ഈ വാഹനം ഇന്ത്യയിൽ എത്തിയിട്ടില്ല, എങ്കിലും എന്റെ സ്വപ്നമാണ്; ഇപ്പോൾ ജിംനിയാണ് സൂപ്പർതാരം
സ്വപ്നം കാണുമ്പോൾ ഒരിക്കലും കുറച്ച് കാണരുത്. ആകാശത്തോളം കാണണം. സ്വപ്നത്തിന് ജീവിതത്തിൽ അത്രത്തോളം പങ്കുണ്ട്, ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്നം കാണണമെന്നാണ് മലയാളികളുടെ പ്രിയതാരം അഭിരാമി സുരേഷ് പറയുന്നത്. ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം തന്റേതായ കഴിവിലൂടെ ജീവിത വിജയം
സ്വപ്നം കാണുമ്പോൾ ഒരിക്കലും കുറച്ച് കാണരുത്. ആകാശത്തോളം കാണണം. സ്വപ്നത്തിന് ജീവിതത്തിൽ അത്രത്തോളം പങ്കുണ്ട്, ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്നം കാണണമെന്നാണ് മലയാളികളുടെ പ്രിയതാരം അഭിരാമി സുരേഷ് പറയുന്നത്. ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം തന്റേതായ കഴിവിലൂടെ ജീവിത വിജയം
സ്വപ്നം കാണുമ്പോൾ ഒരിക്കലും കുറച്ച് കാണരുത്. ആകാശത്തോളം കാണണം. സ്വപ്നത്തിന് ജീവിതത്തിൽ അത്രത്തോളം പങ്കുണ്ട്, ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്നം കാണണമെന്നാണ് മലയാളികളുടെ പ്രിയതാരം അഭിരാമി സുരേഷ് പറയുന്നത്. ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം തന്റേതായ കഴിവിലൂടെ ജീവിത വിജയം
സ്വപ്നം കാണുമ്പോൾ ഒരിക്കലും കുറച്ച് കാണരുത്. ആകാശത്തോളം കാണണം. സ്വപ്നത്തിന് ജീവിതത്തിൽ അത്രത്തോളം പങ്കുണ്ട്, ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്നം കാണണമെന്നാണ് മലയാളികളുടെ പ്രിയതാരം അഭിരാമി സുരേഷ് പറയുന്നത്. ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം തന്റേതായ കഴിവിലൂടെ ജീവിത വിജയം നേടിയ ആളാണ് അഭിരാമി. ഗായിക മാത്രമല്ല, കുക്കിങ്ങും ഒരുപാട് ഇഷ്ടമാണ്, അതിലുപരി ഒരു വാഹനപ്രേമികൂടിയാണ് അഭിരാമി. കാറുകളക്കുറിച്ചും ബൈക്കുകളെക്കുറിച്ചും അറിയാനും പഠിക്കാനും ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും പ്രിയമാണ്. ആക്കൂട്ടത്തിലാണ് അഭിരാമിയും. അഭിരാമിയോട് ഏത് വാഹനങ്ങളെ കുറിച്ച് ചോദിച്ചാലും വാചാലയാകും. പുത്തൻ വാഹനങ്ങളെ അത്രത്തോളം പഠിച്ച് മനസ്സിലാക്കാറുണ്ടെന്നും താരം പറയുന്നു. ഇഷ്ടപ്പെട്ട വാഹനങ്ങളെക്കുറിച്ച് മനോരമ ഓണ്‍ലൈനിൽ പങ്കുവയ്ക്കുകയാണ് അഭിരാമി സുരേഷ്.
ഡ്രൈവിങ് ഒട്ടും മടുപ്പിക്കാറില്ല, എത്ര നീണ്ട യാത്രയാണെങ്കിലും വാഹനത്തിന്റെ വളയം എന്റെ പക്കലുണ്ടാകും. വളരെ സന്തോഷമാണ് എനിക്ക് യാത്രയും ഡ്രൈവിങ്ങും സമ്മാനിക്കുന്നത്, ദൂരയാത്രയാണെങ്കിൽ പോലും ഡ്രൈവറെ വയ്ക്കാറില്ല, എനിക്ക് തനിയെ ഒാടിച്ച് പോകാനാണ് ഇഷ്ടമെന്നും അഭിരാമി പറയുന്നു. കാറിനോടുള്ള ഇഷ്ടവും ആത്മബന്ധവും കൊണ്ടാകും എത്ര ദൂരം താണ്ടിയാലും യാത്രയിലെ കാഴ്ചകൾ ആസ്വദിക്കാനും ട്രാഫിക് കുരുക്കിൽ ക്ഷമയോടെ കാത്തിരിക്കാനും താൻ ഒരുക്കമാണെന്നും അഭിരാമി പറയുന്നു.
