500 കി.മീ റേഞ്ചുമായി ടാറ്റ കർവ്, ഓഗസ്റ്റ് 7 ന് വിപണിയിൽ
മിഡ് സൈസ് എസ്‍യുവി വിഭാഗത്തിലേക്ക് ടാറ്റ പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനം കേർവ് അടുത്ത മാസം ഏഴിന് വിപണിയിലെത്തും. ക്രേറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എസ്‍യുവിയുടെ ഇലക്ട്രിക് മോഡൽ ആദ്യവും തുടർന്ന് പെട്രോൾ, ഡീസൽ മോഡലുകളുമെത്തും. മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ടാറ്റ

മിഡ് സൈസ് എസ്‍യുവി വിഭാഗത്തിലേക്ക് ടാറ്റ പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനം കേർവ് അടുത്ത മാസം ഏഴിന് വിപണിയിലെത്തും. ക്രേറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന എസ്‍യുവിയുടെ ഇലക്ട്രിക് മോഡൽ ആദ്യവും തുടർന്ന് പെട്രോൾ, ഡീസൽ മോഡലുകളുമെത്തും.
മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ടാറ്റ കർവി എസ്‍യുവിയുടെ കൺപെസ്റ്റിന് പ്രദർശിപ്പിച്ചിരുന്നു അതിന്റെ പ്രൊഡക്ഷൻ മോഡലാണ് ഉടനെത്തുന്നത്. നെക്സോണിന് സമാനമായ ഡിസൈൻ ഭാഷ്യമാണ് കർവിന്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാംപ്, മസ്കുലറായ ക്ലാഡിങ്ങുകൾ, സ്പ്ലിറ്റ് ടെയിൽ ലാംപ് എന്നിവ പുതിയ വാഹനത്തിലുണ്ട്. നെക്സോണിനെക്കാൾ 313 എംഎം നീളവും 62 എംഎം വീൽബെയ്സും അധികമുണ്ട് കേർവിന്. ടാറ്റ സഫാരിയിലും ഹാരിയറിലും ഉപയോഗിക്കുന്ന 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, 360 ഡിഗ്രി കാമറ, പനോരമിക് സൺറൂഫ് എന്നിവയുണ്ട് വാഹനത്തിൽ.
നെക്‌സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന്. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എൻഎം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ ആക്ടി.ഇവി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 450 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. ടാറ്റ കർവ് പ്രധാന എതിരാളികള്‍ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക് എന്നിങ്ങനെയുള്ള എസ്‌യുവികളായിരിക്കും. കർവ് ഇവിക്ക് എംജി സിഎസ് ഇവി, ഹ്യുണ്ടയ് കോന ഇലക്ട്രിക് എന്നിവയില്‍ നിന്നായിരിക്കും പ്രധാന മത്സരം.
നെക്സോണിൽ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റർ ഡീസൽ എൻജിനായിരിക്കും കർവിന്. ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത.