എന്താണ് ടാറ്റയുടെ പഞ്ചിന്റേയും നെക്‌സോണിന്റേയും ജനപ്രീതിക്കു പിന്നില്‍
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പനയിലെ പടക്കുതിരകളാണ് ടാറ്റ നെക്‌സോണും പഞ്ചും. 2024 സാമ്പത്തികവര്‍ഷം ടാറ്റ മോട്ടോഴ്‌സ് ഏറ്റവും കൂടുതല്‍ വിറ്റ എസ്‌യുവികളാണിവ. ഇന്ത്യന്‍ വാഹന വിപണിയുടെ ഇഷ്ടം പിടിച്ചു പറ്റിയ പഞ്ചിന്റേയും നെക്‌സോണിന്റേയും വില്‍പനയിലെ കണക്കുകളും
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പനയിലെ പടക്കുതിരകളാണ് ടാറ്റ നെക്‌സോണും പഞ്ചും. 2024 സാമ്പത്തികവര്‍ഷം ടാറ്റ മോട്ടോഴ്‌സ് ഏറ്റവും കൂടുതല്‍ വിറ്റ എസ്‌യുവികളാണിവ. ഇന്ത്യന്‍ വാഹന വിപണിയുടെ ഇഷ്ടം പിടിച്ചു പറ്റിയ പഞ്ചിന്റേയും നെക്‌സോണിന്റേയും വില്‍പനയിലെ കണക്കുകളും
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പനയിലെ പടക്കുതിരകളാണ് ടാറ്റ നെക്‌സോണും പഞ്ചും. 2024 സാമ്പത്തികവര്‍ഷം ടാറ്റ മോട്ടോഴ്‌സ് ഏറ്റവും കൂടുതല്‍ വിറ്റ എസ്‌യുവികളാണിവ. ഇന്ത്യന്‍ വാഹന വിപണിയുടെ ഇഷ്ടം പിടിച്ചു പറ്റിയ പഞ്ചിന്റേയും നെക്‌സോണിന്റേയും വില്‍പനയിലെ കണക്കുകളും
ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പനയിലെ പടക്കുതിരകളാണ് ടാറ്റ നെക്‌സോണും പഞ്ചും. 2024 സാമ്പത്തികവര്‍ഷം ടാറ്റ മോട്ടോഴ്‌സ് ഏറ്റവും കൂടുതല്‍ വിറ്റ എസ്‌യുവികളാണിവ. ഇന്ത്യന്‍ വാഹന വിപണിയുടെ ഇഷ്ടം പിടിച്ചു പറ്റിയ പഞ്ചിന്റേയും നെക്‌സോണിന്റേയും വില്‍പനയിലെ കണക്കുകളും സവിശേഷതകളും നോക്കാം.
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള എസ് യു വി ഏതെന്ന ചോദ്യത്തിനുത്തരമാണ് നെക്‌സോണ്‍. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ നെക്‌സോണിന്റെ ജനപ്രീതി ഇന്നും ഇടിഞ്ഞിട്ടില്ല. ഇതുവരെ ഏഴു ലക്ഷത്തോളം നെക്‌സോണ്‍ ടാറ്റ മോട്ടോഴ്‌സ് വിറ്റു കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ടാറ്റയുടെ എസ് യു വിയും നെക്‌സോണ്‍ തന്നെ. 2023-24 സാമ്പത്തിക വര്‍ഷം 1,71,697 നെക്‌സോണുകളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്.
ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ എസ് യു വി മോഡലാണ് ടാറ്റ പഞ്ച്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ പുറത്തിറങ്ങിയ പഞ്ച് വൈകാതെ ഉപഭോക്താക്കളുടെ പ്രിയം പിടിച്ചു പറ്റുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റ രണ്ടാമത്തെ എസ് യു വിയായിരുന്നു പഞ്ച്. 1,70,076 പഞ്ചുകളാണ് ടാറ്റ മോട്ടോഴ്‌സ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചത്.
എന്താണ് ടാറ്റയുടെ പഞ്ചിന്റേയും നെക്‌സോണിന്റേയും ജനപ്രീതിക്കു പിന്നില്‍.
