റെക്കോർഡ് വേഗത്തിൽ കുതിപ്പ്; 4 ലക്ഷത്തിന്റെ നേട്ടത്തിൽ ടാറ്റ പഞ്ച്
നാലു ലക്ഷം ടാറ്റ പഞ്ചുകള്‍ വിറ്റതിന്റെ നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് 34 മാസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ മൈക്രോ എസ്യുവി വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ തുറുപ്പു ചീട്ടാവാന് ഇക്കാലയളവില്‍ പഞ്ചിന്

നാലു ലക്ഷം ടാറ്റ പഞ്ചുകള്‍ വിറ്റതിന്റെ നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് 34 മാസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ മൈക്രോ എസ്യുവി വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ തുറുപ്പു ചീട്ടാവാന് ഇക്കാലയളവില്‍ പഞ്ചിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ടാറ്റയുടെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വില്പനയുള്ള മോഡലുകളിലൊന്നായി ടാറ്റ പഞ്ച് മാറി.
വില്പന
പുറത്തിറങ്ങി പത്തു മാസം കൊണ്ട് 2022 ഓഗസ്റ്റിലാണ് ടാറ്റ പഞ്ച് ഒരു ലക്ഷം വില്പനയെന്ന നേട്ടം സ്വന്തമാക്കിയത്. 2023 മേയ് മാസമായപ്പോഴേക്കും രണ്ടു ലക്ഷത്തിലേക്ക് ടാറ്റ പഞ്ചിന്റെ വില്പന എത്തി. പിന്നീടുള്ള ഏഴു മാസങ്ങള്‍ (ഡിസംബര്‍ 2023) കൊണ്ട് അടുത്ത ഒരു ലക്ഷം കൂടി ടാറ്റ വിറ്റു. ഇപ്പോഴിതാ വീണ്ടുമൊരു ഏഴു മാസങ്ങള്‍ കൊണ്ട് നാലു ലക്ഷത്തിലേക്കും ടാറ്റ പഞ്ചിന്റെ വില്പന കുതിച്ചെത്തിയിരിക്കുന്നു.
'ഇന്ത്യന്‍ ഉപഭോക്താക്കളെക്കുറിച്ചുള്ള ധാരണയുടെ കാര്യത്തില്‍ എന്നും ടാറ്റ മോട്ടോഴ്സ് മുന്നിലുണ്ട്. ഇത് വിജയിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഞങ്ങളെ സഹായിക്കുന്നു. ടാറ്റ പഞ്ച് വഴി എസ് യു വി വിഭാഗത്തെ കൂടുതല്‍ ജനകീയമാക്കുക കൂടിയാണ് ഞങ്ങള്‍ ചെയ്തത്. വിശ്വസ്തതയുള്ള ഉപഭോക്താക്കള്‍ തന്നെയാണ് ടാറ്റ പഞ്ചിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. ഈയൊരു നേട്ടത്തെ ഞങ്ങള്‍ അഭിമാനത്തോടെ കാണുന്നു. ടാറ്റ പഞ്ചിന്റ വില്പനയിലെ അടുത്ത ഒരുലക്ഷം കൂടുതല്‍ വേഗത്തില്‍ നേടിയെടുക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ട് ' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി സിസിഒ വിവേക് ശ്രിവാസ്തവ പറഞ്ഞു.
പഞ്ചിന്റെ മോഡലുകളും എതിരാളികളും
വില്പനയില് ടാറ്റ പഞ്ചിന്റെ പെട്രോള്‍ മോഡലാണ് 53 ശതമാനവുമായി മുന്നില്‍. 33 ശതമാനം വില്പന നേടാന്‍ സിഎന്‍ജി വകഭേദത്തിനായി. ടാറ്റ പഞ്ച് ഇവി ആകെ വില്പനയുടെ 14 ശതമാനവും സ്വന്തമാക്കിയിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75% വാര്‍ഷിക വില്പന വളര്‍ച്ച നേടാനും ടാറ്റ പഞ്ചിന് സാധിച്ചു. മൈക്രോ എസ്യുവി വിഭാഗത്തില്‍ 68 ശതമാനമെന്ന മികച്ച വിപണി വിഹിതവും പഞ്ചിന് സ്വന്തം. പുറത്തിറങ്ങി അഞ്ചു മാസം കൊണ്ട് പഞ്ച് ഇവിയുടെ 13,000 യൂണിറ്റുകള്‍ വില്‍ക്കാനും ടാറ്റക്ക് സാധിച്ചിരുന്നു.
ഹ്യുണ്ടേയ് എക്സ്റ്ററും സിട്രോണ്‍ സി3യുമാണ് ടാറ്റ പഞ്ചിന്റെ പ്രധാന എതിരാളികള്‍. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന കിയ സൈറോസും പഞ്ചിന്റെ അതേ വിപണിയിലേക്കാണ് എത്തുന്നത്. സോണറ്റിന് താഴെയുള്ള മോഡലായിട്ടായിരിക്കും സൈറോസ് കിയ പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.