർ ടർബൊ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 120 പിഎസ് കരുത്തും 120 എച്ച്പി (സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 10 എച്ച്പി കൂടുതല്‍) 170 എൻഎം ടോർക്കും നൽകും ഈ എൻജിൻ.
രൂപകല്‍പനയില്‍ ബോണറ്റിലേയും റൂഫിലേയും ട്വിന്‍ റേസിങ് സ്ട്രിപ്പുകള്‍, റേസര്‍ ബാഡ്ജ്, ചെറിയ മാറ്റങ്ങളുള്ള ഗ്രില്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് ഹാച്ച് ബാക്കുമായുള്ള പ്രധാന വ്യത്യാസങ്ങള്‍. 26.03 സെന്റിമീറ്റർ ടച്ച് സ്‌ക്രീന്‍, സെഗ്മെന്റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്‌സി, ഹെഡ് അപ് ഡിസ്‌പ്ലേ, വോയ്‌സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെയാണ് ഫീച്ചറുകളിലുള്ള വ്യത്യാസങ്ങള്‍.
ഇതുകൂടാതെ ആൾട്രോസിന് പുതിയ മൂന്ന് മോഡലുകളും കൂടി ടാറ്റ അവതരിപ്പിച്ചു. എസഡ്എക്സ് എൽയുഎക്സ് എന്ന മോഡലിന് 8.99 ലക്ഷം രൂപയും എക്സ്‌ഇസഡ് പ്ലസ് എസ് എൽയുഎക്സ് എന്ന മോഡലിന് 9.64 ലക്ഷം രൂപയും എക്സ്‌ഇസഡ് പ്ലസ് ഒഎസ് എന്ന മോഡലിന് 9.98 ലക്ഷം രൂപയുമാണ് വില.