ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ

ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി പുറത്തിറക്കി. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. ഓരോ വേരിയന്റുകളിടേയും സവിശേഷതകള്‍ വിശദമായി നോക്കാം. 

രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ് വകഭേദങ്ങള്‍ക്ക് 45 kWh ബാറ്ററിയാണ്. MIDC സര്‍ട്ടിഫൈഡ് റേഞ്ച് 502 കീലോമീറ്റര്‍. 150 എച്ച്പി കരുത്ത് പുറത്തെടുക്കും കൂടുതല്‍ വലിയ 55kWh ബാറ്ററി അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ് +A വഭേദങ്ങള്‍ക്ക് ലഭിക്കും. MIDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് 585 കീമി. 167 എച്ച്പി കരുത്ത്. 

ADVERTISEMENT

വില

ക്രിയേറ്റീവ് 45kWh ബാറ്ററിയില്‍ മാത്രമാണ് എത്തുന്നത്. വില 17.49 ലക്ഷം രൂപ. 45kWh, 55kWh ബാറ്ററികളില്‍ അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് + എസ് വകഭേദങ്ങള്‍ എത്തുന്നുണ്ട്. 45kWh- അക്കംപ്ലിഷ്ഡിന് 18.49 ലക്ഷം രൂപ, അക്കംപ്ലിഷ്ഡ് +എസിന് 19.29 ലക്ഷം രൂപ. 55kWh-അക്കംപ്ലിഷ്ഡ് 19.25 ലക്ഷം രൂപയും അക്കംപ്ലിഷ്ഡ് +എസിന് 19.99 ലക്ഷം രൂപയുമാണ് വില. ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളായ എംപവേഡ് +, എംപവേഡ് +എ വകഭേദങ്ങള്‍ക്ക് യഥാക്രമം 21.25 ലക്ഷവും 21.99 ലക്ഷം രൂപയുമാണ് വില. 

ടാറ്റ കര്‍വ് ഇവി ക്രിയേറ്റീവ് 

എല്‍ഇഡി ഹെഡ്‌ലാംപുകളും ഡിആര്‍എല്ലുകളുമുള്ള ക്രിയേറ്റീവില്‍ ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകളാണ് നല്‍കിയിരിക്കുന്നത്. 17 ഇഞ്ച് സ്റ്റീല്‍ വീലുകളും എല്ലാ വീലിലും ഡിസ്‌ക്‌ബ്രേക്കും. സുരക്ഷക്കായി ആറ് എയര്‍ ബാഗുകള്‍, ഇഎസ്പി, ഡ്രൈവ് സോണ്‍ ഓഫ് അലേര്‍ട്ട്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, റിയര്‍ ക്യാമറ എന്നിവയുമുണ്ട്. 

ADVERTISEMENT

7 ഇഞ്ച് ടച്ച്‌സ്‌ക്രീനും 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ് വാഹനത്തില്‍. ആന്‍ഡ്രോയിഡ് ഓട്ടോയോ ആപ്പിള്‍ കാര്‍പ്ലേയോ ഉപയോഗിച്ച് കണക്ടു ചെയ്യാം. ആറ് സ്പീക്കറുകള്‍. വ്യത്യസ്ത ഡ്രൈവ് മോഡുള്ള വാഹനത്തില്‍ റീജെന്‍ സൗകര്യമുള്ള പാഡില്‍ ഷിഫ്‌റ്റേഴ്‌സും നല്‍കിയിരിക്കുന്നു. പിന്നില്‍ എസി വെന്റുകളും ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിങ് മിററുകളും ടെയില്‍ഗേറ്റും പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും ഫീച്ചറുകളിലുണ്ട്. 

വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ്, വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ് എന്നിവയാണ് മറ്റു ശ്രദ്ധേയമായ രണ്ടു ഫീച്ചറുകള്‍. iRA കണക്ടഡ് ടെക് ഉള്ള ഈ മോഡലില്‍ ടിപിഎംഎസ് സൗകര്യവും ടാറ്റ നല്‍കിയിരിക്കുന്നു. 

ടാറ്റ കര്‍വ് ഇവി അക്കംപ്ലിഷ്ഡ്

18.49 ലക്ഷം മുതല്‍ 19.25 ലക്ഷം രൂപ വരെ വില വരുന്ന ഈ മോഡലില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും കണക്ടഡ് ടെയില്‍ ലാംപുകളും ഫ്രണ്ട് ഫോഗ് ലാംപുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീല്‍, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ വിങ് മിറേഴ്‌സ്, 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 10.25 ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ വിത്ത് നാവിഗേഷന്‍, എട്ട് സ്പീക്കറുകള്‍, മുന്നിലും പിന്നിലും 45W ചാര്‍ജര്‍, ലെതറൈറ്റ് അപോള്‍സ്ട്രി, ലെതറൈറ്റ് സ്റ്റീറിങ് വീല്‍, ഫ്രണ്ട് ആംറെസ്റ്റ്, അലക്‌സ വോയ്‌സ് അസിസ്റ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 

ADVERTISEMENT

ടാറ്റ കര്‍വ് ഇവി അക്കംപ്ലിഷ്ഡ് +എസ് 

രണ്ട് ബാറ്ററികളിലും ലഭ്യമായ ഈ മോഡലിന്റെ വില 19.29 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെ. 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോഡ് വ്യൂ മോണിറ്റര്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, പനോരമിക് സണ്‍റൂഫ്, ജെബിഎല്‍ സൗണ്ട് മോഡുകള്‍, ആര്‍ക്കേഡ്.ഇവി ആപ്പ് സ്യൂട്ട്, വയര്‍ലസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോ ഹൈഡ്‌ലാംപും ഡിഫോഗറും എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 

ടാറ്റ കര്‍വ് ഇവി എംപവേഡ് +

55kWh ബാറ്ററിയിലെത്തുന്ന ഈ മോഡലിന്റെ വില്‍ 21.25 ലക്ഷം രൂപ. സ്മാര്‍ട്ട് ഡിജിറ്റല്‍ ലൈറ്റും ചാര്‍ജിങ് ഇന്‍ഡിക്കേറ്ററുകളുമുള്ള വാഹനത്തില്‍ ആംബിയന്റ് ലൈറ്റിങ് സൗകര്യവുമുണ്ട്. 18 ഇഞ്ച് അലോയ് വീലുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, സിക്‌സ് വേ അഡ്ജസ്റ്റബിള്‍ കോ ഡ്രൈവര്‍ സീറ്റ്, റിയര്‍ ആംറെസ്റ്റ്, 12. ഇഞ്ച് ഹര്‍മന്‍ ടച്ച്‌സ്‌ക്രീന്‍, ഒമ്പത് സ്പീക്കറുകളുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം, അക്വസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ട് സിസ്റ്റം, എയര്‍ പ്യൂരിഫെയര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റീക്ലൈനബിള്‍ റിയര്‍ സീറ്റ്, ഫ്രങ്ക് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 

ടാറ്റ കര്‍വ് ഇവി എംപവേഡ് +എ

ഏറ്റവും മുകളിലുള്ള വകഭേദത്തിന് 21.99 ലക്ഷം രൂപയാണ് വില. ബാറ്ററി 55kWh. പവേഡ് ടെയില്‍ ഗേറ്റ്, എസ്ഒഎസ് കോള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ ഡിപാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലൈന്‍ ചേഞ്ച് അലര്‍ട്ട്, അഡാപ്റ്റീവ് സ്റ്റീറിങ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷ്യന്‍ വാര്‍ണിങ്, ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍, റിയര്‍ കൊളീഷ്യന്‍ വാണിങ്, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്, ഡോര്‍ ഓപണ്‍ അലര്‍ട്ട് ഓണ്‍ വിങ് മിറര്‍ എന്നിങ്ങനെ നീണ്ട ഫീച്ചര്‍ ലിസ്റ്റും ഈ മോഡലിലുണ്ട്. 

കര്‍വ് ഇവിയുടെ പ്രധാന എതിരാളി എംജി ZS EV(19.98 ലക്ഷം മുതല്‍ 25.44 ലക്ഷം രൂപ വരെ). നെക്‌സോണ്‍ ഇവി(14.49 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെ), മഹീന്ദ്ര എക്‌സ് യു വി 400(15.49 ലക്ഷം മുതല്‍ 17.69 ലക്ഷം രൂപ വരെ) എന്നിവയേക്കാള്‍ വിലയില്‍ മുന്നിലാണ് കര്‍വ് ഇവി.

English Summary:

Tata Curvv EV price, variants, features explained