ഹൃദയം കീഴടക്കി ജിംനി– പൊളിയാണ് ഒാഫ്റോഡിങ്
വെറും യാത്രകൾ മാത്രമല്ല ഒാഫ്റോഡിങ്ങാണ് അഭിരാമിയ്ക്ക് ഏറെ ഇഷ്ടം. വീണുകിട്ടുന്ന അവസരങ്ങളിൽ കേരളത്തിനകത്ത് ഒാഫ്റോഡിങ് നടത്താറുണ്ട്. ജീവിതത്തിൽ ഏറെ വാങ്ങാൻ ആഗ്രഹിച്ച ജിംനിയാണ് ഇപ്പോൾ യാത്രയ്ക്ക് കൂട്ടായി ഉള്ളത്. എല്ലാം കൊണ്ടും ജിംനി സൂപ്പറാണ്. മൾട്ടി യാത്ര എന്നു തന്നെ പറയാം. ഫാമിലിയായി യാത്ര പോകാനും ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കും അതിലുപരി ഒാഫ്റോഡിനുമൊക്കെ മികച്ചതാണ് ജിംനി. സുസുക്കി എഴുപതുകൾ മുതൽ നിർമിച്ച് വിൽക്കുന്ന വാഹനമായ ജിംനിയ്ക്ക് ആരാധകർ ഒരുപാടുണ്ട്. ഒാഫ് റോഡിങ് ഇഷ്ടമാണെങ്കിലും ജിംനിയിൽ ഇതുവരെ നടത്തിയിട്ടില്ല ഥാറിൽ പോയിട്ടുണ്ട്. ജിംനിയിൽ പോകാനുള്ള അവസരം വന്നിട്ടില്ല. പോകണം, ലാഡർ ഓൺ ഫ്രയിം എന്ന മെക്കാനിസം ഒരുപാട് ഇഷ്ടമാണെന്നും ജിംനി കൊടുക്കാന്‍ താൽപര്യം ഇല്ലെന്നും കൊടുക്കേണ്ടി വന്നാലും ഒാഫ് റോഡ് വാഹനം തന്നെ വീണ്ടും എടുക്കുെമന്നും അഭിരാമി പറയുന്നു. ജിംനിയുടെ ഉയര്‍ന്ന വേരിയന്റായ ആല്‍ഫയാണ് അഭിരാമി സ്വന്തമാക്കിയിരിക്കുന്നത്. അതും കറുപ്പിന്റെ ഏഴഴകുമാണ്.
ജിംനിയിലെ യാത്രാസൗകര്യവും എടുത്തുപറയേണ്ട ഒന്നാണ്. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 12.74 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഓഫ് റോഡ് കരുത്തിനൊപ്പം ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ജിമ്നി നിരത്തുകളില്‍ എത്തുന്നുണ്ട്. മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിംനിയുടെ ഹൃദയം. 104.8 പിഎസ്. പവറും 134.2 എന്‍എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
വാഹനങ്ങളെ കുറിച്ച് പഠിക്കും
എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ ആൺകുട്ടികളാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിലെ സംസാരവും പുത്തൻ വാഹനങ്ങളെ കുറിച്ചും അതിന്റെ മൈലേജും ഒക്കെയായിരുന്നു. മിക്ക വാഹനങ്ങളെ കുറിച്ച് അറിയുകയും ചെയ്യാം. ലൈസൈൻസ് എടുക്കണം എന്നുള്ളത് അച്ഛന്റെ തീരുമാനമായിരുന്നു. ഞാനും ചേച്ചിയും അത് അനുസരിക്കുകയും ചെയ്തു. ലൈഫിൽ അറിഞ്ഞിരിക്കേണ്ട പ്രധാന സ്കിൽ തന്നെയാണ് ഡ്രൈവിങ്, അത് സത്യമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി വാഹനം ഒാടിച്ച് എവിടെയും പോകാനുള്ള ആ ധൈര്യം എനിക്കും ചേച്ചിക്കും നൽകിയത് അച്ഛൻ തന്നെയാണ്. അതിലേറെ എനിക്ക് സന്തോഷവും ഉണ്ട്. അച്ഛന്റെ സപ്പോർട്ടാണ് ഞങ്ങളെ ഇവിടം വരെ എത്തിച്ചതും.
