ബുക്ക് ചെയ്യാം പുതിയ മാരുതി ഡിസയർ, നവംബർ 11 ന് വിപണിയിൽ
പുതിയ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി, 11000 രൂപ നൽകി നവംബർ 5 മുതൽ പുതിയ ഡിസയർ ബുക്ക് ചെയ്യാം. ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പുറത്തു വന്നിരുന്നു. സ്വിഫ്റ്റാണ് എന്‍ജിന്‍ അടക്കമുള്ള മര്‍മ പ്രധാന ഭാഗങ്ങളുടെ അടിസ്ഥാനമെങ്കിലും ഡിസയറിന്

പുതിയ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി, 11000 രൂപ നൽകി നവംബർ 5 മുതൽ പുതിയ ഡിസയർ ബുക്ക് ചെയ്യാം. ഔദ്യോഗികമായി അവതരിപ്പിക്കും മുമ്പേ ഡിസയറിന്റെ ഫീച്ചറുകളും വിശദാംശങ്ങളുമെല്ലാം പുറത്തു വന്നിരുന്നു. സ്വിഫ്റ്റാണ് എന്‍ജിന്‍ അടക്കമുള്ള മര്‍മ പ്രധാന ഭാഗങ്ങളുടെ അടിസ്ഥാനമെങ്കിലും ഡിസയറിന് പരമാവധി സ്വന്തം വ്യക്തിത്വം ഡിസൈനില്‍ നല്‍കാന്‍ മാരുതി സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്.
പുറത്തു മാത്രമല്ല ഉള്ളിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ഡിസയറെത്തുക. സ്വിഫ്റ്റിന്റെ സെഡാന്‍ വകഭേദമെന്ന മുന്‍ ഡിസയറുകളേക്കാള്‍ തനതായ വ്യക്തിത്വം നല്‍കുന്ന ഡിസൈനാണ് ഡിസയറിന് ഇത്തവണ നല്‍കിയിരിക്കുന്നത്. വലിയ മുന്‍ ഗ്രില്ലും ഹെഡ്‌ലാംപുകള്‍ വരെ നീളുന്ന ക്രോം സ്ട്രിപ്പും നല്‍കിയിരിക്കുന്നു. ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്‌ലാംപുകള്‍ക്ക് അടിയിലായാണ് നല്‍കിയിട്ടുള്ളത്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപുമുണ്ട്. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിനുള്ളത്. പിന്നില്‍ ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്താണ് ഡിസയര്‍ ബ്രാന്‍ഡിങ് നല്‍കിയിട്ടുള്ളത്. മുന്‍തലമുറ ഡിസയറുകളെ അപേക്ഷിച്ച് ടെയില്‍ ലാംപ് ഡിസൈനില്‍ വ്യത്യാസമുണ്ട്.
ഡ്യുവല്‍ ടോണ്‍ കാബിന്‍, ഫോക്‌സ് വുഡ് ഡാഷ്‌ബോര്‍ഡ് എന്നിവയുണ്ട്. സ്‌പോക്ക് സിറ്റിയറിങ് വീലുള്ള ഡിസയറില്‍ സാധാരണ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളാണ് ഒരുക്കിയിട്ടുള്ളത്. എസി വെന്റുകളുടെ സ്റ്റൈലിങിലും മാറ്റങ്ങളില്ല. എന്നാല്‍ കണ്‍ട്രോള്‍ സെക്ഷനില്‍ നിലവില്‍ വിപണിയിലുള്ള ഡിസയറിനെ അപേക്ഷിച്ച് മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ പ്രീമിയം ലുക്ക് കൊണ്ടുവന്നിട്ടുണ്ട്. സെന്റര്‍ കണ്‍സോളിലേക്കു വരുമ്പോള്‍ ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കാര്‍ കണക്ട് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഊഹിക്കാം
ഡിസയറിന്റെ ഉയര്‍ന്ന വകഭേദത്തില്‍ ഇലക്ട്രിക്ക് സണ്‍റൂഫ് അടക്കമുള്ള ഫീച്ചറുകളുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ന്യൂ ജെന്‍ ഫീച്ചറുകളും പുതു ഡിസയറില്‍ പ്രതീക്ഷിക്കാം. ഫീച്ചറുകളിലും പുറംമോടിയിലും മാറ്റങ്ങള്‍ നിരവധിയെങ്കിലും ഉള്ളില്‍ കാര്യമായ മാറ്റങ്ങളില്ല. സ്വിഫ്റ്റിലെ 1.2 ലീറ്റര്‍ Z സീരീസ്, 3 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഡിസയറിലുമുള്ളത്. പരമാവധി 80 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവുന്ന എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്‌സ്. പെട്രോളിനു പുറമേ സിഎന്‍ജി ഓപ്ഷനും ഡിസയറില്‍ മാരുതി സുസുക്കി നല്‍കുന്നുണ്ട്.