യാത്രകള്‍ക്കിടയില്‍ ‘OK TATA’ എന്ന് വാഹനത്തിൽ എഴുതിയത് കണ്ടിട്ടുണ്ടോ? അതിന് പിന്നിലെ രഹസ്യം!
ഇന്ത്യയിലെ റോഡ് യാത്രകള്‍ക്കിടയില്‍ ‘OK TATA’ എന്ന എഴുത്ത് വലിയ വാഹനങ്ങളുടെ പിന്നില്‍ ശ്രദ്ധിക്കാത്തവരുണ്ടാവില്ല. മിക്കവാറും ദേശീയ പാതയിലെ യാത്രക്കിടെ ഏതെങ്കിലും നാഷണല്‍ പെര്‍മിറ്റ് ട്രക്കുകള്‍ക്ക് പിന്നിലായിരിക്കും ഈ എഴുത്തുണ്ടാവുക. സത്യത്തില്‍ എന്താണ് ഈ എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്? പരസ്യമോ

ഇന്ത്യയിലെ റോഡ് യാത്രകള്‍ക്കിടയില്‍ ‘OK TATA’ എന്ന എഴുത്ത് വലിയ വാഹനങ്ങളുടെ പിന്നില്‍ ശ്രദ്ധിക്കാത്തവരുണ്ടാവില്ല. മിക്കവാറും ദേശീയ പാതയിലെ യാത്രക്കിടെ ഏതെങ്കിലും നാഷണല്‍ പെര്‍മിറ്റ് ട്രക്കുകള്‍ക്ക് പിന്നിലായിരിക്കും ഈ എഴുത്തുണ്ടാവുക. സത്യത്തില്‍ എന്താണ് ഈ എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്? പരസ്യമോ മറ്റെന്തെങ്കിലുമാണോ ഈ ഒകെ ടാറ്റ. ഇതേക്കുറിച്ച് ടാറ്റ ഗ്രൂപ്പ് ബ്രാന്‍ഡ് കസ്റ്റോഡിയന്‍ ഹാരിഷ് ബാത്ത് വിശദീകരിക്കുന്നു.
1960കളിലാണ് OK Soap എന്ന എഴുത്ത് ടാറ്റയുടെ ട്രക്കുകള്‍ക്കു പിന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ടാറ്റ ഓയില്‍ മില്‍സ് കമ്പനിയുടെ പരസ്യ തന്ത്രമായിരുന്നു. നിലവില്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിയെങ്കിലും അന്നത്തെ പരസ്യം ഇന്നും ട്രക്കുകള്‍ക്കു പിന്നിലുണ്ട്. ടാറ്റ അക്കാലത്ത് പുറത്തിറക്കിയ ഒകെ സോപ്പിന്റെ പരസ്യമായിരുന്നു അത്. ഇന്ത്യയില്‍ ബ്രാന്‍ഡഡ് ബാത്ത് സോപ്പുകള്‍ പ്രചാരത്തില്‍ വന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. യൂണിലിവറിന്റെ ലൈഫ് ബോയ് ആയിരുന്നു വിപണിയിലെ പ്രധാനി.
തങ്ങള്‍ പുറത്തിറക്കുന്ന ഒകെ സോപ്പിന്റെ പ്രചാരം പലരീതിയില്‍ നടത്താന്‍ ടാറ്റ ഓയില്‍ മില്‍സ് കമ്പനി തീരുമാനിച്ചു. റേഡിയോയിലും പത്രങ്ങളിലുമെല്ലാം പരസ്യം മുറക്കു പ്രത്യക്ഷപ്പെട്ടു. അക്കാലത്ത് ട്രക്കുകളുടെ നിര്‍മാണത്തില്‍ ഇന്ത്യയില്‍ കുത്തക ടാറ്റക്കായിരുന്നു. ഈ ട്രക്കുകള്‍ക്കു പിന്നില്‍ ഒകെ സോപിന്റെ പരസ്യം പതിക്കാമെന്നത് ഏതോ ഒരു മാര്‍ക്കറ്റിങ് മാനേജരുടെ ബുദ്ധിയായിരുന്നു. ആ ബുദ്ധി അംഗീകരിച്ചതോടെ പിന്നില്‍ ഒകെ സോപ്പിന്റെ പരസ്യവുമായി ട്രക്കുകള്‍ പുറത്തിറങ്ങി.
മറ്റൊരു കാര്യം കൂടി ഈ ഒകെയില്‍ ഒളിപ്പിക്കാന്‍ ടാറ്റക്കായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ അന്ന് അവസാനിച്ചിരുന്നില്ല. ഡീസല്‍ ലഭ്യതയെ പോലും ഇത് ബാധിച്ചിരുന്നു. ട്രക്കുകള്‍ അടക്കം പല വാഹനങ്ങളും അന്ന് മണ്ണെണ്ണയിലായിരുന്നു ഓടിയിരുന്നത്. താരതമ്യേന മലിനീകരണം കൂടുതലായിരുന്നു മണ്ണെണ്ണ ഇന്ധനമായുള്ള വാഹനങ്ങള്‍ക്ക്. അതുകൊണ്ട് മറ്റു വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി On Kerosene എന്ന് എഴുതണമായിരുന്നു. ഇതും OK ആക്കി മാറ്റാന്‍ ടാറ്റക്കായി. സോപ്പിന്റെ പരസ്യമാണെന്ന സൂചനയായി ഒകെ എന്ന എഴുത്തിനൊപ്പം താമരയുടെ ചിത്രവും ടാറ്റ വരച്ചു ചേര്‍ത്തു.
വിപണിയില്‍ വിചാരിച്ച മുന്നേറ്റം സംഭവിക്കാതെ വന്നതോടെ 1990കളുടെ തുടക്കത്തില്‍ ടാറ്റ ഓയില്‍ മില്‍സ് സോപ്പ് കച്ചവടത്തില്‍ നിന്നും പിന്മാറി. ടാറ്റ ഓയില്‍ മില്‍സ് എതിരാളികളായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് ടാറ്റ വില്‍ക്കുകയും ചെയ്തു. സോപ്പും കമ്പനിയും ഇല്ലാതായെങ്കിലും ടാറ്റയുടെ ആ സോപ്പിന്റെ പരസ്യം ഇന്നും പല രൂപത്തില്‍ ടാറ്റ വാഹനങ്ങളില്‍ കാണാനാവും. ഹോണ്‍ ഒകെ പ്ലീസ്, 'OK Tata', 'OK Tata Bye Bye' എന്നിങ്ങനെ ഇന്നും ടാറ്റയുടെ ഒകെ പരസ്യം കാലത്തെ അതിജീവിച്ച് നമ്മളിലേക്കെത്തുന്നു. എന്നാല്‍ ഈ OK യുടെ ശരിക്കുള്ള അര്‍ഥം എന്താണെന്ന് അറിയുന്നവര്‍ ചുരുക്കമാണെന്നു മാത്രം.