ബി-ടൗണിലെ താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനം കയ്യാളുന്നതു ആരെന്നു ചോദിച്ചാൽ അതിനുത്തരം ലാൻഡ് റോവർ ഡിഫൻഡർ എന്നായിരിക്കും. നിരവധി താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിലെ മുൻനിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി. മുംബൈയിലെ ഒരു കോഫി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബി-ടൗണിലെ താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനം കയ്യാളുന്നതു ആരെന്നു ചോദിച്ചാൽ അതിനുത്തരം ലാൻഡ്  റോവർ ഡിഫൻഡർ എന്നായിരിക്കും. നിരവധി താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിലെ മുൻനിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി. 

മുംബൈയിലെ ഒരു കോഫി ഷോപ്പിലേക്ക് തന്റെ പുതുവാഹനമായ ഡിഫൻഡർ 110 ൽ എത്തുന്ന താരപുത്രിയുടെ വിഡിയോ സോഷ്യൽ ലോകത്തും വൈറലാണ്. പാംഗിയ ഗ്രീൻ മെറ്റാലിക് നിറത്തിലുള്ളതാണ് റാഷയുടെ വാഹനം. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള വീലുകളും കൂടിച്ചേരുമ്പോൾ എസ് യു വിയുടെ തലയെടുപ്പ് ഇരട്ടിയാകും. കറുത്ത നിറത്തിലുള്ള ലെതർ വാഹനത്തിന്റെ അകത്തളങ്ങൾക്ക് സ്‌പോർട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്.

ADVERTISEMENT

റാഷയുടെ ഡിഫൻഡർ 110 നു 2.0 ലീറ്റർ പെട്രോൾ എൻജിനാണ്. 296 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉൽപാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റാണ് താരപുത്രി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന വേരിയന്റുകളിൽ ഒന്നാണിത്. 1.1 കോടി രൂപയാണ് ഈ എസ് യു വിയുടെ എക്സ് ഷോറൂം വില. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ്സ് ചാർജിങ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി നിയന്ത്രിക്കാൻ കഴിയുന്ന മുൻസീറ്റുകൾ, 360 ഡിഗ്രി ക്യാമറ, എൽ ഇ ഡി  ഹെഡ് ലൈറ്റുകൾ, പനോരമിക് സൺറൂഫ് എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര ഈ എസ് യു വിയിൽ കാണുവാൻ കഴിയും.

English Summary:

Rasha Thadani's Stunning Land Rover Defender 110: A Bollywood Favorite