ബോച്ചെയുടെ കറുത്ത കുതിര, ലാൻഡ് റോവർ ഡിഫൻഡർ
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡർ സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ. ഡിഫൻഡർ 110, 2 ലീറ്റർ എച്ച്എസ്ഇ മോഡലാണ് ബോച്ചെ സ്വന്തമാക്കിയത്. പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്നാണ് ബോബി ചെമ്മണ്ണൂറിന്റെ പുതിയ വാഹനം. കുറുത്ത നിറത്തിലുള്ള വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രം റോയൽ

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡർ സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ. ഡിഫൻഡർ 110, 2 ലീറ്റർ എച്ച്എസ്ഇ മോഡലാണ് ബോച്ചെ സ്വന്തമാക്കിയത്. പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്നാണ് ബോബി ചെമ്മണ്ണൂറിന്റെ പുതിയ വാഹനം. കുറുത്ത നിറത്തിലുള്ള വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രം റോയൽ ഡ്രൈവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തും 400 എൻഎം ടോർക്കുമുണ്ട്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.4 സെക്കൻഡ് മാത്രം മതി. 191 കിലോമീറ്ററാണ് പരമാവധി വേഗം.
എസ്‍യുവികളിലെ ഐതിഹാസിക മോഡൽ ഡിഫൻഡർ
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു. ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്.
കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 2 ലീറ്റർ പെട്രോൾ എൻജിൻ മോഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ, മൂന്നു ലീറ്റർ ഡീസൽ, അഞ്ച് ലീറ്റർ ഡീസൽ എൻജിൻ മോഡലും വാഹനത്തിനുണ്ട്.