ഇതെന്താണൊരു കർവ്: ഓടിക്കാം അറിയാം... ടെസ്റ്റ് ഡ്രൈവ്
ചെറിയ കാര്യങ്ങളിലും വലിയ ശ്രദ്ധ. അതാണ് ടാറ്റാ കർവ്.ഇവി. യാത്ര ചെയ്തു മടുക്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ തോന്നിയാൽ, ഇതാ കോഫി മേക്കർ. സഹയാത്രികന് തണുപ്പു സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിൽ പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പ്. പെറ്റ്സ് കൂടെയുണ്ടെങ്കിൽ പിൻ സീറ്റിൽ അവയ്ക്കായിപ്രത്യേക കിടപ്പാടം. യാത്രയ്ക്കിടെ
ചെറിയ കാര്യങ്ങളിലും വലിയ ശ്രദ്ധ. അതാണ് ടാറ്റാ കർവ്.ഇവി. യാത്ര ചെയ്തു മടുക്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ തോന്നിയാൽ, ഇതാ കോഫി മേക്കർ. സഹയാത്രികന് തണുപ്പു സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിൽ പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പ്. പെറ്റ്സ് കൂടെയുണ്ടെങ്കിൽ പിൻ സീറ്റിൽ അവയ്ക്കായിപ്രത്യേക കിടപ്പാടം. യാത്രയ്ക്കിടെ
ചെറിയ കാര്യങ്ങളിലും വലിയ ശ്രദ്ധ. അതാണ് ടാറ്റാ കർവ്.ഇവി. യാത്ര ചെയ്തു മടുക്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ തോന്നിയാൽ, ഇതാ കോഫി മേക്കർ. സഹയാത്രികന് തണുപ്പു സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിൽ പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പ്. പെറ്റ്സ് കൂടെയുണ്ടെങ്കിൽ പിൻ സീറ്റിൽ അവയ്ക്കായിപ്രത്യേക കിടപ്പാടം. യാത്രയ്ക്കിടെ
ചെറിയ കാര്യങ്ങളിലും വലിയ ശ്രദ്ധ. അതാണ് ടാറ്റാ കർവ്.ഇവി. യാത്ര ചെയ്തു മടുക്കുമ്പോൾ ഒരു കാപ്പി കുടിക്കാൻ തോന്നിയാൽ, ഇതാ കോഫി മേക്കർ. സഹയാത്രികന് തണുപ്പു സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിൽ പുതയ്ക്കാന്‍ കമ്പിളിപ്പുതപ്പ്. പെറ്റ്സ് കൂടെയുണ്ടെങ്കിൽ പിൻ സീറ്റിൽ അവയ്ക്കായിപ്രത്യേക കിടപ്പാടം. യാത്രയ്ക്കിടെ സുഹൃത്തിന്റെ ഇവി റേഞ്ചില്ലാതെ വഴിയിൽക്കിടക്കുന്നതു കണ്ടാൽ കുറച്ച് കറന്റ് കൊടുത്തു സഹായിക്കാൻ വെഹിക്കിൾ ടു വെഹിക്കിൾ ചാർജർ. ടാറ്റയുടെ കർവ്.ഇവി വെറുമൊരു കാറല്ല, ഒരു സംഭവമാണ്. റേഞ്ചിന്റെ കാര്യത്തിലാണെങ്കിൽ തമ്പുരാൻ: ഒറ്റ ചാർജിങ്ങിൽ 585 കി.മീ.
എസ്‌യുവിയായും കൂപ്പെയായും...
ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി കൂപ്പെയാണ് കർവ്. എസ്‌യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്താണെന്ന് നമുക്കറിയാം. എന്നാൽ കൂപ്പെ അത്ര പരിചിതമല്ല. വളരെ വിലപ്പിടിപ്പുള്ള ചില ബി എം ഡബ്ല്യു, മെർക്ക് മോഡലുകൾ പിൻഭാഗം ഒഴുകി താഴേക്കു പോകുന്നതു പോലെയുള്ള കൂപ്പെ മോഡലുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന കൂപ്പെകൾ ഉണ്ടായിട്ടില്ല. കർവ് ഈ കുറവ് പരിഹരിക്കുകയാണ്. ശരാശരി ഇന്ത്യക്കാരന്റെ ബലഹീനതയായ എസ്‌യുവിയിൽ കൂപ്പെ സ്റ്റൈലിങ് കൂടി കൊണ്ടുവരാൻ ടാറ്റ നടത്തിയ ശ്രമം വിഫലമല്ലെന്ന് കർവ് കണ്ടാൽ പിടികിട്ടും. കഴിഞ്ഞകൊല്ലം ഓട്ടോ എക്സ്പോ ഫ്ലോറിൽ കണ്ട അതേ കൺസപ്റ്റ് വാഹനം കാര്യമായ മാറ്റമൊന്നുമില്ലാതെ നിരത്തിലിറങ്ങിയിരിക്കുന്നു.
ഛേതക്കിന്റെ നാട്ടിൽ കർവ്
മഹാറാണ പ്രതാപ് സിങ് ഭരിച്ച മേവാർ രാജവംശത്തിന്റെ തലസ്ഥാനമായ ഉദയ്പൂരിലെ നിരത്തുകളിൽ ഒന്നല്ല, 20 കർവുകൾ തരംഗം തീർത്തു. ഥാർ മരുഭൂമിയിൽ നിന്ന് മേവാറിനെ വേർതിരിക്കുന്ന ആരാവല്ലി മലനിരകളും പിച്ചോള തടാകവും ചേർന്ന പച്ചപ്പിന്റെ ചാരുതയ്ക്കൊപ്പം മനോഹര കൊട്ടാരങ്ങളുടെ പ്രൗഢിപകരുന്ന പാതകളിലൂടെ നടത്തിയ കർവ് ഡ്രൈവ് റിപ്പോർട്ടിലേക്ക്. വാഹനപ്രേമികൾക്ക് ഇവിടം മറ്റൊരു ഓർമപ്പെടുത്തൽ കൂടിയാണ്; ഛേതക്. മഹാറാണ പ്രതാപ് സിങ്ങിനൊപ്പം യുദ്ധം ചെയ്ത അദ്ദേഹത്തിന്റെ പ്രിയ കുതിര ഛേതക്കിന്റെ പേര് ഇന്ത്യയിലെ എക്കാലത്തെയും ജനപ്രിയ സ്കൂട്ടറുകളിലൊന്നായി ഇന്നും നില നിൽക്കുന്നു. പ്രതാപ് സിങ് ഛേതക്കിലേറി നിൽക്കുന്ന മനോഹര പ്രതിമ കടന്നു വേണം ഉദയ്പൂർ എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് കയറാൻ. കർവ് മറ്റൊരു ഛേതക്കായി ചരിത്രത്തിലേക്ക് കയറട്ടെ...
ഡൈനാമിക് കർവ്
നെക്സോൺ പുതിയൊരു കുപ്പായവുമണിഞ്ഞെത്തിയതാണ് കർവ് എന്നു ചില ബ്ലോഗർമാർ പറഞ്ഞത് അറിവു കേടുകൊണ്ടാണെന്നു കരുതി പൊറുക്കാം. കാരണം പ്ലാറ്റ്ഫോമടക്കം തികച്ചും വ്യത്യസ്തമായ രൂപകൽപനയാണ് കർവ്. വെറുമൊരു വെള്ളക്കടലാസിൽ കോറിയിട്ടു തുടങ്ങിയ രൂപകൽപന. വാഹനത്തിന്റെ രൂപം ഉടമയുടെ സ്വഭാവവുമായി ചേർന്നു പോകണമെന്നാണ് കർവിന്റെ സൃഷ്ടാക്കളിലൊരാളായ ടാറ്റാ ഡിസൈൻ വിഭാഗം മേധാവി മാർട്ടിൻ ഉഹ്ലാറിക് വിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ തികച്ചും വൃത്യസ്തവും ഡൈനാമിക്കുമായ സ്വഭാവമുള്ളവർക്കായാണ് കർവിന്റെ രൂപകൽപന .
പ്ലാറ്റ്ഫോമിൽ തുടങ്ങുന്നു
വാഹന രൂപകൽപനയുടെ അടിത്തറയാണ് പ്ലാറ്റ്ഫോം. പേരു സൂചിപ്പിക്കുന്നതുപോലെ പ്ലാറ്റ്ഫോമിലാണ് ബോഡിയും ടയറുകളും എൻജിനുമൊക്കെ ഉറപ്പിച്ച് വാഹനരൂപം പൂണ്ട് പുറത്തിറങ്ങുന്നത്. പ്യുർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്നു ടാറ്റ വിളിക്കുന്ന ആക്ടി.ഇവി പ്ലാറ്റ്ഫോമിന്റെ മുഖ്യ സവിശേഷത പാസഞ്ചർ ക്യാബിനടിയിലാണ് ബാറ്ററിയുടെ സ്ഥാനം എന്നതാണ്. പഞ്ച് ഒഴികെയുള്ള ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിൽ പെട്രോൾ ടാങ്ക്, സ്പെയർ വീൽ, പിൻ സീറ്റിനടിവശം എന്നിവിടങ്ങളിലാണ് ബാറ്ററി. അതു കൊണ്ടു തന്നെ വലിയ ബാറ്ററി പാക്കുകൾ വയ്ക്കാൻ സ്ഥലപരിമിതിയുണ്ട്. സ്പെയർ വീൽ ഇല്ലാതെയാകും. എല്ലാത്തിനും പുറമെ ഭാരം പിന്നിൽ കൂടുതലായി വരുന്നതിന്റെ ദോഷവശങ്ങളും നേരിടേണ്ടി വരുന്നു. പഞ്ചിലൂടെ ആദ്യമായി അവതരിപ്പിച്ച ഈ പ്ലാറ്റ്ഫോമിലെ രണ്ടാമതു വാഹനമാണ് കർവ്.
വല്ല ഗുണവുമുണ്ടോ ?
യഥാർത്ഥ ഇലക്ട്രിക് പ്ലാറ്റ്ഫോമിന്റെ മുഖ്യ നേട്ടം കൂടുതൽ വലിയ ബാറ്ററി പാക്ക് ഉൾക്കൊള്ളാനാവും എന്നതാണ്. പ്ലാറ്റ് ഫോമിനടിയിൽ മുഴുവൻ ബാറ്ററി വയ്ക്കാം. വാഹനത്തിന്റെ റേഞ്ച് കൂടും. കൂടുതൽ സുരക്ഷിതമാണ്. മുന്നിലും പിന്നിലും നിന്നുള്ള ഇടിയിൽ ബാറ്ററി താരതമ്യേന സുരക്ഷിതമാണ്. ബാറ്ററിയുടെ ഭാരം കൃത്യമായി ബാലൻസ് ചെയ്തിരിക്കുന്നതിനാൽ വാഹനത്തിന്റെ സ്റ്റെബിലിറ്റി മെച്ചപ്പെടും. ക്യാബിനിലും ഡിക്കിയിലുമടക്കം സ്ഥലം തെല്ലും നഷ്ടമാകില്ല. ചെറിയ തോതിൽ ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞേക്കാം എന്നതു മാത്രമാണ് ന്യൂനത. ബാറ്ററി പാക്കിന്റെ നീളം കൂട്ടി അടിസ്ഥാനരൂപകൽപന മാറാതെ കൂടിയ വീൽ ബേസിലുള്ള വാഹനങ്ങൾ ഇറക്കാമെന്ന സൗകര്യവുമുണ്ട്. സൗകര്യത്തിനനുസരിച്ച് ഫ്രണ്ട് വീൽ, റിയർ വീൽ, ഓൾ വീൽ ഡ്രൈവുകളാക്കുകയും ചെയ്യാം.
എന്തൊരു കർവ്
ആദ്യ കാഴ്ചയിൽത്തന്നെ ഭ്രമിപ്പിക്കുന്ന രൂപഭംഗിയാണ് കർവ്. ഇങ്ങിനെയൊരു കാർ നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ബോഡിയിലേക്കു ചേർന്നു പോകുന്ന ഡോർ ഹാൻഡിലുകളും പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള 18 ഇഞ്ച് അലോയ് കളും വ്യത്യസ്തമായ എയർ ഡാമുകളുള്ള മുൻഭാഗവും പുതുമയായ കൂപെ പിൻവശവും ചേർന്ന് കർവിനെ വ്യത്യസ്തമാക്കുന്നു. പിയാനോ ഗ്ലോസി ഫിനിഷുള്ള വീൽ ആർച്ചുകളും വശങ്ങളിലെ ക്ലാഡിങ്ങും സുന്ദരം. എയ്റോ ഡൈനാമിക് ഡോർ ഹാൻഡിലുകളെപ്പറ്റിയൊരു ദോഷം പറയാനുണ്ട്. പലപ്പോഴും രണ്ടു കൈകൊണ്ടു ശ്രമിച്ചാലേ ഡോർ തുറക്കൂ. ശീലക്കുറവാണെന്നു കരുതാം.
നെക്സോണിലും വലുപ്പം
4310 മി മി നീളം, 1810 മി മി ഉയരം, 1637 മി മി വീതി, 2560 മി മി വീൽബേസ്. കർവ് നെക്സോണിനെക്കാൾ വലുതാണ്, എം ജി സി എസ് ഇവിക്കു തുല്യവുമാണ്. വലിയ 500 ലീറ്റർ ഡിക്കിയിൽ മറ്റു ടാറ്റ ഇവികളിൽ നിന്നു വ്യത്യസ്തമായി സ്പെയർവീലുമുണ്ട്. മുന്നിൽ മോട്ടോറിനു മുകളിലുള്ള 12 ലീറ്റർസ്റ്റോറേജിന് ചാർജറിനെ ഉൾക്കൊള്ളാനാവും.
സൂപ്പറാണ്, പ്രീമിയമാണ്...
ഉൾവശത്ത് ശ്രദ്ധേയം തിളങ്ങുന്ന കറുപ്പും സിൽവറും സമാസമം ചേർന്നു നിൽക്കുന്ന ഡാഷ് ബോർഡ്. പൂതിയ നാലു സ്പോക്ക് സ്റ്റീയറിങ് മറ്റു ടാറ്റകളിലെപ്പോലെ ഇലൂമിനേറ്റഡ്. മുന്നിൽ വെൻറിലേറ്റ് സീറ്റുകൾ. ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലായും കോഡ്രൈവർ സീറ്റ് മെക്കാനിക്കലായും ക്രമീകരിക്കാം. പിൻ സീറ്റും റിക്ലൈൻ ചെയ്യാം. പനോരമിക് സൺറൂഫ്. വലിയ 10.2 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററിൽ നാവിഗേഷൻ ഡിസ്പ്ലേ. മാത്രമല്ല ഇൻഡിക്കേറ്ററിട്ടാൽ വശങ്ങൾ കാട്ടിത്തരുന്ന ക്യാമറ തെളിയും. റേഞ്ചടക്കം എല്ലാ വിവരങ്ങളും വിശദമായി ഈ ക്ലസ്റ്ററിൽ മിഴിവോടെ കാണാം. മധ്യത്തിലായുള്ള 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്സിസ്റ്റം, 9 ജെബിഎൽ തിയെറ്റർ സ്പീക്കേഴ്സ്. ആംബിയൻറ് ലൈറ്റിങ്,360 ക്യാമറ, വയർലെസ് ചാർജർ, ഓട്ടോ ഹെഡ് ലാംപ്, വൈപ്പർ. ജെസ്റ്റർ നിയന്ത്രിത ഡിക്കി ഡോർ. എല്ലാ സംവിധാനങ്ങളും ഡ്രൈവറുടെ ശബ്ദനിയന്ത്രണത്തിൽ പ്രവർത്തിക്കും. സൗകര്യങ്ങളിലും ഫിനിഷിലും മെർക്ക്, ബീമർ, ഔഡി നിലവാരം...
റേഞ്ചുണ്ടോ, കരുത്തുണ്ടോ?
റേഞ്ചുമുണ്ട് കുതിപ്പുമുണ്ട്. രണ്ടു ബാറ്ററി പാക്കുകൾ. 45, 55 കിലോവാട്ട്. ആദ്യത്തേതിന് 150 ബി എച്ച് പി, 502 കി.മീ റേഞ്ച്, രണ്ടാമത്തേതിന് 167 ബി എച്ച് പി, 585 കി.മീ റേഞ്ച്. ഇതു രണ്ടും മൈലേജ് സർട്ടിഫൈ ചെയ്യുന്ന എം ഐ ഡി സിയുടെ സാക്ഷ്യപ്പെടുത്തൽ. യഥാർത്ഥ റോഡ്പരിസ്ഥിതിയിൽ ടെസ്റ്റ് ഡ്രൈവ് ചെയ്ത 55 കിലോവാട്ട് മോഡൽ ഇക്കോ മോഡിൽ ഏകദേശം 400 കി.മീ നൽകി. ഏറ്റവും മോശം അവസ്ഥകളിലും സ്പോർട്ടി മോഡ് ഡ്രൈവിങ്ങിലും 360 കി.മീ പ്രതീക്ഷിക്കാം. റേഞ്ചിനെക്കുറിച്ചോർത്ത് ആശങ്കയ്ക്കു വകയില്ല.
