'അള്‍ട്രാവൈലറ്റ് എഫ്99' (Ultraviolette F99) മോഡല്‍ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് നടത്തിയ 'വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന്‍ ഓഫ് മോട്ടര്‍ സ്‌പോര്‍ട്‌സ്ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി

'അള്‍ട്രാവൈലറ്റ് എഫ്99' (Ultraviolette F99) മോഡല്‍ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് നടത്തിയ 'വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന്‍ ഓഫ് മോട്ടര്‍ സ്‌പോര്‍ട്‌സ്ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'അള്‍ട്രാവൈലറ്റ് എഫ്99' (Ultraviolette F99) മോഡല്‍ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് നടത്തിയ 'വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന്‍ ഓഫ് മോട്ടര്‍ സ്‌പോര്‍ട്‌സ്ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'അള്‍ട്രാവൈലറ്റ് എഫ്99' (Ultraviolette F99)  മോഡല്‍ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് നടത്തിയ 'വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന്‍ ഓഫ് മോട്ടര്‍ സ്‌പോര്‍ട്‌സ്ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി റണ്ണില്‍ അള്‍ട്രാവൈലറ്റ് എഫ്99 കേവലം 10.712 സെക്കന്‍ഡില്‍ കാല്‍ മൈല്‍ ദൂരം താണ്ടിയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചത്.

അൾട്രാവൈലറ്റിന്റെ റെഡാറിലുള്ള രണ്ടു റിക്കോഡുകളിൽ ഒന്നാണ് ഇപ്പോൾ തകർത്തിരിക്കുന്നത്. ഒരു ഇന്ത്യന്‍ മോട്ടര്‍സൈക്കിളിന് ആര്‍ജ്ജിക്കാന്‍ സാധിക്കുന്ന ഏറ്റവും വേഗം എന്ന റെക്കോഡ് സ്ഥാപിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലായിരിക്കും ഇനിശ്രദ്ധിക്കുക.

ADVERTISEMENT

അള്‍ട്രാവൈലറ്റ് കമ്പനി അടിമുടി അതീവശ്രദ്ധാപൂര്‍വ്വം നിർമിച്ചെടുത്തതാണ് എഫ്99 മോഡല്‍. അതിനൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ കടുകിട വിട്ടുവീഴ്ചയരുത് എന്ന സമീപനം കമ്പനി യാഥാര്‍ത്ഥ്യമാക്കിയപ്പോഴാണ് എഫ്99 പിറന്നത്. ഈ മോഡലിലുള്ള പുതിയ തലമുറ ഇലക്ട്രിക്പവര്‍ട്രെയിന്‍, ഷാസി, ബാറ്ററി പാക്ക് എന്നിവ പൂര്‍ണ്ണമായും ഇന്ത്യയില്‍ ഗവേഷണം നടത്തി വികസിപ്പിച്ചവയാണ്. അതിനു പുറമെ, ബൈക് നിര്‍മ്മാണത്തില്‍ ഏറ്റവും മികച്ച, പൂര്‍ണ്ണമായി കാര്‍ബണ്‍-ഫൈബര്‍ എക്‌സോസ്‌കെലിറ്റന്‍, കാര്‍ബണ്‍-ഫൈബര്‍ ബാറ്ററി പാക്ക്, 400വി ബാറ്ററി ആര്‍ക്കിടെക്ചര്‍, ലിക്വിഡ് കൂള്‍ഡ് ഡ്രൈവ് ട്രെയിന്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

നിശ്ചലമായി കിടക്കുന്നിടത്തു നിന്ന് കേവലം 3 സെക്കന്‍ഡിനുള്ളില്‍, 'മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡ്' ആര്‍ജ്ജിക്കാനുള്ള ശേഷിയും, 10 സെക്കന്‍ഡിനുള്ളില്‍, 'മണിക്കൂറില്‍ 200 കിലോമീറ്റര്‍' സ്പീഡിലെത്താനുള്ള കഴിവും എഫ്99 ബൈക്കിന് ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ബൈക്ആയ എഫ്99 രാജ്യത്തെ മോട്ടര്‍സൈക്കിളിങ് മേഖല കണ്ടിരിക്കുന്നതിലേക്കും വച്ച് മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവച്ചിരിക്കുന്നത്.  

ADVERTISEMENT

ഇന്ത്യയ്ക്കും അള്‍ട്രാവൈലറ്റ് കമ്പനിക്കും ഇതൊരു അഭിമാന നിമിഷമാണ്, എന്നാണ് കമ്പനിയുടെ മേധാവിയും, സഹസ്ഥാപകനുമായ നാരായന്‍ സുബ്രമണ്യന്‍ പറഞ്ഞത്. മുമ്പൊക്കെ, ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബൈക്കുകള്‍ക്കായി നാം രാജ്യാന്തര വിപണിയിലേക്ക് ആണ് നോക്കിയിരുന്നത്. എന്നാൽ ഈ കാഴ്ചപ്പാട് പൊളിച്ചെഴുതാനുള്ള പുറപ്പാടിലാണ് അള്‍ട്രാവൈലറ്റിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥര്‍. ഇന്ത്യയിലെ മിടുക്കരെ തന്നെ ടീമില്‍ ഉള്‍ക്കൊള്ളിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗമുള്ള മോട്ടര്‍സൈക്കിള്‍ എന്ന റെക്കോഡ് സ്ഥാപിക്കാന്‍സാധിച്ചത് കമ്പനിയുടെ എൻജിനീയറിങ്, രൂപകൽപനാ ശേഷികള്‍ക്ക് ലഭിച്ചിരിക്കുന്ന അംഗീകാരമാണ്, അദ്ദേഹം പറയുന്നു.

മോട്ടര്‍സൈക്കിള്‍ വ്യവസായം സ്വയം വച്ചരിക്കുന്ന പരിധിക്കുള്ളിലേക്ക് ഒതുങ്ങിക്കൂടാൻ ഞങ്ങൾ തയ്യാറല്ല എന്നതിന്റെ തെളിവാണ് ഈ റെക്കോർഡ്  ശ്രമം, കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനും, ചീഫ് ടെക്‌നോളജി ഓഫിസറുമായ നിരജ് രാജ്‌മോഹന്‍ പറഞ്ഞു. എഫ്99 പോലെ ഉന്നതമായ പ്രകടനം നടത്താന്‍ശേഷിയുള്ള ഒരു ബൈക് നിര്‍മ്മിച്ചെടുക്കുക എന്നത് കടുത്ത വെല്ലുവിലിയാണ്. ഏറോഡൈനാമിക്‌സ്, സ്ട്രക്ചറല്‍ എഞ്ചിനിയറിങ്, ബാറ്ററി ടെക്‌നോളജി, വാഹന ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം അതുല്ല്യമായ കൃത്യത, നൂതനത്വം, പൂര്‍ണ്ണത കൈവരിക്കാന്‍ വേണ്ടിയുളള വിട്ടുവീഴ്ചയില്ലാത്തയത്‌നം തുടങ്ങിയവ ഉണ്ടായാല്‍ മാത്രമാണ് എഫ്99 പോലത്തെ ഒരു സൂപ്പര്‍ബൈക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കൂ, അദ്ദേഹം പറഞ്ഞു. എഫ്99 യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞ ഏതാനും മാസക്കാലം തങ്ങളെല്ലാം അക്ഷീണം യത്‌നിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നേട്ടം മറ്റ് ഇന്ത്യന്‍സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ADVERTISEMENT

പുതിയ ടെക്‌നോളജിയെ ആശ്രയിച്ച് പെര്‍ഫോമന്‍സ് മോട്ടര്‍സൈക്കിളിങ് മേഖലയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അള്‍ട്രാവൈലറ്റ് എഫ്99. ഈ ബൈക്കിനായി വികസിപ്പിച്ച സാങ്കേതികവിദ്യ എഫ്77 മാക് 2 മോഡലിലേക്കും പറിച്ുച നട്ടിട്ടുണ്ട്. ഇത് ഇന്ന് രാജ്യമെമ്പാടുമുള്ള യുവി സ്‌പേസ്സ്റ്റേഷനുകളല്‍ ലഭ്യമാക്കിയട്ടുണ്ട്.  എഫ്77 മാക് 2ല്‍ ഉള്ള റീജനറേറ്റിവ് ബ്രെയ്ക്കിങ്, ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങി പല പുതിയ ടെക്‌നോളജികളും എഫ്99 പ്ലാറ്റ്‌ഫോമിനു വേണ്ടി നടത്തിയ കുറ്റമറ്റ റീസേര്‍ച് ആന്‍ഡ് ഡിവലപ്‌മെന്റിന്റെ ഫലമായി വളര്‍ത്തിയെടുക്കാന്‍ സാധിച്ചതാണ്. 

കളക്ടേഴ്‌സ് എഡിഷന്‍ ടൈം കാപ്‌സ്യൂള്‍

എഫ്99ന്റെ ചരിത്ര നേട്ടം ആഘോഷിക്കാനായി അള്‍ട്രാവൈലറ്റ് പുതിയ ലിമിറ്റഡ്-എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി. ഇതില്‍ റെക്കോഡ് സ്ഥാപിച്ച സമയവും, ദി ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ എന്നുമുള്ളവ ആലേഖനം ചെയ്തിരിക്കും. (https://airspace.ultraviolette.com/products/the-fastest-indian-time-capsule.)

ഇത്തരത്തിലുള്ള 99 കളക്ടേഴ്‌സ് എഡിഷ്ന്‍ എഫ്99 ബൈക്കുകള്‍ മാത്രമേ നിര്‍മ്മിക്കൂ എന്നും, ഇത് എഫ്99 കരസ്ഥമാക്കിയ റെക്കോഡ് ഓട്ടം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയായിരിക്കുമെന്നും കമ്പനി പറയുന്നു. 

English Summary:

The Ultraviolette F99 becomes the fastest motorcycle in India, achieving a record-breaking quarter-mile time at Valley Run. Discover its cutting-edge technology and limited-edition Collector's Edition.