ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ സ്കൂട്ടർ, എതിരെ വാഹനത്തിന്റെ ബോണറ്റിൽ വീണ് ഡ്രൈവർ
ഇന്ത്യൻ നിരത്തുകളിലൂടെ വാഹനമോടിക്കുക എന്നത് അല്‍പം കഠിനം തന്നെയാണെന്ന് ചില കാഴ്ചകൾ കണ്ടാൽ തോന്നിപോകും. ഗതാഗത നിയമങ്ങൾ പാലിച്ചു കൊണ്ട് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരാണെങ്കിലും ചിലപ്പോൾ മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് അപകടത്തിൽ പെടാറുണ്ട്. അത് മാത്രമല്ലാതെ അശാസ്ത്രീയമായ റോഡ് നിർമാണവും റോഡിനു മധ്യത്തിലെ

ഇന്ത്യൻ നിരത്തുകളിലൂടെ വാഹനമോടിക്കുക എന്നത് അല്‍പം കഠിനം തന്നെയാണെന്ന് ചില കാഴ്ചകൾ കണ്ടാൽ തോന്നിപോകും. ഗതാഗത നിയമങ്ങൾ പാലിച്ചു കൊണ്ട് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരാണെങ്കിലും ചിലപ്പോൾ മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് അപകടത്തിൽ പെടാറുണ്ട്. അത് മാത്രമല്ലാതെ അശാസ്ത്രീയമായ റോഡ് നിർമാണവും റോഡിനു മധ്യത്തിലെ ഡിവൈഡറുകളുമൊക്കെ അപകടങ്ങൾക്കു വഴിവയ്ക്കാറുണ്ട്. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലെ വൈറൽ കാഴ്ചയായത്. ഡിവൈഡറിലേക്കു ഇടിച്ചു കയറിയ സ്കൂട്ടറിനൊപ്പം വാഹനവും ഡ്രൈവറും ഉയർന്നു പൊങ്ങുന്നതും എതിരെ വന്ന മറ്റൊരു വാഹനത്തിന്റെ ബോണറ്റിൽ വീഴുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണുവാൻ കഴിയും.
ഒറ്റനോട്ടത്തിൽ ചെറിയൊരു ബംപ് എന്നു മാത്രം തോന്നുന്ന ഡിവൈഡറിൽ അപ്രതീക്ഷിതമായി കയറിയ സ്കൂട്ടറും റൈഡറും സിനിമകളിൽ കാണുന്നത് പോലെ ഉയർന്നു പൊങ്ങുന്നതാണ് ദൃശ്യങ്ങളിൽ. സ്കൂട്ടർ യാത്രികൻ എതിർവശത്തു നിന്നും വന്ന മറ്റൊരു വാഹനത്തിന്റെ ബോണറ്റിലാണ് ചെന്നുവീഴുന്നത്. ആ പിക് അപ്പ് ട്രക്കിന്റെ ഡ്രൈവർ അപകടം കണ്ടയുടൻ തന്നെ വാഹനം നിർത്തുന്നുണ്ട്. ബോണറ്റിൽ നിന്നും താഴേക്കിറങ്ങിയ യുവാവ് നടന്നു തന്റെ സ്കൂട്ടറിന് അടുത്തേക്ക് വരുകയും മറ്റുള്ളവരോട് എന്താണ് സംഭവിച്ചതെന്നു വിശദീകരിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടർ യാത്രികന് സാരമായ പരിക്കുകൾ ഒന്നും തന്നെയില്ലയെന്നു കാഴ്ചയിൽ വ്യക്തമാണ്.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നില്ലെങ്കിലും ഡിവൈഡർ കാണാതെയിരുന്നതായിരിക്കും അപകടത്തിനു പുറകിലെ കാരണമെന്നു അനുമാനിക്കാം. അതല്ലെങ്കിൽ എതിർദിശയിൽ നിന്നും സ്കൂട്ടർ യാത്രികന്റെ നേരെ വാഹനം വന്നപ്പോൾ വെട്ടിച്ചു മാറ്റിയതാകാനും സാധ്യതയുണ്ട്. ഇതുപോലെ ഡിവൈഡർ കാണാതെ വാഹനം ഇടിച്ചു കയറിയ നിരവധി അപകടങ്ങളുടെ ദൃശ്യങ്ങൾ നേരത്തെയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.