സ്കോർപിയോയും ഥാറും തമ്മിൽ റോഡിൽ ഇടിയോടിടി, വാശി നിരത്തിൽ വേണോ?–വിഡിയോ
നമ്മുടെ റോഡുകളിലെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ് വാഹനങ്ങളിലെ ഡ്രൈവർമാർ തമ്മിലുള്ള കലഹം. നിസാര പ്രശ്നങ്ങളുടെ പേരിലായിരിക്കും മിക്കവാറും തർക്കങ്ങളും ബഹളവുമൊക്കെ ഉടലെടുക്കുക. വാഹനങ്ങൾ പരസ്പരം ഇടിപ്പിക്കുന്ന കാഴ്ചകൾ വരെ ചിലപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ

നമ്മുടെ റോഡുകളിലെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ് വാഹനങ്ങളിലെ ഡ്രൈവർമാർ തമ്മിലുള്ള കലഹം. നിസാര പ്രശ്നങ്ങളുടെ പേരിലായിരിക്കും മിക്കവാറും തർക്കങ്ങളും ബഹളവുമൊക്കെ ഉടലെടുക്കുക. വാഹനങ്ങൾ പരസ്പരം ഇടിപ്പിക്കുന്ന കാഴ്ചകൾ വരെ ചിലപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് ചർച്ചയായത്. മഹീന്ദ്രയുടെ രണ്ടു എസ് യു വികളായ ഥാറും സ്കോർപിയോയും തമ്മിലായിരുന്നു ഇടി. സംഭവത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
എന്താണ് ഇടിയ്ക്കു പിന്നിലെ പ്രകോപനം എന്ന് വ്യക്തമല്ലെങ്കിലും വേഗത്തിലെത്തിയ ഥാർ, സ്കോർപിയോയെ പല തവണ ഇടിക്കുന്നത് വിഡിയോയിൽ കാണാം. ആദ്യത്തെ ഇടി കഴിയുമ്പോൾ സ്കോർപിയോ പുറകോട്ടു എടുക്കുകയും ഓടിച്ചു പോകാനായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പിന്നെയും ഥാർ ആ വാഹനത്തെ ഇടിച്ച് റോഡിന്റെ ഒരു മൂലയിലേക്ക് മാറ്റിയതിനു ശേഷം യാതൊരു സംഭവവും നടക്കാത്ത പോലെ ഓടിച്ചു പോകുകയും ചെയ്യുന്നു. ഥാറിന്റെ ഇടിയിൽ സ്‌കോർപിയോയുടെ സൈഡ് പ്രൊഫൈലിന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്രയും തവണ ഇടിച്ചിട്ടും സ്കോർപിയോ ഡ്രൈവർ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതല്ലാതെ തിരിച്ച് പ്രതികരിക്കുന്നതായി വിഡിയോയിൽ കാണുന്നില്ല.
എന്താണ് ഇടിയുടെ പുറകിലെ കാരണമെന്ന് വ്യക്തമല്ലെങ്കിലും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഡ്രൈവർമാർ ആത്മസംയമനം പാലിക്കണമെന്നും പൊതുനിരത്തുകളിൽ ഇത്തരത്തിലുള്ള ആക്രമണോത്സുകത കാണിക്കരുതെന്നുമാണ് സോഷ്യൽ ലോകം പറയുന്നത്. ആക്രമണാത്മക ഡ്രൈവിങ്ങും റോഡിലെ രോഷപ്രകടനവും വാഹനം ഡ്രൈവ് ചെയ്യുന്നവർക്ക് മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും കാൽനടയാത്രികർക്കും വരെ ദോഷം ചെയ്യും. അതിനാൽ വാഹനവുമായി റോഡിലേക്കിറങ്ങുമ്പോൾ ആത്മസംയമനം പാലിക്കാൻ മറന്നു പോകരുത്.