ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇവി വിഭാഗത്തിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. പഞ്ച് ഇവിക്കും ഇസി3ക്കും വെല്ലുവിളിയായി ഇന്‍സ്റ്റര്‍ ഇവി 2026ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്ഇ1ഐ എന്ന കോഡില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റര്‍ ഇവി ഹ്യുണ്ടേയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇവി വിഭാഗത്തിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. പഞ്ച് ഇവിക്കും ഇസി3ക്കും വെല്ലുവിളിയായി ഇന്‍സ്റ്റര്‍ ഇവി 2026ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്ഇ1ഐ എന്ന കോഡില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റര്‍ ഇവി ഹ്യുണ്ടേയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഇവിയായിരിക്കും.അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ക്രേറ്റ ഇവി കൂടി എത്തുന്നതോടെ ആരംഭിക്കുന്ന ഹ്യുണ്ടേയുടെ മത്സരം ഇന്‍സ്റ്റര്‍ ഇവി കൂടി വരുന്നതോടെ വേറെ ലെവലാവും. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയോട് മത്സരിക്കാനാണ് ഹ്യുണ്ടേയ്‌യുടെ നീക്കം.

ദക്ഷിണകൊറിയയില്‍ നടന്ന ബുസാന്‍ ഓട്ടോ ഷോയിലാണ് ആദ്യമായി ഇന്‍സ്റ്റര്‍ ഇവി പുറത്തിറക്കുന്നത്. ദക്ഷിണകൊറിയയിലും മറ്റു ചില രാജ്യങ്ങളിലും പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. താരതമ്യേന വില കുറഞ്ഞ E-GMP(K) പ്ലാറ്റ്‌ഫോമിലാണ് ഹ്യുണ്ടേയ് ഇന്‍സ്റ്റര്‍ ഇവിയെ ഒരുക്കുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഫാക്ടറിയിലായിരിക്കും ഇന്ത്യക്കുവേണ്ടിയുള്ള ഇന്‍സ്റ്റര്‍ ഇവി നിര്‍മിക്കുക. എക്‌സൈഡില്‍ നിന്നും പ്രാദേശികമായി ബാറ്ററികള്‍ നിര്‍മിക്കാനും ശ്രമമുണ്ട്. 

ADVERTISEMENT

വിദേശ വിപണികളിലെ ബജറ്റ് വാഹനമായ കാസ്പറിനെ അടിസ്ഥാനമാക്കിയാണ് ഇന്‍സ്റ്ററിന്റെ വരവ്. വീല്‍ ബേസില്‍ 180എംഎം വലിപ്പം കൂടുതലുള്ളത് കൂടുതല്‍ വലിയ ബാറ്ററിയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും. 3,825എംഎം നീളമുള്ള ഇന്‍സ്റ്റര്‍ ഇവിക്ക് ടാറ്റ പഞ്ച് ഇവിയേക്കാളും(3,857എംഎം) സിട്രോണ്‍ ഇസി3യേക്കാളും(3,981 എംഎം) നീളം കുറവാണ്. 

Hyundai Inster

97ബിഎച്ച്പി, 115ബിഎച്ച്പി കരുത്തുകളിലുള്ള രണ്ട് മോട്ടോര്‍ ഓപ്ഷനുകള്‍. രണ്ടും പരമാവധി 147എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. 42kWh, 49kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യത്തേതിന് 300കിമിയും രണ്ടാമത്തേതിന് 355 കിമിയുമാണ് റേഞ്ച്. ഇന്‍സ്ട്രുമെന്റ് പാനലിനും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റിനുമായി 10.25 ഇഞ്ച് ഡിസ്‌പ്ലേകള്‍, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും പ്രതീക്ഷിക്കാം. 

ADVERTISEMENT

ക്രേറ്റ ഇവിയും(26,000) ഇന്‍സ്റ്റര്‍ ഇവിയും(65,000) ചേര്‍ന്ന് 91,000 കാറുകള്‍ വില്‍ക്കുകയെന്നതാണ് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യയുടെ ലക്ഷ്യം. ഇതില്‍ കയറ്റുമതി ചെയ്യുന്ന വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്. അടുത്ത എട്ടു വര്‍ഷത്തേക്കായി 20,000 കോടിയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കാനായി ഹ്യുണ്ടേയ് നടത്തുന്നത്. ക്രേറ്റ ഇവിയും ഇന്‍സ്റ്റര്‍ ഇവിയും എത്തിക്കഴിഞ്ഞാല്‍ വെന്യു കോംപാക്ട് എസ് യു വിയുടെ ഇവി വകഭേദവും ഗ്രാന്‍ഡ് ഐ10 നിയോസിന്റെ ഇവി വകഭേദവുമാവും ഹ്യുണ്ടേയ് ഇന്ത്യയില്‍ പുറത്തിറക്കാന്‍ ശ്രമിക്കുക.

English Summary:

Hyundai Inster EV launch by late 2026 to rival Punch EV, eC3