Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനം വെള്ളത്തിൽ മുങ്ങിയാൽ ?

chennai-flood-1

ചെന്നൈയിലെ മഴ ശമിച്ചു തുടങ്ങി, വീടുകൾക്കും വാഹനങ്ങൾക്കും അടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ചെന്നൈ നഗരത്തിൽ ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളും, മുച്ചക്ര വാഹനങ്ങവും, കാറുകളും ലോറികളും അടക്കം നിരവധി വാഹനങ്ങളാണ് ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി കിടന്നത്. അൽപം ശ്രദ്ധിച്ച് വൈള്ളം കയറിയ വാഹനങ്ങൾ കൈകാര്യം ചെയ്താൽ ഭീമമായ നഷ്ടം ഒഴിവാക്കാൻ സാധിക്കും. വെള്ളം കയറിയ വാഹനങ്ങൾ എങ്ങനെ ഉപയോഗ ക്ഷമമാക്കാനുള്ള വഴികളാണ് താഴെപ്പറയുന്നത്.

chennai-flood-2

∙ വെള്ളത്തിൽ മുങ്ങിയ വാഹനം ഒരിക്കലും വാഹനം സ്റ്റാർ‌ട്ട് ചെയ്യാൻ ശ്രമിക്കരുത്. കെട്ടി വലിച്ച് വർക്ക്ഷോപ്പിലെത്തിക്കുക

∙ വെള്ളം കയറിയ കാറിന്റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മുന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. കൂടാതെ എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഇൻടേക്കുകളും നന്നായി വൃത്തിയാക്കണം.

chennai-flood-cars1

∙ എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിട്ടുവരെ ഈ പ്രവർത്തി ആവർത്തിക്കുക, അതിന് ശേഷം ഓയില്‍ മുഴുവൻ മാറ്റി വീണ്ടും ഓയിൽ നിറച്ച് ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും ഇത് ആവർത്തിക്കണം.

∙ ഇനി നോക്കെണ്ടത് വാഹനത്തിന്റെ ഇലക്ട്രിക്ക് പാർട്ട്സുകളാണ്. ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതായിരിക്കും അഭികാമ്യം.

∙ ഇത്രയും ചെയ്തതിന് ശേഷം മാത്രം എ‍ൻജിൻ സ്റ്റാർട്ട് ചെയ്യുക. 1-2 മിനിട്ട് ഓൺ ആക്കിതന്നെ ഇടുക. അതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവു.