ഇത് യെസ്‌ഡിയുടെ സ്നേഹ സമ്മാനം; റോഡ്സ്റ്റർ ഗൺസ് ആൻഡ് ഗുലാബ്‌സ് പ്രത്യേക എഡിഷൻ
ബൈക്കുകളും കാറുകളും സ്വന്തമാക്കുന്നതിൽ ഒട്ടും പിന്നിൽ അല്ലാത്ത ഒരു വിഭാഗമാണ് സിനിമ താരങ്ങൾ. ആഡംബര വാഹനങ്ങളുടെ ഒരു നിര തന്നെ സ്വന്തമായുള്ളപ്പോൾ ജാവ യെസ്‌ഡിയുടെ ഏറ്റവും പുതിയ ബൈക്ക് യെസ്‌ഡി റോഡ്സ്റ്റർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രാജ്‌കുമാർ റാവു. വ്യത്യസ്തമായ നിറത്തോടെ പൂർണമായും

ബൈക്കുകളും കാറുകളും സ്വന്തമാക്കുന്നതിൽ ഒട്ടും പിന്നിൽ അല്ലാത്ത ഒരു വിഭാഗമാണ് സിനിമ താരങ്ങൾ. ആഡംബര വാഹനങ്ങളുടെ ഒരു നിര തന്നെ സ്വന്തമായുള്ളപ്പോൾ ജാവ യെസ്‌ഡിയുടെ ഏറ്റവും പുതിയ ബൈക്ക് യെസ്‌ഡി റോഡ്സ്റ്റർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രാജ്‌കുമാർ റാവു. വ്യത്യസ്തമായ നിറത്തോടെ പൂർണമായും കസ്റ്റമൈസ് ചെയ്ത വാഹനമാണ് യെസ്‌ഡി താരത്തിന് സമ്മാനിച്ചിരിക്കുന്നത്.
യെസ്‌ഡി മോട്ടോർ സൈക്കിൾ സമൂഹമാധ്യമങ്ങളിലൂടെ രാജ്‌കുമാർ റാവു വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചിരുന്നു. നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ പാടവം പുറത്തെടുക്കുകയും ജനഹൃദയങ്ങൾ കീഴടക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത താരത്തിന് യെസ്‌ഡിയുടെ ഉപഹാരമാണ് പുതിയ വാഹനം.
ഡാർക്ക് ബ്രൗണും ക്രോമും നിറത്തിലുള്ളതാണ് രാജ്‌കുമാർ റാവുവിന് യെസ്‌ഡി സമ്മാനിച്ച പുതുബൈക്ക്. ഇരു വശങ്ങളിലും ഗൺ ഡിസൈനിലുള്ള എയർ ഫിൽറ്റർ ബോക്സ് പ്രത്യേകമായി നൽകിയിട്ടുണ്ട്. റിയർ മഡ്‌ഗാർഡിലായി താരത്തിന്റെ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന വെബ്‌സീരിസിന്റെ ലോഗോയും കമ്പനി പതിച്ചിട്ടുണ്ട്. ബൈക്കിന്റെ ഡെലിവറി സ്വീകരിച്ചതിനു ശേഷം യെസ്‌ഡി റോഡ്സ്റ്റർ മോട്ടോർ സൈക്കിൾ സ്വന്തമായതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നു രാജ്‌കുമാർ റാവു വ്യക്തമാക്കി.
334 സി സി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക് ഡി ഒ എച്ച് സി എൻജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. 28 ബി എച്ച് പി പവറും 29.4 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമിത്. 175 എം എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഫ്യൂൽ ടാങ്കിന്റെ കപ്പാസിറ്റി 12.4 ലീറ്ററാണ്. 790 എംഎം ആണ് സീറ്റിന്റെ ഉയരം. ദൂരയാത്രകൾക്കുമിതു അനുയോജ്യമാണ്. ടെലിസ്കോപിക് ഫോർക്കുകൾ ഉൾപ്പെട്ടിട്ടുള്ള സസ്പെൻഷൻ ആണ് മുൻഭാഗത്ത്. ഗ്യാസ് ക്യാനിസ്റ്റെർസ് ഉള്ള ഇരട്ട ഷോക്ക് അബ്സോർബുകൾ റിയറിലും നൽകിയിരിക്കുന്നു. സിംഗിൾ ചാനൽ എ ബി എസ് ആണ്.