റേഞ്ച് റോവർ എസ് യു വി യ്ക്ക് പുറമെ മഹീന്ദ്രയുടെ ഥാർ റോക്‌സും സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ആയ ഷേര സിങ്. മകൻ ആബിറിനു സമ്മാനമായി നൽകാനാണ് ഷേര പുതിയ വാഹനം വാങ്ങിയത്. ഇരുവരും വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പുതിയ ഥാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റേഞ്ച് റോവർ എസ് യു വി യ്ക്ക് പുറമെ മഹീന്ദ്രയുടെ ഥാർ റോക്‌സും സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ആയ ഷേര സിങ്. മകൻ ആബിറിനു സമ്മാനമായി നൽകാനാണ് ഷേര പുതിയ വാഹനം വാങ്ങിയത്. ഇരുവരും വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പുതിയ ഥാറിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകവുമായി പങ്കുവെച്ചതിനു ശേഷം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്നും എല്ലാത്തിനും നന്ദി എന്നും ആബിർ പിതാവിന് നന്ദി സൂചിപ്പിച്ചു കൊണ്ട് കുറിച്ചു. എവറസ്റ്റ് വൈറ്റ് ഷെയ്ഡ് ആണ് വാഹനത്തിനായി ഷേര തിരഞ്ഞെടുത്തിരിക്കുന്നത്. 

നാളുകൾക്കു മുൻപ് ഇന്ത്യൻ വിപണിയിലവതരിപ്പിച്ച ഥാർ റോക്സിന്റെ ബുക്കിങ് ആരംഭിച്ചത് ഈ മാസമാദ്യമാണ്. കഴിഞ്ഞ ആഴ്ച മുതൽ വിതരണവും തുടങ്ങിയിരുന്നു. ബുക്കിങ് ആരംഭിച്ച ആദ്യ മണിക്കൂറിനുള്ളിൽ മാത്രം 1.7 ലക്ഷം ബുക്കിങ്ങുകളാണ് മഹീന്ദ്രയുടെ ഈ എസ് യു വി യ്ക്ക് ലഭിച്ചത്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില 

ADVERTISEMENT

റോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയാണ് വില. മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് വാഹനത്തിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 

English Summary:

Salman Khan's Bodyguard Shera Gifts Son a Beastly Mahindra Thar Rox!

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT