മുഖം മിനുക്കി ഹ്യണ്ടേയ് അൽക്കസാർ, സെപ്റ്റംബര്‍ 9ന് വിപണിയിൽ
മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ ഒമ്പതിന് പുറത്തിറങ്ങും. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ്യുവിയായ അല്‍ക്കസാര്‍ എത്തുന്നത്. അതേസമയം യന്ത്ര ഭാഗങ്ങളില്‍ മാറ്റങ്ങളില്ല

മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ ഒമ്പതിന് പുറത്തിറങ്ങും. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ്യുവിയായ അല്‍ക്കസാര്‍ എത്തുന്നത്. അതേസമയം യന്ത്ര ഭാഗങ്ങളില്‍ മാറ്റങ്ങളില്ല. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവരായിരിക്കും അല്‍ക്കസാറിന്റെ പ്രധാന എതിരാളികള്‍.
നേരത്തെ പുറത്തു വന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും പുതിയ അല്‍ക്കസാറിന്റെ സ്റ്റൈലിങില്‍ മാറ്റങ്ങളുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഈ വര്‍ഷം തന്നെ മുഖം മിനുക്കിയെത്തിയ മറ്റൊരു ഹ്യുണ്ടേയ് മോഡലായ ക്രേറ്റയോട് സാമ്യതയും വ്യത്യാസങ്ങളും അല്‍ക്കസാറിനുണ്ട്. അതേസമയം സ്പ്ലിറ്റ് ഹെഡ്ലാംപ് ഡിസൈനില്‍ മാറ്റങ്ങളില്ല. ഗ്രില്ലും മുന്നിലെ ബംപറും മാറിയിട്ടുണ്ട്. പുതിയ അലോയ് വീലുകളും സൈഡ് ക്ലാഡിങിലെ മാറ്റങ്ങളും വശങ്ങളില് നിന്നുള്ള അല്‍ക്കസാറിന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പിന്നിലേക്കുവന്നാല് പുതിയ ടെയില്‍ ലൈറ്റ് ഡിസൈനാണ് അല്‍ക്കസാറിന് നല്‍കിയിരിക്കുന്നത്.
ഫീച്ചറുകളും എന്‍ജിനും
ഡാഷ്ബോര്‍ഡ് പുതിയ ക്രേറ്റയോട് സമാനമാണ്. ഇരട്ട ടച്ച്സ്ക്രീനുകളും സോഫ്റ്റ് ടച്ച് മെറ്റീരിയല്‍സുമെല്ലാം അല്ക്കസാറിലുമുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, പനോരമിക് സണ്‍ റൂഫ്, വെന്റിലേറ്റഡ് മുന്സീറ്റുകള്, വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, 360 ഡിഗ്രി സറൗണ്ട് ക്യാമറ എന്നിവ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രധാന ഫീച്ചര്‍ അഡാസ് 2 സുരക്ഷാ ഫീച്ചറുകളാണ്. ഇതിന്റെ ഭാഗമായി ഫോര്‍വേഡ് കൊളീഷ്യന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, കാല്‍നടക്കാര്‍, സൈക്കിള്‍യാത്രികര്‍, ബ്ലൈന്‍ഡ് സ്പോട്ടുകള്‍ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, സ്മാര്‍ട്ട് ക്രൂസ് കണ്ട്രോള് എന്നിവ പ്രതീക്ഷിക്കാം.
പുതിയ അല്‍ക്കസാറില്‍ 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുണ്ടാവും. എന്ജിന് ഓപ്ഷനിലും മാറ്റങ്ങളില്ല. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 160 എച്ച്പി കരുത്തും പരമാവധി 253 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ട്രാന്സ്മിഷന് 6 സ്പീഡ് മാനുവല്‍/ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക്. 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് 116 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 എംടി/6എടി ട്രാന്സ്മിഷനുകള്.
വരവും വിലയും
സെപ്തംബര്‍ തുടക്കത്തില്‍ മുഖം മിനുക്കി അല്‍ക്കസാര്‍ എത്തുമെന്നാണ് ഹ്യുണ്ടേയ് ഉറപ്പു നല്‍കുന്നത്. നിലവില്‍ അല്‍ക്കസാറിന് 16.78 ലക്ഷം മുതല്‍ 21.28 ലക്ഷം രൂപ വരെയാണ് വില. മുഖം മിനുക്കിയെത്തുമ്പോള്‍ വിലയിലും വര്‍ധനവ് പ്രതീക്ഷിക്കാം.