കൈ നിറയെ ഓപ്ഷനുകള്‍
ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന വൈവിധ്യത്തിലാണ് ടാറ്റ മോട്ടോഴ്‌സ് ഈ രണ്ടു മോഡലുകളും വിപണിയിലെത്തിക്കുന്നത്. പ്രധാനമായും നാലു വകഭേദങ്ങളില്‍- സ്മാര്‍ട്ട്, പ്യുര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് നെക്‌സോണ്‍ വിപണിയിലെത്തുന്നു. ഇതിനൊപ്പം ക്രിയേറ്റീവിലും ഫിയര്‍ലെസിലും ഡാര്‍ക്ക് എഡിഷനുമുണ്ട്. പെട്രോള്‍, ഡീസല്‍, മാനുവല്‍, ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനുകളിലായി നൂറോളം വകഭേദങ്ങളാണ് നെക്‌സോണിനുള്ളത്. ഇനി നെക്‌സോണ്‍ ഇവി കൂടി കണക്കിലെടുത്താല്‍ ലഭ്യമായ വകഭേദങ്ങള്‍ പിന്നെയും വര്‍ധിക്കും. പഞ്ച് പ്രധാനമായും നാല് രൂപങ്ങളിലാണ്(പ്യുര്‍, അഡ്വെഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ്) പുറത്തിറങ്ങുന്നത്. ആകെ 25 വകഭേദങ്ങള്‍. ഇതില്‍ ഏതു തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം മാത്രമേ ഉപഭോക്താക്കള്‍ക്കുണ്ടാവൂ.
സുരക്ഷ
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ടാറ്റ മോട്ടോഴ്‌സ് തെരഞ്ഞെടുത്തവരില്‍ പലരും സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനത്തിലെത്തിയത്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ സുരക്ഷക്ക് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന മറ്റൊരു ജനകീയ കാര്‍ നിര്‍മാതാക്കളില്ല. 2018ല്‍ തന്നെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ നെക്‌സോണ്‍ 5 സ്റ്റാര്‍ നേടിയിരുന്നു. 2022 കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊണ്ട് 5 സ്റ്റാര്‍ നേട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അടുത്തിടെ നെക്‌സോണ്‍.ഇവിയും ഭാരത് എന്‍സിഎപി സുരക്ഷാ പരിശോധനയില്‍ 5 സ്റ്റാര്‍ നേടി.
പഞ്ച് ആള് കുഞ്ഞനാണെന്നു കരുതി സുരക്ഷയില്‍ കുറവുണ്ടെന്നു ധരിക്കരുത്. 2022ല്‍ ഗ്ലോബല്‍ എന്‍സിഎപിയില്‍ 5 സ്റ്റാര്‍ നേടിയിട്ടുണ്ട് പഞ്ച്. കഴിഞ്ഞ മാസമാണ് പഞ്ച്.ഇവി ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയത്. ചെറു കാര്‍ വിപണിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ടാറ്റയുടെ പ്രധാന സവിശേഷതയായി സുരക്ഷയിലെ മികവ് മാറിയിട്ടുണ്ട്.
പലതരം പവര്‍ട്രെയിനുകള്‍
എന്‍ജിന്റേയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുടേയും കാര്യത്തില്‍ പഞ്ചും നെക്‌സോണും സമ്പന്നമാണ്. പെട്രോളിലും ഡീസലിലുമായി നെക്‌സോണില്‍ നാല് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി എന്നിവക്കൊപ്പം പുതിയ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമുണ്ട്. പഞ്ചിന് ഒരു പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനാണുള്ളത്. ഇതില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്. അതേസമയം പഞ്ചിന് സിഎന്‍ജി ഓപ്ഷനുമുണ്ട്. ഏതാനും മാസങ്ങള്‍ക്കകം നെക്‌സോണിനും സിഎന്‍ജി വകഭേദം ലഭ്യമാവും. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഒരേ ഉത്പന്നത്തില്‍ തന്നെ വൈവിധ്യം നിറച്ചതോടെയാണ് ടാറ്റയുടെ നെക്‌സോണും പഞ്ചും വിപണിയിലെ ചൂടപ്പങ്ങളായി മാറിയത്.