ഇലക്ട്രിക് വാഹന ഉപഭോക്താക്കളുടെ ആശങ്കകളും പരാതികളും ഉൾക്കൊണ്ട് അവയ്ക്കൊക്കെ പരിഹാരവുമായി എത്തുകയാണ് എം.ജി മോട്ടോഴ്സ്. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ചുള്ള ഉയർന്ന വില, ബാറ്ററി ലൈഫ്, റീസെയിൽ വാല്യൂ തുടങ്ങി ഇലക്ട്രിക് ഉപഭോക്താക്കളെയും ഇവി വാങ്ങാൻ ആഗ്രഹിക്കുന്നവരെയും വലയ്ക്കുന്ന പ്രശ്നങ്ങൾക്കാണ് എം.ജി ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹന ഉപഭോക്താക്കളുടെ ആശങ്കകളും പരാതികളും ഉൾക്കൊണ്ട് അവയ്ക്കൊക്കെ പരിഹാരവുമായി എത്തുകയാണ് എം.ജി മോട്ടോഴ്സ്. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ചുള്ള ഉയർന്ന വില, ബാറ്ററി ലൈഫ്, റീസെയിൽ വാല്യൂ തുടങ്ങി ഇലക്ട്രിക് ഉപഭോക്താക്കളെയും ഇവി വാങ്ങാൻ ആഗ്രഹിക്കുന്നവരെയും വലയ്ക്കുന്ന പ്രശ്നങ്ങൾക്കാണ് എം.ജി ചില പൊടിക്കൈകളിലൂടെ പരിഹാരം കാണുന്നത്. വിൻഡ്സർ എന്ന തങ്ങളുടെ പുതിയ ഇവി മോഡലിലാണ് എം.ജി ഇലക്ട്രിക് വാഹനലോകത്തെ കീഴ്മേൽ മറിച്ചേക്കാവുന്ന വിപ്ലവ നീക്കങ്ങൾ ആരംഭിക്കുന്നത്.

ബാറ്ററി എന്ന സേവനം (Battery as a Service അഥവാ Baas)

ADVERTISEMENT

ആദ്യം തന്നെ മുഴുവൻ പണം ഇൗടാക്കുന്നതിനു പകരം ബാറ്ററിയെ ഒരു സേവനമാക്കി ഉപഭോക്താവിൽ നിന്ന് വാടക വാങ്ങുന്ന ‘Baas’ ആണ് എം.ജി അവതരിപ്പിക്കുന്ന പുതിയ നീക്കങ്ങളിലൊന്ന്. ഒാടുന്ന ഒാരോ കിലോമീറ്ററിനും 3.5 രൂപ വീതം ബാറ്ററി വാടകയായി ഉപഭോക്താവ് നൽകണം. 12 കിലോമീറ്റർ മൈലേജുള്ള ഒരു പെട്രോൾ കാറിന് ഒരു കിലോമീറ്റർ ഒാടാൻ എല്ലാ ചിലവുകളും ഉൾപ്പടെ 10 രൂപയാകുമ്പോൾ 3.5 രൂപ വാടകയും 1 രൂപ കറന്റ് ചാർജും ഉൾപ്പടെ വിൻഡ്സർ ഇവി ഒാടാൻ ചിലവാക്കേണ്ടത് 4.5 രൂപ മാത്രം. ഒരു പെട്രോൾ കാറിന്റെ വിലയിൽ ഇലക്ട്രിക് വാഹനം ഉപഭോക്താവിന് വാങ്ങാനാകും എന്നതാണ് ഇൗ സ്കീം കൊണ്ടുള്ള

പ്രയോജനം. ഉയർന്ന വില കൊടുത്ത് ഇവി വാങ്ങാൻ  മടിക്കുന്നവർക്ക് ഇതൊരു ആശ്വാസമാണ്. 

ADVERTISEMENT

ലൈഫ് ടൈം ബാറ്ററി വാറന്റി

വാടകയ്ക്ക് നൽകുന്ന ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയാണ് എം.ജി  നൽകുന്നത്. ഇന്ത്യയിൽ ഇന്നേ വരെ ഒരു നിർമാതാക്കളും തരാത്ത ഇൗ സുവർണ വാഗ്ദാനം ഉപഭോക്താക്കളെ ആകർഷിക്കുമെന്നുറപ്പ്. അധികം ഉപയോഗമില്ലാത്തതിനാൽ ഇവി വാങ്ങാൻ മടിക്കുന്നവരെ കൂടി ലക്ഷ്യമിട്ടാണ് ഇൗ ഒാഫർ എം.ജി മുന്നോട്ട് വയ്ക്കുന്നത്. വണ്ടി വാങ്ങി ഇനി ഒാടാതെ കിടന്നാലും ഉപഭോക്താവിന് നഷ്ടമൊന്നുമില്ല. ബാറ്ററിയുടെ കാര്യം കമ്പനി നോക്കിക്കോളും. ആദ്യ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇൗ വാറന്റി നിർമാതാക്കൾ ഇപ്പോൾ നൽകുന്നത്. 

ADVERTISEMENT

‌‌3–60 ബൈ ബാക്ക്

ഇലക്ട്രിക് കാറുകൾക്ക് റീസെയിൽ  വാല്യൂ കുറവാണെന്ന ആശങ്ക പരിഹരിക്കാൻ ഒരു സുനിശ്ചിത ബൈ ബാക്ക് ഗ്യാരന്റിയും എം.ജി നൽകുന്നു. അതായത് മൂന്ന് വർഷമോ 45000 കിലോമീറ്ററോ പിന്നിട്ട ഒരു വാഹനം അതിന്റെ പ്രാരംഭ വിലയുടെ കുറഞ്ഞത് 60 ശതമാനം പണം നൽകി തിരികെ നിർമാതാക്കൾ വാങ്ങും. അതായത് 10 ലക്ഷം മുടക്കി എം.ജി വിൻഡ്സർ സ്വന്തമാക്കി 45000 കിലോമീറ്ററോ 3 വർഷമോ കഴിയുമ്പോൾ തിരികെ കൊടുത്താൽ ഏറ്റവും കുറഞ്ഞത് 6 ലക്ഷം ഉപഭോക്താവിന് തിരികെ ലഭിക്കും. 

സൗജന്യ പബ്ലിക് ചാർജിങ്

വിൻഡ്സർ ഇവി ഉപഭോക്താക്കൾക്ക് ആദ്യ വർഷം എല്ലാ പബ്ലിക് ചാർജിങ് സ്റ്റേഷനുകളിലും സൗജന്യമായി തങ്ങളുടെ വാഹനം ചാർജ് ചെയ്യാനുള്ള അവസരം എം.ജി ഒരുക്കുന്നു. അതായത് കേവലം ബാറ്ററി വാടകയായ 3.5 രൂപ കിലോമീറ്ററിനു കൊടുത്താൽ ഉപഭോക്താവിന് 1 വർഷം വിൻഡ്സർ ഒാടിക്കാം. 1000 കിലോമീറ്റർ ഒാടിക്കാൻ ചിലവാക്കേണ്ടത്. 3500 രൂപ മാത്രം. ഇലക്ട്രിക് വാഹനലോകത്തെ മാറ്റി മറിക്കുന്ന ഇൗ നീക്കങ്ങൾ എത്രത്തോളം ഫലം കാണുമെന്ന് കാത്തിരുന്ന് കാണാം.