സിനിമാ സ്റ്റൈലിൽ മകന് ആഡംബര ഇലക്ട്രിക് എസ്യുവി സമ്മാനിച്ച് നടൻ
സിനിമാനടനും ഗായകനുമായ മകന് ഒരു വാഹനം സമ്മാനമായി നൽകുമ്പോൾ അതിലൊരൽപം നാടകീയത നൽകാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? പിതാവിന്റെ അത്തരമൊരു സർപ്രൈസ് സമ്മാനത്തിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അധ്യായൻ സുമൻ. നടനും ടെലിവിഷൻ അവതാരകനുമായ ശേഖർ സുമനാണ് മകന് ഔഡിയുടെ ഇലക്ട്രിക് കാർ അതിനാടകീയതയുടെ അകമ്പടിയിൽ

സിനിമാനടനും ഗായകനുമായ മകന് ഒരു വാഹനം സമ്മാനമായി നൽകുമ്പോൾ അതിലൊരൽപം നാടകീയത നൽകാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? പിതാവിന്റെ അത്തരമൊരു സർപ്രൈസ് സമ്മാനത്തിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അധ്യായൻ സുമൻ. നടനും ടെലിവിഷൻ അവതാരകനുമായ ശേഖർ സുമനാണ് മകന് ഔഡിയുടെ ഇലക്ട്രിക് കാർ അതിനാടകീയതയുടെ അകമ്പടിയിൽ നൽകിയത്.
ഔഡിയുടെ മുംബൈ ഡീലർഷിപ്പിലേക്ക് നടന്നു വരുന്ന അധ്യായൻ സുമനെ വിഡിയോയുടെ ആരംഭത്തിൽ കാണാവുന്നതാണ്. ഒരു വലിയ ബോക്സിൽ മറച്ചു വെച്ചിരിക്കുന്ന വാഹനത്തിനടുത്തേക്ക് നടന്നടുക്കുമ്പോൾ ബോക്സ് തുറക്കുകയും വാഹനത്തിനു സമീപം കുടുംബാംഗങ്ങൾ എല്ലാവരും തന്നെ താരത്തെ പ്രതീക്ഷിച്ചു നിൽക്കുന്നതും കാണാം. ക്ലാസിക്കൽ നൃത്തത്തിനു അവസാനമാണ് വാഹനത്തിന്റെ മുകളിലെ ആവരണം മാറ്റുന്നത്. പിതാവ് മകന് കാറിന്റെ താക്കോൽ സമ്മാനിക്കുന്നതും ദൃശ്യങ്ങളിൽ കാണുവാൻ കഴിയും. ഔഡിയുടെ ക്യൂ 8 ഇ - ട്രോൺ ഇലക്ട്രിക് എസ് യു വിയാണ് ശേഖർ സുമൻ മകന് സമ്മാനിച്ചത്.
ഔഡി ക്യൂ 8 ഇ - ട്രോൺ ഇലക്ട്രിക് എസ് യു വി ഇന്ത്യയിലെത്തിയിട്ടു കാലമധികമായിട്ടില്ല. കഴിഞ്ഞ വർഷം ആ വാഹനത്തിന്റെ ഫേസ് ലിഫ്റ്റും വിപണിയിലെത്തിയിരുന്നു. 2 ബാറ്ററി പായ്ക്ക് ഓപ്ഷൻസ് ആണ് ഔഡിയുടെ ഈ എസ് യു വിയ്ക്കുള്ളത്. 95 കെ ഡബ്ള്യു എച്ച് ബാറ്ററി പായ്ക്കും 114 കെ ഡബ്ള്യു എച്ച് ബാറ്ററിയും. രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഡ്യൂവൽ മോട്ടോറിലാണ് വരുന്നത്. 95 കെ ഡബ്ള്യു എച്ച് ബാറ്ററി പായ്ക്ക് 340 പി എസും 664 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. വലിയ ബാറ്ററി പായ്ക്ക് ഓപ്ഷൻ 408 പി എസും 664 എൻ എം ടോർക്കും ഉല്പാദിപ്പിക്കും.
ചെറു ബാറ്ററിയിൽ 491 കിലോമീറ്റർ റേഞ്ച് ലഭിക്കുമ്പോൾ വലിയ ബാറ്ററിയിൽ 582 കിലോമീറ്ററാണ് റേഞ്ച്. ഇതിൽ ഏതാണ് മകന് ശേഖർ സുമൻ സമ്മാനിച്ചതെന്നു വ്യക്തമല്ല. ക്യൂ 8 ഇ - ട്രോൺ ഇലക്ട്രിക് എസ് യു വിയ്ക്ക് 1.15 കോടി രൂപയിലാണ് എക്സ് ഷോറൂം വിലയാരംഭിക്കുന്നത്.