1.40 കോടിയുടെ ഡിഫൻഡർ സ്വന്തമാക്കി ചിപ്പിയും രഞ്ജിത്തും
സിനിമകളിലും മിനി സ്ക്രീനിലും താരമായ ചിപ്പി ഒരു വാഹന പ്രേമികൂടിയാണ്. കാറുകൾ തുടങ്ങി വലിയ വാഹനങ്ങൾ വരെ ഓടിക്കുന്ന ചിപ്പി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നു. സെലിബ്രിറ്റികളുടെ പ്രിയ വാഹനമായ ഡിഫൻഡർ 110 എച്ച്എസ്ഇ മോഡലാണ് താരം സ്വന്തമാക്കിയത്. ചിപ്പിയും ഭർത്താവും നിർമാതാവുമായ രഞ്ജിത്തും മകളും

സിനിമകളിലും മിനി സ്ക്രീനിലും താരമായ ചിപ്പി ഒരു വാഹന പ്രേമികൂടിയാണ്. കാറുകൾ തുടങ്ങി വലിയ വാഹനങ്ങൾ വരെ ഓടിക്കുന്ന ചിപ്പി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നു. സെലിബ്രിറ്റികളുടെ പ്രിയ വാഹനമായ ഡിഫൻഡർ 110 എച്ച്എസ്ഇ മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം 1.40 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.
ചിപ്പിയും ഭർത്താവും നിർമാതാവുമായ രഞ്ജിത്തും മകളും ചേർന്നാണ് പുതിയ വാഹനം സ്വീകരിക്കാൻ എത്തിയത്. കേരളത്തിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് പുതിയ വാഹനം. ടാസ്മാൻ ബ്ലൂ നിറത്തിലുള്ള ഡിഫൻഡറാണ് ഇവർ തിരഞ്ഞെടുത്തത്. പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രവും മുത്തൂറ്റ് ലാൻഡ് റോവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
രണ്ടു ലീറ്റർ പെട്രോൾ മോഡലാണ് ഇവരുടെ ഏറ്റവും പുതിയ വാഹനം. 292 ബിഎച്ച്പി കരുത്തുണ്ട് വാഹനത്തിന്. വേഗം 100 കിലോമീറ്റർ കടക്കാൻ 7.4 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 191 കിലോമീറ്ററാണ്. ഇതു കൂടാതെ 3.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍, 5.0 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ എത്തുന്നുണ്ട്.
3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 296 ബിഎച്ച്പിയും പെട്രോള്‍ എന്‍ജിന്‍ 394 ബിഎച്ച്പി പവറും 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 518 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു. ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്.
കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്.
ഡിഫന്‍ഡര്‍ 90, 110 എന്നീ വകഭേദങ്ങളില്‍ ഈ മോഡല്‍ എത്തുന്നുണ്ട്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമുള്ള ഈ വാഹനം ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തിയിട്ടുള്ളതും സവിശേഷതയാണ്. പത്ത് ഇഞ്ച് പിവി പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.