ജന്മദിനത്തിൽ പുതുവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്ത്. റേഞ്ച് റോവറിന്റെ അത്യാഡംബര എസ്‌യുവിയായ ഓട്ടോബയോഗ്രഫിയാണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. അഞ്ചു കോടി രൂപ വില വരുന്നതാണ് പുതിയ വാഹനം. താരത്തിന്റെ വീട്ടിൽ എത്തിയാണ് വാഹനത്തിന്റെ ഡെലിവറി നടത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മദിനത്തിൽ പുതുവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്ത്. റേഞ്ച് റോവറിന്റെ അത്യാഡംബര എസ്‌യുവിയായ ഓട്ടോബയോഗ്രഫിയാണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. അഞ്ചു കോടി രൂപ വില വരുന്നതാണ് പുതിയ വാഹനം. താരത്തിന്റെ വീട്ടിൽ എത്തിയാണ് വാഹനത്തിന്റെ ഡെലിവറി നടത്തിയിരിക്കുന്നത്. റേഞ്ച് റോവറിന്റെ ഉയർന്ന മോഡലായ എസ് വി വേരിയന്റ് എസ്‌യുവിയാണ് ജന്മദിനത്തിനു മാറ്റുകൂട്ടാനായി സഞ്ജയ് ദത്ത് സ്വന്തമാക്കിയതെന്നാണ് അറിയുവാൻ കഴിയുന്നത്. ഏറെ ആകർഷകമായ ഗ്രീൻ ഷെയ്ഡ് ആണ് പുതുവാഹനത്തിന്. 

ഫീച്ചറുകളാൽ സമ്പന്നമാണ് റേഞ്ച് റോവറിന്റെ ഈ ആഡംബര എസ് യു വി. 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 24 വേ ഹീറ്റഡ് ആൻഡ് കൂൾഡ് എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, 13.1 ഇഞ്ച് റിയർ ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ, 3ഡി സൗണ്ട് സിസ്റ്റം, പ്രീമിയം ലെതെറിലുള്ള അപ്ഹോൾസ്റ്ററി, മൾട്ടി ഫങ്ക്ഷൻ സ്റ്റിയറിങ് വീലുകൾ, റെയർ വീൽ സ്റ്റിയറിങ് തുടങ്ങി എടുത്തു പറയത്തക്ക ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയാണ് റേഞ്ച് റോവർ ഈ വാഹനത്തിനു നൽകിയിരിക്കുന്നത്. സുരക്ഷയ്ക്ക് പേരുകേട്ട വാഹനങ്ങളാണ് റേഞ്ച് റോവറിന്റേത്. അക്കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‍ചയ്‍ക്കില്ലാത്ത സൗകര്യങ്ങളും വിശാലമായ അകവശവുമൊക്കെ ഈ എസ്‌യുവിയെയും പ്രിയങ്കരമാക്കുന്ന സവിശേഷതകളാണ്. 

ADVERTISEMENT

4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ വലിയ എൻജിൻ 523 ബിഎച്ച്പി  പവറും 750 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിട്ടുള്ള എൻജിൻ ഓൾ വീൽ ഡ്രൈവ് ആണ്. 2.75 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത്. ഉയർന്ന മോഡലിന് 4.80 കോടി രൂപ എക്സ് ഷോറൂം രൂപ വില വരും. 

റേഞ്ച് റോവറിന്റെ ഈ എസ് യു വി കൂടാതെ, നിരവധി ആഡംബര കാറുകളും എസ് യു വികളും സഞ്ജയ് ദത്തിന് സ്വന്തമായുണ്ട്. ഔഡി ക്യു 7, ബി എം ഡബ്ള്യു 7 സീരീസ്, ഫെറാറി 599 ജി ടി ബി, റോൾസ് റോയ്‌സ് ഗോസ്റ്റ്, ലാൻഡ് റോവർ ഡിഫൻഡർ 110, മെഴ്‌സിഡീസ് മെയ്ബാ എസ് 580 തുടങ്ങിയ വാഹനങ്ങളുമുണ്ട്.