ഡ്രൈവിങ് പൊളിയാണ്
ഇലക്ട്രിക്കുകൾ ഓടിച്ചവർക്കറിയാം ആ കുതിപ്പും ചടുലതയും. ഇക്കാര്യങ്ങളൊക്കെ ടാറ്റ ഇലക്ട്രിക്കുകളിൽ ഒരു പൊടിക്കു കൂടുതലാണെങ്കിൽ കുതിപ്പിന്റെ കാര്യത്തിൽ കർവ് കാതങ്ങൾ മുന്നിലാണ്. മധ്യനിര കാറിന് 167 ബി എച്ച് പി എന്നത് കുറവാണോ? കുതിച്ചു പായും. ടാറ്റയുടെ കണക്കനുസരിച്ച് പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 8.6 സെക്കൻഡ് മതി. സ്പോർട്ട്, സിറ്റി, ഇക്കോ മോഡുകളിലെല്ലാം ആവശ്യത്തിലധികം ശക്തി. 3 ലെവൽ റീ ജെൻ സംവിധാനം ബ്രേക്കിങ് ഒഴിവാക്കുന്നു. പാഡിൽ ഷിഫ്റ്റ് റീജെൻ ശീലമായാൽ ആക്സിലറേറ്ററും സ്റ്റീയറിങ്ങും മാത്രം നിയന്ത്രിച്ച് ബഹുദൂരം മുന്നേറാം. ആയാസം കുറവ്. ക്ഷീണവും കുറയും കാരണം ഇലക്ട്രിക്കുകൾക്ക് ശബ്ദവും വിറയലും ഇല്ലല്ലോ. (നിശ്ശബ്ദത വഴിയാത്രക്കാർക്ക് അപകടമാകുമെന്നതിനാൽ 20 കി.മീ വേഗം വരെ വാഹനം പെട്രോൾ കാറിനു സമാനമായി ചെറിയൊരു ശബ്ദമുണ്ടാക്കും). സസ്പെൻഷൻ സംവിധാനം മികവുറ്റത്. ഹാൻഡ്ലിങ്ങും യാത്രാസുഖവുംകുറവില്ല. ലെവൽ ടു അഡാസ് സിസ്റ്റം സ്വയം ഡ്രൈവിങ്ങിലൂടെ കുറെ തലവേദനകൾ ഏറ്റെടുക്കും.
ചാർജിങ് തലവേദനയല്ല
70 കിലോവാട്ട് ചാർജറുകളിൽ പ്രവർത്തിക്കുന്നതിനാൽ 40 മിനുറ്റുകൊണ്ട് ഡി സി ഫാസ്റ്റ് ചാർജറിൽ നിന്നു 80 ശതമാനം ചാർജിലെത്തും. വാഹനത്തിനൊപ്പമെത്തുന്ന 7.2 കിലോ വാട്ട് എ സി ചാർജർ പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് 8 മണിക്കൂറിൽ ചാർജാകും.
വില, വേരിയന്റുകൾ
ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. 45 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിൽ ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ് എന്നീ വേരിയന്റുകൾ. ക്രിയേറ്റീവിന് 17.49 ലക്ഷം രൂപയും അക്കംപ്ലിഷ്ഡിന് 18.49 ലക്ഷം രൂപയും അക്കംപ്ലിഷ്ഡ് പ്ലസ് എസിന് 19.29 ലക്ഷം രൂപയും. 55 കിലോവാട്ട് മോഡലിന് അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നീ മോഡലുകൾ. അക്കംപ്ലിഷ്ഡിന് 19.25 ലക്ഷം രൂപയും, അക്കംപ്ലിഷ്ഡ് പ്ലസ് എസിന് 19.99 ലക്ഷം രൂപയും എംപവേഡ് പ്ലസിന് 21.25 ലക്ഷം രൂപയും ഉയർന്ന മോഡലായ എംപവേഡ് പ്ലസ് എയ്ക്ക് 21.99 ലക്ഷം രൂപയുമാണ് വില.