മാറ്റങ്ങൾ ഏറെ, പുതിയ ഡിസയർ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്
മാരുതി സുസുക്കി ഇന്ത്യയില്‍ പുതു തലമുറ ഡിസയര്‍ നവംബര്‍ 11ന് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജനപ്രിയ മോഡലുകളിലൊന്നായതുകൊണ്ടു തന്നെ ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പല വഴിക്ക് പുറത്തു വരുന്നുണ്ട്. എക്സ്റ്റീരിയര്‍ വിശദാംശങ്ങളടങ്ങിയ ചിത്രങ്ങള്‍ നേരത്തെ

മാരുതി സുസുക്കി ഇന്ത്യയില്‍ പുതു തലമുറ ഡിസയര്‍ നവംബര്‍ 11ന് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജനപ്രിയ മോഡലുകളിലൊന്നായതുകൊണ്ടു തന്നെ ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പല വഴിക്ക് പുറത്തു വരുന്നുണ്ട്. എക്സ്റ്റീരിയര്‍ വിശദാംശങ്ങളടങ്ങിയ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്റീരിയറിനെക്കുറിച്ച് സൂചനകള്‍ നല്കുന്ന ചിത്രങ്ങളും പുറത്തെത്തിയിരിക്കുന്നു.
സ്വിഫ്റ്റാണ് എന്ജിന് അടക്കമുള്ള മര്‍മ പ്രധാന ഭാഗങ്ങളുടെ അടിസ്ഥാനമെങ്കിലും ഡിസയറിന് പരമാവധി സ്വന്തം വ്യക്തിത്വം ഡിസൈനില്‍ നല്കാന് മാരുതി സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്. പുറത്തു മാത്രമല്ല ഉള്ളിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ഡിസയറെത്തുകയെന്ന സൂചനയാണ് ഇന്റീരിയര്‍ ചിത്രങ്ങള്‍ നല്‍കുന്നത്. ചോര്‍ന്നു കിട്ടിയ ചിത്രങ്ങള്‍ ഡ്യുവല്‍ ടോണ്‍ കാബിന്, ഫോക്സ് വുഡ് ഡാഷ്ബോര്‍ഡ് എന്നിവയെക്കുറിച്ചുള്ള സൂചന നല്കുന്നു.
3 സ്പോക്ക് സിറ്റിയറിങ് വീലുള്ള ഡിസയറില്‍ സാധാരണ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളാണ് ഒരുക്കിയിട്ടുള്ളത്. എസി വെന്റുകളുടെ സ്റ്റൈലിങിലും മാറ്റങ്ങളില്ല. എന്നാല്‍ കണ്ട്രോള് സെക്ഷനില്‍ നിലവില്‍ വിപണിയിലുള്ള ഡിസയറിനെ അപേക്ഷിച്ച് മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ പ്രീമിയം ലുക്ക് കൊണ്ടുവന്നിട്ടുണ്ട്. സെന്റര്‍ കണ്സോളിലേക്കു വരുമ്പോള്‍ ഫ്ളോട്ടിങ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കാര്‍ കണക്ട് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഊഹിക്കാം.
ഡിസയറിന്റെ ഉയര്‍ന്ന വകഭേദത്തില്‍ ഇലക്ട്രിക്ക് സണ്‍റൂഫ് അടക്കമുള്ള ഫീച്ചറുകളുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ന്യൂ ജെന്‍ ഫീച്ചറുകളും പുതു ഡിസയറില്‍ പ്രതീക്ഷിക്കാം. ഇതേക്കുറിച്ചുള്ള സൂചനകള്‍ സജീവമെങ്കിലും ഇതുവരെ മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുറംമോടിയില്‍ കാര്യമായ മാറ്റങ്ങളോടെയാണ് ഡിസയറിന്റെ വരവ്. വലിയ ഗ്രില്ലും നേര്‍ത്ത എല്‍ഇഡി ഹെഡ്ലാംപുകളും ടെയില്‍ ലൈറ്റുകളും അടക്കം മൊത്തത്തില്‍ മുഖം മിനുക്കിയാണ് പുതു ഡിസയറിന്റെ വരവ്.
ഫീച്ചറുകളിലും പുറംമോടിയിലും മാറ്റങ്ങള്‍ നിരവധിയെങ്കിലും ഉള്ളില്‍ കാര്യമായ മാറ്റങ്ങളില്ല. സ്വിഫ്റ്റിലെ 1.2 ലീറ്റര്‍ Z സീരീസ്, 3 സിലിണ്ടര്‍ എന്ജിന് തന്നെയാണ് ഡിസയറിലുമുള്ളത്. പരമാവധി 80 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവുന്ന എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്സ്. പെട്രോളിനു പുറമേ സിഎന്‍ജി ഓപ്ഷനും ഡിസയറില്‍ മാരുതി സുസുക്കി നല്‍കുന്നുണ്ട്.