വിനോദ് ദാസരി ‘സയാം’ പ്രസിഡന്റ്; രവി പിഷാരടി വൈസ് പ്രസിഡന്റ്

Vinod K Dasari

ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ പ്രസിഡന്റായി അശോക് കെ ദാസരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്ലൻഡിന്റെ മാനേജിങ് ഡയറക്ടറാണ് ദാസരി.

ടാറ്റ മോട്ടോഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾസ്) ആയ രവീന്ദ്ര പിഷാരടി ‘സയാം’ വൈസ് പ്രസിഡന്റായി തുടരും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ ‘സയാ’മിന്റെ ട്രഷറർ സ്ഥാനവും നിലനിർത്തി.