മാരുതി സുസുക്കി നെക്‌സ മോഡലുകളുടെ വില്‍പന വര്‍ഷം ചെല്ലും തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്‌സ് എന്നീ രണ്ട് എസ് യു വികളാണ് നെക്‌സയുടെ ആകെ വില്‍പനയുടെ 66 ശതമാനവും. ജിമ്‌നി, എക്‌സ്എല്‍6, ഇന്‍വിക്ടോ എന്നിവയാണ് നെക്‌സയുടെ മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി സുസുക്കി നെക്‌സ മോഡലുകളുടെ വില്‍പന വര്‍ഷം ചെല്ലും തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്‌സ് എന്നീ രണ്ട് എസ് യു വികളാണ് നെക്‌സയുടെ ആകെ വില്‍പനയുടെ 66 ശതമാനവും. ജിമ്‌നി, എക്‌സ്എല്‍6, ഇന്‍വിക്ടോ എന്നിവയാണ് നെക്‌സയുടെ മറ്റു മോഡലുകള്‍. 

മാരുതി സുസുക്കിയുടെ നെക്‌സ മോഡലുകളിലെ സൂപ്പര്‍താരമാണ് ഗ്രാന്‍ഡ് വിറ്റാര. ആകെ 2,17,968 യൂണിറ്റ് വിറ്റ ഗ്രാന്‍ഡ് വിറ്റാര നെക്‌സ മോഡലുകളുടെ വില്‍പനയില്‍ 34.95 ശതമാനവും സ്വന്തമാക്കിയിട്ടുണ്ട്. 2019 ഏപ്രില്‍ മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം ഗ്രാന്‍ഡ് വിറ്റാരയും ഫ്രോങ്‌സും എക്‌സ്എല്‍എക്‌സും കൂടി ചേര്‍ന്നാല്‍ നെക്‌സയുടെ ആകെ വില്‍പനയുടെ 95.74 ശതമാനമാവും. 2022 സെപ്തംബറില്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിറ്റാരയുടെ വില്‍പന കഴിഞ്ഞ ജൂലൈയില്‍ രണ്ടു ലക്ഷം യൂണിറ്റുകള്‍ കടന്നിരുന്നു. 

ADVERTISEMENT

നെക്‌സ മോഡലുകളില്‍ രണ്ടാം സ്ഥാനം 2023 ഏപ്രിലില്‍ പുറത്തിറങ്ങിയ ഫ്രോങ്‌സിനാണ്. നെക്‌സയുടെ ആകെ വില്‍പനയുടെ 31.22 ശതമാനം സ്വന്തമാക്കിയ ഫ്രോങ്‌സിന്റെ വില്‍പന രണ്ടു ലക്ഷം കടന്നിട്ടുണ്ട്. പത്തു മാസത്തിനുള്ളില്‍ ഒരു ലക്ഷവും 14 മാസത്തില്‍ ഒന്നര ലക്ഷവും വില്‍പന പൂര്‍ത്തിയാക്കിയ ഫ്രോങ്‌സ് സെപ്തംബര്‍ പകുതിയോടെ രണ്ടു ലക്ഷത്തിലേക്കുമെത്തി. ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ അഞ്ചു മാസം കുറവ് സമയത്തിലാണ് ഫ്രോങ്‌സിന്റെ ഈ നേട്ടം. 

Maruti Suzuki Fronx

ആറാം വര്‍ഷവും മികച്ച പ്രകടനം തുടരുന്ന നെക്‌സ മോഡലാണ് എക്‌സ്എല്‍ 6. ആകെ 1,84,329 യൂണിറ്റുകളോടെ 29.56 ശതമാനം വില്‍പനയുമായി എക്‌സ്എല്‍ 6 മൂന്നാമതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45,131 യൂണിറ്റുകളോടെ എക്കാലത്തേയും മികച്ച വാര്‍ഷിക വില്‍പനയും കഴിഞ്ഞ വര്‍ഷം എക്‌സ്എല്‍ 6 രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദം പൂര്‍ത്തിയായപ്പോള്‍ 10,073 യൂണിറ്റുകളാണ് എക്‌സ്എല്‍ 6 വിറ്റിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ഫ്രോങ്‌സ് എട്ടാമതും ഗ്രാന്‍ഡ് വിറ്റാര ഒമ്പതാമതും എക്‌സ്എല്‍6 ഇരുപതാമതുമാണ്. 

ADVERTISEMENT

ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് 5 ഡോര്‍ ജിമ്‌നി നടത്തുന്നത്. 2023 ജൂണിലെത്തിയ ജിമ്‌നിയുടെ 21,042 യൂണിറ്റുകള്‍ മാത്രമാണ് മാരുതിക്ക് വില്‍ക്കാനായത്. പ്രതിമാസ ശരാശരി വില്‍പന 1,402 മാത്രം. ജൂലൈ 2023ല്‍ പുറത്തിറങ്ങിയ നെക്‌സ മോഡലായ ഇന്‍വിക്ടോ എംപിവി ഓഗസ്റ്റ് വരെ 5,538 യൂണിറ്റുകളാണ് വിറ്റത്. ഈ വര്‍ഷം ആദ്യ ഏഴു മാസങ്ങളിലെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ യുവി വില്‍പനയില്‍ മാരുതി സുസുക്കി തന്നെയാണ് മുന്നില്‍. രണ്ടാമതുള്ള എതിരാളിയേക്കാള്‍ 72,968 യൂണിറ്റുകളുടെ മുന്‍തൂക്കവും മാരുതി സുസുക്കിക്കുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT