വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് വിറ്റത്. ഇതോടെ 25 മാസത്തിൽ 2 ലക്ഷം യൂണിറ്റ് വിൽപന എന്ന ക്രേറ്റയുടെ റെക്കോർഡ് വിറ്റാര തകർത്തു. മാരുതിയുടെ യുവി വിൽപനയുടെ 17 ശതമാനമാണ് ഗ്രാൻഡ് വിറ്റാര. നെക്സ വഴിയുള്ള വാഹന വിൽപനയുടെ 19 ശതമാനവും ഈ മിഡ് സൈസ് എസ്‍യുവിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് വിറ്റത്. ഇതോടെ 25 മാസത്തിൽ 2 ലക്ഷം യൂണിറ്റ് വിൽപന എന്ന ക്രേറ്റയുടെ റെക്കോർഡ് വിറ്റാര തകർത്തു.  മാരുതിയുടെ യുവി വിൽപനയുടെ 17 ശതമാനമാണ് ഗ്രാൻഡ് വിറ്റാര. നെക്സ വഴിയുള്ള വാഹന വിൽപനയുടെ 19 ശതമാനവും ഈ മിഡ് സൈസ് എസ്‍യുവിയാണ്. ആദ്യ ഒരു ലക്ഷം 12 മാസം കൊണ്ട് പിന്നിട്ട വിറ്റാരയുടെ അടുത്ത ഒരു ലക്ഷം 10 മാസം കൊണ്ടാണ് എത്തിയത്. 

ഗ്രാൻഡ് വിറ്റാരയുടെ മികവിൽ യുവി വിപണിയിലും മാരുതി സുസുക്കി മുന്നിലെത്തി. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തിൽ 163130 യൂണിറ്റ് എസ്‍യുവികളും എംപിവികളുമാണ് മാരുതി വിറ്റത്. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നീ മോഡലുകളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10.99 ലക്ഷം മുതൽ 19.93 ലക്ഷം രൂപ വരെയാണ്. സ്മാർട്ട് ഹൈബ്രിഡ്, ഇന്റലിജന്റ്  ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്.

ADVERTISEMENT

‌സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്നോളജിയുണ്ട് മാരുതിയുടെ ഈ പുതിയ മോഡലിൽ. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനും വാഹനത്തിലുണ്ട്.

പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.

ADVERTISEMENT

സെഗ്‌മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുക്കിയുടെ ഓൾ ഗ്രിപ് ഓൾ വീൽ ഡ്രൈവുമുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഇന്ത്യൻ മോഡലിലും. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്.

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ എൻജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT