ഇന്ത്യന്‍ വിപണിയില്‍ മൂന്നാമത്തെ വൈദ്യുത കാര്‍ പുറത്തിറക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. എംജി വിന്‍ഡ്‌സര്‍ ഇവി എന്ന മോഡലാണ് പുതുതായി പുറത്തിറക്കുന്നത്. ഇന്തൊനീഷ്യ അടക്കമുള്ള വിപണികളില്‍ ക്ലൗഡ് ഇവി എന്ന പേരില്‍ വില്‍ക്കുന്ന മോഡലാണ് ഇന്ത്യയിലേക്ക് വിന്‍ഡ്‌സര്‍ ഇവി എന്ന പേരില്‍ എത്തുന്നത്. സെഡാന്റേയും എസ്‌യുവിയുടേയും ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സിയുവി വിഭാഗത്തിലായിരിക്കും വിന്‍ഡ്‌സര്‍ ഇവി പുറത്തിറക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവില്‍ കോമറ്റ് ഇവി, ZS EV എന്നീ രണ്ടു മോഡലുകള്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യക്കുണ്ട്. ഇവയുടെ രണ്ടിന്റേയും ഇടയില്‍ വരുന്ന മോഡലായിട്ടാണ് വിന്‍ഡ്‌സര്‍ ഇവിയെ അവതരിപ്പിക്കുക. ഈ ഫെസ്റ്റിവല്‍ സീസണില്‍ തന്നെ ഇന്ത്യയില്‍ വിന്‍ഡ്‌സര്‍ ഇവി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ ജെഎസ്ഡബ്ല്യു എംജി ഈ മോഡലിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രതീക്ഷിക്കാവുന്ന അഞ്ചു ഫീച്ചറുകള്‍ നോക്കാം. 

ADVERTISEMENT

വലിയ ഇന്‍ഫോടെയിന്‍മെന്റ് 

വൂളിങ് ക്ലൗഡ് ഇവിയിലെ 15.6 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേ എംജി വിന്‍ഡ്‌സര്‍ ഇവിയിലും പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമായി ഇത് മാറും. വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഈ ഡിസ്‌പ്ലേ വഴി സാധിക്കും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ഷന്‍ സൗകര്യമുണ്ടാവും. ഹെഡ്‌ലാംപുകളിലേക്കുള്ള നിയന്ത്രണവും എച്ച്‌വിഎസി(ഹീറ്റിങ് വെന്റിലേഷന്‍ എസി), ഒആര്‍വിഎം(ഔട്ട്‌സൈഡ് റിയര്‍വ്യൂ മിറര്‍) നിയന്ത്രണങ്ങളും ഇതുവഴിയായിരിക്കും. 

ADVERTISEMENT

ഇന്റീരിയര്‍

എസ്‌യുവിയുടെ ആഡംബര ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയ വാഹനമായിരിക്കും വിന്‍ഡ്‌സര്‍ ഇവി. ബബിള്‍ സ്‌റ്റൈല്‍ സിന്തറ്റിക് ലെതര്‍ കൊണ്ടുള്ള സോഫ സീറ്റുകള്‍ പ്രതീക്ഷിക്കാം. പിന്നിലെ സീറ്റുകള്‍ പിന്നിലേക്ക് മടക്കാന്‍ സാധിക്കുന്നതായിരിക്കും. കാബിന്‍ സ്‌പേസിലും ബൂട്ട് സ്‌പേസിലും കുറവുണ്ടാവില്ല. പിന്നിലെ സീറ്റുകള്‍ പൂര്‍ണമായും മടക്കിയിടാനും സാധിക്കുന്നതായിരിക്കും. ഇതോടെ 1,707 ലീറ്റര്‍ അധികം ബൂട്ട് സ്‌പേസും ലഭിക്കും. 

ADVERTISEMENT

പവര്‍ട്രെയിന്‍

വൂളിങ് ക്ലൗഡിലെ 50.6 kWh ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് ബാറ്ററിയായിരിക്കും വിന്‍ഡ്‌സര്‍ ഇവിയിലും ഉണ്ടാവുക. ഒറ്റ ചാര്‍ജില്‍ 460 കീ.മി റേഞ്ച് നല്‍കുന്ന ബാറ്റിറിയാണിത്. ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഏഴു മണിക്കൂറെടുക്കും. 30 ശതമാനം മുതല്‍ 100 ശതമാനം വരെയാണെങ്കില്‍ 30 മിനുറ്റില്‍ തീരും. 134 ബിഎച്ച്പി കരുത്തും പരമാവധി 200 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 

സുരക്ഷ

വിന്‍ഡ്‌സര്‍ ഇവിയിലൂടെ ഇന്ത്യയിലെ രണ്ടാമത്തെ അഡാസ് സുരക്ഷയുള്ള വൈദ്യുത കാര്‍ കൂടിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അവതരിപ്പിക്കുന്നത്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേഡ് കോളിഷന്‍ വാണിങ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ് എന്നിങ്ങനെ പോവുന്നു അഡാസ് സുരക്ഷാ ഫീച്ചറുകള്‍. നാല് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ, എബിഎസ് വിത്ത് ഇബിഡി എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളും അഡാസിന്റെ ഭാഗമായെത്തും. പാര്‍ക്കിങ് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ചൈല്‍ഡ് സീറ്റിനായി ISOFIX മൗണ്ട് എന്നിവയും ഉണ്ടാവും. 

സാങ്കേതികവിദ്യ

എളുപ്പം ബൂട്ട് സ്‌പേസ് തുറക്കാന്‍ സ്മാര്‍ട്ട് ഇലക്ട്രിക് ലിഫ്റ്റ്‌ഗേറ്റ് സൗകര്യമുണ്ടാവും. ഇന്ത്യന്‍ വിപണിയിലെ ജനകീയ ഫീച്ചറായ പനോരമിക് സണ്‍റൂഫും എംജി വിന്‍ഡ്‌സര്‍ ഇവിയിലുണ്ടാവും. ആംബിയന്റ് ഇന്റീരിയര്‍ ലൈറ്റിങ്, സ്റ്റീറിങ് മൗണ്ടഡ് മീഡിയ കണ്‍ട്രോള്‍, പിന്നില്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ് സൗകര്യം, കീലെസ് എന്‍ട്രിയും സ്മാര്‍ട്ട് സ്റ്റാര്‍ട്ടും എന്നിങ്ങനെയുള്ള ഫീച്ചറുകളും പ്രതീക്ഷിക്കാം. മൈവൂളിങ് + ആപ്പ് വഴി സ്മാര്‍ട്ട് ഫോണിലൂടെ കാറിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സൗകര്യവും എംജി വിന്‍ഡ്‌സറിലുണ്ടാവും. 

English Summary:

MG Windsor EV to launch soon: Five expected features