സ്കോഡയുടെ ചെറു എസ്‍യുവിയ്ക്ക് പേർ നിർദ്ദേശിച്ച് സമ്മാനം ലഭിച്ചത് കാസർകോട് സ്വദേശി ഹാഫിള് മുഹമ്മദ് സിയാദ് മർജാനി അൽ യമാനിക്ക്. പുതിയതായി വിപണിയിലെത്തുന്ന ചെറു എസ്‍യുവിയുടെ പേര് നിർദേശിക്കാനുള്ള മത്സരം സ്കോഡ ആരംഭിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. അതേ മാസം തന്നെ പുതിയ വാഹനത്തിന്റെ പേര് നിർദേശിച്ചിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോഡയുടെ ചെറു എസ്‍യുവിയ്ക്ക് പേർ നിർദ്ദേശിച്ച് സമ്മാനം ലഭിച്ചത് കാസർകോട് സ്വദേശി ഹാഫിള് മുഹമ്മദ് സിയാദ് മർജാനി അൽ യമാനിക്ക്. പുതിയതായി വിപണിയിലെത്തുന്ന ചെറു എസ്‍യുവിയുടെ പേര് നിർദേശിക്കാനുള്ള മത്സരം സ്കോഡ ആരംഭിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. അതേ മാസം തന്നെ പുതിയ വാഹനത്തിന്റെ പേര് നിർദേശിച്ചിരുന്നു എന്നാണ് മുഹമ്മദ് സിയാദ് പറയുന്നത്. കാസർകോട് നജാത്ത് ഖുർആൻ അക്കാദമിയിലെ അധ്യാപകനാണ് ഹാഫിള് മുഹമ്മദ് സിയാദ് മർജാനി അൽ യമാനി.

നെയിം യുവർ സ്കോഡ എന്ന കാമ്പെയ്ൻ പ്രകാരമാണ് പേരുകൾ ക്ഷണിച്ചിരുന്നത്. ‘കെ’യിൽ ആരംഭിച്ച് ‘ക്യൂ’വിൽ അവസാനിക്കുന്ന പേര് നിർദേശിക്കാനായിരുന്നു സ്കോഡ ആവശ്യപ്പെട്ടത്. അഞ്ച് ഓപ്ഷനുകളും സ്കോഡ നൽകിയിരുന്നു, അതിൽ നിന്നാണ് കൈലാക് എന്ന പേര് മുഹമ്മദ് സിയാദ് നിർദേശിച്ചത്. 

ADVERTISEMENT

സ്കൂട്ടർ മാത്രം സ്വന്തമായുള്ള ഹാഫിള് മുഹമ്മദ് സിയാദ് മർജാനി അൽ യമാനിന് തന്റെ കാർ എന്ന സ്വപ്നമാണ് സ്കോഡ സഫലമാക്കിയതെന്നും വീട്ടിലെ എല്ലാവരെയും കൊണ്ടും  പേർ നിർദ്ദേശിപ്പിച്ചിരുന്നു. രണ്ടു ലക്ഷം ആളുകളിൽ നിന്നാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചതെന്നും അതിലേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം തമാശയായാണ് കരുതിയത്, സമ്മാനം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും കൈലാക്കിന്റെ രാജ്യത്തെ ആദ്യ ഉടമയായതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് സിയാദ് കൂട്ടിച്ചേർത്തു. വാഹനം 2025 ലഭിക്കുമെന്നാണ് സ്കോഡ അറിയിച്ചിട്ടുണ്ട്. സിയാദിനെ കൂടാതെ പത്ത് പേർക്ക് പ്രാഗ് സന്ദർശിക്കാനുള്ള അവസരവും സ്കോഡ ഒരുക്കിയിട്ടുണ്ട്. അതിൽ കോട്ടയം സ്വദേശി രാജേഷ് സുധാകരനും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറായിരിക്കും ഇത്. ഈ വാഹനത്തിന്റെ 75 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്.  സബ് 4 മീറ്റർ വിഭാഗത്തിൽ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, മാരുതി ബ്രസ, റെനോ കൈഗര്‍, നിസാന്‍ മാഗ്‍നൈറ്റ് എന്നിവരോടായിരിക്കും സ്‌കോഡയുടെ പുതിയ എസ്‌യുവി പ്രധാനമായും മത്സരിക്കുക. സ്കോഡ കുഷാക്ക്, സ്ലാവിയ എന്നിവയുടെ പ്ലാറ്റ്ഫോമായ എംക്യൂബി–എ0 ഐഎന്നിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ വാഹനവും. 1 ലിറ്റർ ടർബോ-പെട്രോൾ എൻജിനായിരിക്കും വാഹനത്തിൽ.

English Summary:

Kerala Teacher Wins Skoda Suv Naming Rights