ആർഎക്സ്100 എന്ന ഒറ്റ മോഡലിലൂടെ എക്കാലത്തും മലയാളിയുടെ ഇഷ്ടബ്രാൻഡായി നിൽക്കുകയാണ് യമഹ. ഇപ്പോൾ പ്രീമിയം മോഡലുകളിലാണു ശ്രദ്ധ. പുതിയ സമീപനങ്ങളെപ്പറ്റി യമഹ മോട്ടർ ഇന്ത്യ സെയിൽസ് മേധാവി രവീന്ദർ സിങ് സംസാരിക്കുന്നു. ∙ 2019ൽ 6.23 ലക്ഷം ടൂവീലർ ആണ് യമഹ ഇന്ത്യയിൽ വിറ്റത്. കോവിഡിനുശേഷം, 2023ൽ വിൽപന അതിനെക്കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർഎക്സ്100 എന്ന ഒറ്റ മോഡലിലൂടെ എക്കാലത്തും മലയാളിയുടെ ഇഷ്ടബ്രാൻഡായി നിൽക്കുകയാണ് യമഹ. ഇപ്പോൾ പ്രീമിയം മോഡലുകളിലാണു ശ്രദ്ധ. പുതിയ സമീപനങ്ങളെപ്പറ്റി യമഹ മോട്ടർ ഇന്ത്യ സെയിൽസ് മേധാവി രവീന്ദർ സിങ് സംസാരിക്കുന്നു.

∙ 2019ൽ 6.23 ലക്ഷം ടൂവീലർ ആണ് യമഹ ഇന്ത്യയിൽ വിറ്റത്. കോവിഡിനുശേഷം, 2023ൽ വിൽപന അതിനെക്കാൾ ഉയർന്ന് 6.4 ലക്ഷമായി. പ്രീമിയം വിഭാഗത്തിലാണു കമ്പനി ഊന്നൽ നൽകുന്നത്. 2019ൽ ഈ വിഭാഗത്തിൽ 10% ആയിരുന്ന വിഹിതം 2023ൽ 15% ആയി. കേരളത്തിലും വൻ കുതിപ്പാണ്. ഇക്കൊല്ലം ജനുവരി–ഏപ്രിൽ കാലത്ത് സ്കൂട്ടർ വിൽപനയിൽ 125% വർധനയും പ്രീമിയം വിഭാഗത്തിൽ (ആർ15, എംടി15) 30% വർധനയുമുണ്ട്.

ADVERTISEMENT

∙ നഗരങ്ങളും സെമി–നഗരങ്ങളുമാണ് ഫോക്കസ്. 18–25 പ്രായത്തിലുള്ളവരാണ് ഞങ്ങളുടെ കസ്റ്റമർ ബേസ്. ദൈനംദിന യാത്രകൾക്കപ്പുറം, ബൈക്ക് യാത്ര ആവേശമായി കാണുന്നവരാണ് യമഹയുടെ ഉപയോക്താക്കൾ. ഉയർന്ന സിസി ബൈക്കുകൾ അവതരിപ്പിച്ച് ഇപ്പോഴത്തെ ഉപയോക്താക്കൾക്ക് അപ്ഗ്രേഡിന് അവസരമൊരുക്കുകയും പുതിയ കസ്റ്റമേഴ്സിനെ ആകർഷിക്കുകയുമാണു യമഹ ചെയ്യുന്നത്. ആർ3, എംടി03 എന്നീ 300 സിസി ബൈക്കുകൾ ഉദാഹരണം. വൈസീഎഫ് ആർ7, എംടി 07 എന്നീ 700 സിസി ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു. കോൾ ഓഫ് ദ് ബ്ലൂ എന്ന ബ്രാൻഡ് ക്യാംപെയ്ന്റെ ഭാഗമായി ഒട്ടേറെ റൈഡിങ് ആക്ടിവിറ്റികളും നടത്തുന്നു. പ്രീമിയം ഹൈ–പെർഫോമൻസ് ബൈക്കുകൾക്കു മാത്രമായുള്ള പ്രത്യേക ഷോറൂമുകൾ ബ്ലൂ സ്ക്വയർ ഡീലർഷിപ് എന്ന പേരി‍ൽ ആരംഭിച്ചത് വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. റേസിങ് ലെഗസിയും വൈബുമാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഇത്തരം ഷോറൂമുകൾ ഇപ്പോൾ 300 കടന്നു. എല്ലാ ഷോറൂമുകളും ഇങ്ങനെ ഉയർത്തുകയാണു ലക്ഷ്യം.

∙ സ്കൂട്ടർ വിപണിയിൽ 20% ഇലക്ട്രിക് സ്കൂട്ടറുകളാണ്. ആ രംഗത്തേക്കുള്ള പ്രവേശനത്തിനു യമഹയും തയാറെടുക്കുകയാണ്. ഉയർന്ന നിലവാരത്തിലുള്ള പ്രീമിയം ഇവി ആണു ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും ജപ്പാനിലെയും ആർ ആൻഡ് ഡി ടീമുകൾ ചേർന്ന് ഇതിനുള്ള ശ്രമത്തിലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT