ലോകത്തിലെ ഏറ്റവും മോശം ട്രാഫിക്, ആദ്യ പത്തിൽ ഈ ഇന്ത്യൻ നഗരങ്ങൾ
പ്രധാന നഗരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഗതാഗത കുരുക്കുകളിൽപ്പെടുകയെന്നത് നമ്മുടെ രാജ്യത്ത് ഏറെ പരിചിതമായ കാര്യമാണ്. ചെറിയ ദൂരങ്ങൾ താണ്ടാൻ വളരെ കൂടുതൽ സമയം നിരത്തുകളിൽ ചെലവഴിക്കേണ്ടിയും വരുന്നു. ഈയിടെ നടന്ന ഒരു പഠനങ്ങൾ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതകുരുക്കുകൾ ഉള്ള നഗരങ്ങളിൽ പ്രഥമ സ്ഥാനങ്ങളിൽ

പ്രധാന നഗരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഗതാഗത കുരുക്കുകളിൽപ്പെടുകയെന്നത് നമ്മുടെ രാജ്യത്ത് ഏറെ പരിചിതമായ കാര്യമാണ്. ചെറിയ ദൂരങ്ങൾ താണ്ടാൻ വളരെ കൂടുതൽ സമയം നിരത്തുകളിൽ ചെലവഴിക്കേണ്ടിയും വരുന്നു. ഈയിടെ നടന്ന ഒരു പഠനങ്ങൾ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതകുരുക്കുകൾ ഉള്ള നഗരങ്ങളിൽ പ്രഥമ സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്നുമുള്ള രണ്ടു നഗരങ്ങളുമുണ്ട്. ബെംഗളൂരു, പുണെ എന്നീ നഗരങ്ങളാണ് ആ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനങ്ങളിലുള്ളത്. ലോക പട്ടികയിൽ ബെംഗളൂരു ആറാം സ്ഥാനത്തും പുണെ ഏഴാം സ്ഥാനത്തും എത്തിയപ്പോൾ ഏഷ്യയിലെ പട്ടികയിൽ ബെംഗളൂരുവം പുണെയും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.
കണക്കുകൾ പ്രകാരം ബെംഗളൂരു നഗരത്തിൽ പത്തു കിലോമീറ്റർ ദൂരം താണ്ടാൻ 28 മിനിട്ടും 10 സെക്കൻഡുകളുമാണ് ആവശ്യമായി വരുന്നത്. വെറും ഇരുപതു സെക്കൻഡിന്റെ വ്യത്യാസം മാത്രമേ ബെംഗളൂരുവും പുണെയും തമ്മിലുള്ളൂ. പൂനെ നഗരത്തിരക്കുകളിൽ പത്തുകിലോമീറ്റർ ദൂരം കടന്നുകിട്ടണമെങ്കിൽ 27 മിനിട്ടും 50 സെക്കൻഡും വേണം.
നഗരമധ്യത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഡ്രൈവർമാരുടെ ട്രിപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മേൽപറഞ്ഞ കണക്കുകൾ തയാറാക്കിയത്. 55 രാജ്യങ്ങളിൽ നിന്നുമുള്ള 387 നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്. പുണെയ്ക്ക് പുറകിലായി ഏറ്റവുമധികം ഗതാഗത കുരുക്കുകളുള്ള നഗരങ്ങളുടെ പട്ടികയിൽ ഫിലിപ്പീൻസിലെ മനിലയും തായ്‌വാനിലെ തായ്ചുങ്ങുമാണ് വരുന്നത്. പത്തു കിലോമീറ്റർ ദൂരം താണ്ടാൻ യഥാക്രമം 27 മിനിട്ടും 20 സെക്കൻഡും എടുക്കുമ്പോൾ 26 മിനിട്ടും 50 സെക്കൻഡുമാണ് തായ്ചുങ്ങിലെ നഗരത്തിരക്കിൽ ചെലവഴിക്കേണ്ടി വരുന്നത്. ഈ പറഞ്ഞ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ജപ്പാനിലെ സപോരോയാണ്.
ഏഷ്യയിലെ ട്രാഫിക് കുരുക്കുകളുടെ കണക്കുകളാണ് മേൽപറഞ്ഞത് സൂചിപ്പിച്ചതെങ്കിൽ ഗ്ലോബൽ ട്രാഫിക് പട്ടികയിൽ ലണ്ടനാണ് ഏറ്റവുമാദ്യം. പത്തുകിലോമീറ്റർ ദൂരം കടന്നുപോകണമെങ്കിൽ ഏകദേശം 37 മിനിട്ടും 20 സെക്കൻഡുമാണ് വേണ്ടിവരുന്നത്.