ടാറ്റ ഉടൻ പുറത്തിറക്കുന്ന എസ്‍യുവി കൂപ്പെ കർവ് ഇലക്ട്രിക്കിന്റെ ബാറ്ററി വിവരങ്ങൾ പുറത്ത്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തുക. ഉയർന്ന റേഞ്ചുള്ള 55 കിലോവാട്ട് ബാറ്ററിയും നെക്സോൺ എൽആറിൽ ഉപയോഗിക്കുന്ന 40.5 കിലോവാട്ട് ബാറ്ററിയും വാഹനത്തിലുണ്ടാകും. 55 കിലോവാട്ട് ബാറ്ററി

ടാറ്റ ഉടൻ പുറത്തിറക്കുന്ന എസ്‍യുവി കൂപ്പെ കർവ് ഇലക്ട്രിക്കിന്റെ ബാറ്ററി വിവരങ്ങൾ പുറത്ത്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തുക. ഉയർന്ന റേഞ്ചുള്ള 55 കിലോവാട്ട് ബാറ്ററിയും നെക്സോൺ എൽആറിൽ ഉപയോഗിക്കുന്ന 40.5 കിലോവാട്ട് ബാറ്ററിയും വാഹനത്തിലുണ്ടാകും. 55 കിലോവാട്ട് ബാറ്ററി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ ഉടൻ പുറത്തിറക്കുന്ന എസ്‍യുവി കൂപ്പെ കർവ് ഇലക്ട്രിക്കിന്റെ ബാറ്ററി വിവരങ്ങൾ പുറത്ത്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തുക. ഉയർന്ന റേഞ്ചുള്ള 55 കിലോവാട്ട് ബാറ്ററിയും നെക്സോൺ എൽആറിൽ ഉപയോഗിക്കുന്ന 40.5 കിലോവാട്ട് ബാറ്ററിയും വാഹനത്തിലുണ്ടാകും. 55 കിലോവാട്ട് ബാറ്ററി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ ഉടൻ പുറത്തിറക്കുന്ന എസ്‍യുവി കൂപ്പെ കർവ് ഇലക്ട്രിക്കിന്റെ ബാറ്ററി വിവരങ്ങൾ പുറത്ത്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തുക. ഉയർന്ന റേഞ്ചുള്ള 55 കിലോവാട്ട് ബാറ്ററിയും നെക്സോൺ എൽആറിൽ ഉപയോഗിക്കുന്ന 40.5 കിലോവാട്ട് ബാറ്ററിയും വാഹനത്തിലുണ്ടാകും. 55 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 550 കിലോമീറ്റർ റേഞ്ചും 40.5 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 465 കിലോമീറ്റർ റേഞ്ചുമുണ്ടാകും. 

ഈ വർഷം ഇലക്ട്രിക് മോഡലും അടുത്ത വർഷം ആദ്യം പെട്രോൾ, ‍ഡീസൽ  മോഡലും വിപണിയിലെത്തിക്കും. 2022 ഏപ്രിലിലാണ് കര്‍വ് ഇലക്ട്രിക് ഒരു കണ്‍സപ്റ്റ് വാഹനമായി ടാറ്റ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് 2023 ജനുവരിയില്‍ ഐസിഇ മോഡലിനേയും അവതരിപ്പിച്ചു. 

ADVERTISEMENT

ടാറ്റ കര്‍വിന്റെ റിയര്‍വ്യൂ മിററിന്റെ സ്ഥാനത്ത് എക്‌സ്റ്റീരിയര്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. ബോണറ്റില്‍ എത്താത്ത വിധത്തിലാണ് ഡിആര്‍എല്ലുകള്‍. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് കര്‍വ്. അതുകൊണ്ടുതന്നെ ടാറ്റ നെക്‌സോണിന്റെ പല സവിശേഷതകളും കര്‍വിലും കാണാനാവും. 

എക്സ്റ്റീരിയര്‍

കര്‍വിന്റെ ഐസിഇ, ഇവി മോഡലുകളിൽ വ്യത്യാസങ്ങളുണ്ട്. ടാറ്റ പഞ്ച് ഇവിയിലേതു പോലെ മുന്നിലാണ് ചാര്‍ജിങ് സംവിധാനം. ഐസിഇ മോഡലിലും ഇവിയിലും ട്രയാങ്കുലര്‍ ഹെഡ്‌ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബംപറിലും ഗ്രില്ലിലും മാറ്റങ്ങളുണ്ട്. ഡിആര്‍എല്‍ കാറിന്റെ വീതിയില്‍ നീണ്ടു കിടക്കുന്നു. 

മുന്നില്‍ നിന്നു നോക്കിയാല്‍ കാണുന്ന നെക്‌സോണിനോടുള്ള സാമ്യത വശങ്ങളില്‍ കര്‍വില്‍ ഇല്ല. നീളം കൂടിയ റൂഫ്‌ലൈന്‍ ചെരിഞ്ഞിറങ്ങുന്ന കൂപെ ഡിസൈന്‍ വശങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തമാവും.  ഐസിഇ മോഡലില്‍ ഇടതുഭാഗത്ത് പിന്നിലായാണ് ഇന്ധന ടാങ്ക്. 5 സ്‌പോക് അലോയ് വീലുകളാണ് ഐസിഇ കര്‍വിലുള്ളത്. അതേസമയം ഇവി കര്‍വില്‍ അടഞ്ഞ രൂപത്തിലുള്ള അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. രണ്ടു കാറുകളിലും കറുപ്പ് ക്ലാഡിങും പോപ് ഔട്ട് ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകളുമുണ്ട്. 

ADVERTISEMENT

പിന്നിലേക്കു വന്നാല്‍ രണ്ടിലും റൂഫ് ടോപ് മൗണ്ടഡ് സ്‌പോയ്‌ലര്‍ നല്‍കിയിരിക്കുന്നു. ടെയില്‍ ലൈറ്റ് യൂണിറ്റ് പിന്നില്‍ ടാറ്റയുടെ മുകളില്‍ രണ്ട് അറ്റങ്ങളിലേക്കും പരന്നു കിടക്കുന്നു. ഐസിഇ മോഡലിന്റെ പുകക്കുഴല്‍ ലോവര്‍ ബംപറിന് താഴെയായി നല്‍കിയിട്ടുണ്ട്. 

ഇന്റീരിയര്‍ 

ഇപ്പോഴും കര്‍വിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിട്ടില്ല. ടു സ്‌പോക് സ്റ്റീറിങ് വീല്‍, ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍, ടച്ച് പാനല്‍ കണ്‍ട്രോള്‍സ് എന്നിങ്ങനെയുള്ള നെക്‌സോണിലെ ഫീച്ചറുകള്‍ കര്‍വിലും പ്രതീക്ഷിക്കാം. കൂടുതല്‍ കളര്‍ സ്‌കീമുകളില്‍ കര്‍വ് എത്താനും സാധ്യതയുണ്ട്. ഇന്റീരിയറിലും നിറങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് സാധ്യത ഏറെ. 

Tata Curvv

ഫീച്ചറുകളും സുരക്ഷയും

ADVERTISEMENT

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഫുള്ളി ഡിജിര്‌റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും വെന്റിലേറ്റഡ് മുന്‍ സീറ്റുകളും പനോരമിക് സണ്‍ റൂഫും ഇവി, ഐസിഇ മോഡലുകളില്‍ ഉണ്ടാവും. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ വിത്ത് ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളുള്ള അഡാസ് ഫീച്ചറുകളുമായാണ് കര്‍വിന്റെ വരവ്. 

പവര്‍ട്രെയിന്‍

കര്‍വിന്റെ ഐസിഇ മോഡല്‍ 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായി എത്തുമെന്നാണ് കരുതുന്നത്. 125 പിഎസ് കരുത്തും 225എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന പെട്രോള്‍ എന്‍ജിനില്‍ 6 സ്പീഡ് എംടി/7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ടാവും. ഐസിഇ മോഡലിലെ മറ്റൊരു വകഭേദം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ഇത് നെക്‌സോണിന്റെ എന്‍ജിനാണ്. 115 പിഎസ് കരുത്തും പരമാവധി 260എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഡീസല്‍ മോഡലില്‍ 6 സ്പീഡ് എംടിയാണ് ട്രാന്‍സ്മിഷന്‍.

വില

ഓഗസ്റ്റ് ഏഴിന് ടാറ്റ കര്‍വ് ഇലക്ട്രിക് പുറത്തിറക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. ഇവിക്കു പിന്നാലെ പെട്രോള്‍, ഡീസല്‍ കര്‍വുകളും എത്തും. ഐസിഇ വകഭേദത്തിന് 10.50 ലക്ഷത്തിന് അടുപ്പിച്ചും കര്‍വ് ഇവിക്ക് 20 ലക്ഷത്തോട് അടുപ്പിച്ചുമാണ് വില പ്രതീക്ഷിക്കുന്നത്.

മിഡ് സൈസ് എസ് യു വി വിഭാഗത്തിലേക്കാണ് കര്‍വിന്റെ വരവ്. പരമാവധി വകഭേദങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഈ വിഭാഗത്തില്‍ മികച്ച മത്സരത്തിന് കര്‍വിനെ പ്രാപ്തമാക്കുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ഈ വിഭാഗത്തില്‍ പഞ്ചും നെക്‌സോണും പോലെ ടാറ്റ മോട്ടോഴ്‌സിന്റെ മികച്ച സാന്നിധ്യമായി കര്‍വ് മാറാന്‍ സാധ്യത ഏറെ. MG ZS EV, വരാനിരിക്കുന്ന ഹ്യുണ്ടേയ് ക്രേറ്റ ഇവി എന്നിവരോടായിരിക്കും ഇവി കര്‍വിന്റെ പ്രധാന മത്സരം. ഐസിഇ കര്‍വ് സിട്രോണ്‍ ബസാള്‍ട്ട്, ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗുണ്‍, സ്‌കോഡ കുഷാക്ക്, ഹോണ്ട എലിവേറ്റ്, സിട്രോണ്‍ സി3 എയര്‍ ക്രോസ്, എംജി അസ്റ്റര്‍ എന്നീ മോഡലുകളോടാണ് മത്സരിക്കുക.

English Summary:

Tata Curvv EV battery details revealed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT