പുറത്തിറങ്ങും മുമ്പേ ഹാരിയര്‍ ഇവിയുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍ പുറത്ത്. ടാറ്റയുടെ പുണെയിലെ ട്രാക്കില്‍ ഹാരിയര്‍ ഇവി പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നാണ് ഇന്റീരിയര്‍ വിശദാംശങ്ങളും പുറത്തായിരിക്കുന്നത്. ഹാരിയര്‍ ഐസിഇ വകഭേദത്തിന്റേതിന് സമാനമായ ഇന്റീരിയര്‍ സവിശേഷതകളാണ് പ്രധാനമായും ഹാരിയര്‍ ഇവിക്കുമുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരത്തെ ഓട്ടോ എക്‌സ്‌പോ 2025ല്‍ ഹാരിയര്‍ ഇവി ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ട ടീസര്‍ വിഡിയോയില്‍ നാല് ഹാരിയര്‍ ഇവികളാണുള്ളത്. പരിശീലനം നേടിയിട്ടുള്ള പ്രൊഫഷണല്‍സാണ് ഹാരിയര്‍ ഇവിയുടെ സ്റ്റണ്ടുകള്‍ നടത്തുന്നത്. വിപണിയിലെത്തിയാല്‍ മഹീന്ദ്ര എക്‌സ്ഇവി 9ഇയായിരിക്കും ഹാരിയര്‍ ഇവിയുടെ പ്രധാന എതിരാളി.

ADVERTISEMENT

ഹാരിയറിലുള്ള ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 12.3 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും 10.25 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റും ഫുള്‍സ്ക്രീന്‍ മാപ്പ് വ്യൂ അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഹാരിയര്‍ ഇവിയിലുമുണ്ട്. ഹാരിയറിലേതു പോലുള്ള സെന്റര്‍ കണ്‍സോളാണ് ഹാരിയര്‍ ഇവിക്കും നല്‍കിയിരിക്കുന്നതെന്ന് വിഡിയോയില്‍ നിന്നും വ്യക്തമാണ്.

ഐസിഇ മോഡലിലെ അതേ ഗിയര്‍ സെലക്ടറാണ് ഇവിയിലുമുള്ളത്. ഡ്രൈവ് മോഡുകള്‍ തെരഞ്ഞെടുക്കാനുള്ള റോട്ടറി ഡയലിലും വ്യത്യാസമില്ല. 4 സ്‌പോക്ക് സ്റ്റീറിങ് വീലില്‍ സമാനമായ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോളുകളും നല്‍കിയിരിക്കുന്നു. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിലും ഇലക്ട്രോണിക് പാര്‍ക്കിങ്  ബ്രേക്കിലും ഡ്യുവല്‍ പെയ്ന്‍ സണ്‍ റൂഫിലുമൊന്നും മാറ്റങ്ങളില്ല.

ADVERTISEMENT

ഹാരിയര്‍ ഇവിയുടെ ഇന്‍ഫോടെയിന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് സ്‌ക്രീനുകളില്‍ ഇവിക്ക് സവിശേഷമായുള്ള ഗ്രാഫിക്‌സ് പ്രതീക്ഷിക്കാം. പിന്നില്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനാണെന്നതാണ് ഐസിഇ മോഡലിനില്ലാത്ത മറ്റൊരു സവിശേഷത. സ്വാഭാവികമായും ഹാരിയര്‍ ഇവിയില്‍ കുറഞ്ഞ ശബ്ദവും കുലുക്കവും ഉയര്‍ന്ന യാത്രാ സുഖവും പ്രതീക്ഷിക്കാം. പുറംമോടിയില്‍ ടാറ്റയുടെ മറ്റു ഇവി മോഡലുകളിലേതു പോലെ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല. പവര്‍ട്രെയിന്‍ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും 500 കിലോമീറ്റര്‍ റേഞ്ചും ഓള്‍ വീല്‍ ഡ്രൈവ് വകഭേദവും പ്രതീക്ഷിക്കാം.

English Summary:

Tata Harrier EV Interior Revealed: A Glimpse Inside the Electric SUV