ഗാരിജിൽ എല്ലാ വാഹനവും വേണോ?
വാഹനങ്ങൾ പ്രിയമാണെന്ന് കരുതി കാണുന്ന കാറുകൾ ഒന്നും വാങ്ങില്ല, ഞാൻ ആദ്യമായി എന്റെ സ്വന്തം പണം കൊണ്ട് വാങ്ങിയത് സെലേറിയോ ആയിരുന്നു. സൺഷൈൻ യെല്ലോ നിറമായിരുന്നു. എന്റെ ആദ്യ വാഹനത്തോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. നല്ല കംഫർട്ടബിൾ കാറായിരുന്നു അത്. ഇനി എനിക്ക് ടെസ്‍ല സൈബർ ട്രക്ക് വാങ്ങണം എന്നതാണ് മോഹം. ആഗ്രഹിക്കുമ്പോൾ നമ്മൾ ആകാശത്തോളം വേണമല്ലോ, എന്റെ സ്വപ്നം ടെസ്‍ല സൈബർ ട്രക്ക് സ്വന്തമാക്കണം എന്നുള്ളതാണ്.
ഈ വാഹനം ഇന്ത്യയിൽ വന്നിട്ടില്ല, നമ്മുടെ ഇവിടെ ഒാടിക്കാൻ പറ്റുന്നതുമല്ല, എന്നുകരുതി ആഗ്രഹങ്ങളെ ചെറുതായി കാണാൻ പറ്റില്ലല്ലോ, ഡ്രീം കാർ എന്നുപറയുമ്പോൾ ഇതാണ്, ഇത്തരത്തിലുള്ള വാഹനം ഗാരിജിലുണ്ടെന്ന് പറയുന്നത് തന്നെ സ്വപ്നമാണെന്നും അഭിരാമി പറയുന്നു. 4x4 വാഹന സെഗ്‌മെന്റിൽ ഒരുപാട് ഇഷ്ടപ്പെട്ടവ ഉണ്ട്. സെഡാൻ, ഇൗവി, കൂെപ്പ അങ്ങനെ പ്രിയപ്പെട്ട പല വാഹനങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രിയം ടെസ്‍ല സൈബർ ട്രക്ക് തന്നെയാണ്.
ഡ്രൈവിങ് ഫൺ സീൻസ്
ഒരുപാട് രസകരമായ അനുഭവങ്ങൾ ഡ്രൈവിങ്ങിന്റെ തുടക്കത്തില്‍ ഉണ്ടായിട്ടുണ്ട്. ആദ്യമായി സെലേറിയോ എടുത്തപ്പോൾ കോളേജ് കഴിഞ്ഞ സമയത്ത് കണ്ടെയ്നർ റോഡിൽ വച്ച് സുഹൃത്തുക്കളുടെ മുൻപിൽ ഞാനെന്റെ ഡ്രൈവിങ് സ്കിൽ കാണിച്ചിരുന്നു, ആ സമയം നാട്ടുകാരൊക്കെ വട്ടംകൂടി ചീത്തയൊക്കെ പറഞ്ഞിരുന്നു, ഇവിടെ ഇങ്ങനെ പറ്റില്ല, അപകടമാണ് എന്നൊക്കെയുള്ള മുൻകരുതൽ പറഞ്ഞിരുന്നു. പിന്നീട് പലതവണ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങളിൽ നിന്നുമാണല്ലോ പഠിക്കുന്നത്, അങ്ങന ഡ്രൈവിങ്ങിൽ കൂടുതൽ സുരക്ഷിതമാകാനും സാധിച്ചിട്ടുണ്ട്.