Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനു മേലെ പറക്കാൻ വരുന്നു ‘ഹൈഡ്രോഫോയിൽ’

hydrofoil-boat-1 Hydrofoil

കടൽജലത്തിനു മേലെ പറക്കാൻ ‘ഹൈഡ്രോഫോയിൽ’ അതിവേഗ യാത്രാബോട്ട് സർവീസ് സംസ്ഥാനത്തു നടപ്പാക്കാൻ ശ്രമം. ആദ്യഘട്ടത്തിൽ കൊച്ചിയിൽ നിന്നു കോഴിക്കോട്ടേക്കും അടുത്ത ഘട്ടത്തിൽ വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കും ഇതിൽ ‘പറക്കാം’. രാജ്യത്തു തന്നെ ആദ്യമായി നടപ്പാക്കുന്ന സംരംഭം ദുബായ് കേന്ദ്രമായുള്ള പ്രവാസികളുടെ നേതൃത്വത്തിലുള്ള ‘ഫെയ്സ് ബോട്ട് ട്രിപ്’ എന്ന സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ തുറമുഖ വകുപ്പാണ് ആവിഷ്കരിക്കുന്നത്.

hydrofoil-boat-2 Hydrofoil Boat

യാത്ര തുടങ്ങി കുറഞ്ഞ സമയത്തിനുള്ളിൽ വേഗമാർജിക്കുന്നതോടെ ബോട്ടിന്റെ പ്രൊപ്പല്ലർ മാത്രമാകും വെള്ളത്തിൽ തൊട്ടിരിക്കുകയത്രെ. സാധാരണ കടൽയാത്രയിലെ തിരമാലകൾ മൂലമുള്ള ഉലച്ചിൽ ഇതിൽ അറിയില്ല. ഗ്രീസിൽ ഇത്തരം ബോട്ടുകൾ ധാരാളമായി സർവീസ് നടത്തുന്നുണ്ട്. പോർട്ട് വാടക ഉൾപ്പെടെയുള്ള വരുമാനലഭ്യതയാണു സർക്കാർ പ്രതീക്ഷിക്കുന്നതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. പദ്ധതി സംബന്ധിച്ചു സർക്കാരും കമ്പനിയും ധാരണ (എംഒയു) ഒപ്പുവച്ചുകഴിഞ്ഞതായി തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആവിഷ്കരിക്കപ്പെട്ട പദ്ധതിയാണു പുതിയ രൂപത്തിൽ ഇപ്പോൾ നടപ്പാകാൻപോകുന്നത്.  

Your Rating: