Activate your premium subscription today
Monday, Mar 24, 2025
നിങ്ങളുടെ വാഹനത്തിന്റെ പുക മലിനീകരണ സര്ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞോ? അറിയില്ലെന്ന അലസന് മട്ടിലുള്ള ഉത്തരമാണെങ്കില് ഒന്നേ പറയാനുള്ളൂ. 'പണി വരുന്നുണ്ട് അവറാച്ചാ...'. പൊല്യൂഷന് സര്ട്ടിഫിക്കറ്റില്ലെങ്കിലും ആയിരം രൂപ പിഴയടച്ചാല് രക്ഷപ്പെടാമെന്ന ചിന്ത വേണ്ട പിഴ പത്തിരട്ടിയാണ്
ദേഹം പൊള്ളിക്കും എന്നു തോന്നിപ്പിക്കും വിധമുള്ള ചൂടാണ് വേനല്കാലത്ത് കാറിനകത്തും പുറത്തും. പുറത്തെ ചൂട് ചിലപ്പോഴെങ്കിലും കാറിനകത്തേക്കും പകരാറുണ്ട്. എസി പ്രവര്ത്തിപ്പിച്ച് ഒരുപരിധി വരെ നമ്മളൊക്കെ ചൂടിനെ പ്രതിരോധിക്കാറുണ്ട്. അപ്പോള് ഒരു പൊട്ടിത്തെറിക്കു കാരണമാവുന്ന വസ്തു പലരുടേയും കാറിനുള്ളില്
വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഏപ്രിൽ ഒന്നുമുതൽ ഇന്ധനം ലഭിക്കില്ല. കൂടാതെ പത്തു വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം
ടെസ്ലയുമായി സഹകരണം ശക്തമാക്കാൻ ടാറ്റ ഗ്രൂപ്പ്. വൈദ്യുത വാഹന നിർമാണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടെസ്ലയുമായി കൂടുതൽ സഹകരണത്തിനാണ് ടാറ്റ ഒരുങ്ങുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഓട്ടോകോമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ ടെക്നോളജീസ്, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കമ്പനികൾ
സ്വയം ഓടിക്കാന് കഴിയുന്ന കാറുകളാണ് ടെസ്ല സിഇഒ ഇലോണ് മസ്ക് കാണുന്ന സ്വപ്നം. അതുവരെയുണ്ടായിരുന്ന വഴികളിലൂടെയല്ല തനതു വഴികളിലൂടെയാണ് മസ്ക് ഇതിനായുള്ള ശ്രമങ്ങള് ആരംഭിച്ചതും തുടരുന്നതും. ടെസ്ലയുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയും വ്യത്യസ്തമാണ.് റഡാറുകളോ ലിഡാറുകളോ അടക്കമുള്ള
ലോകം കൂടുതല് കൂടുതല് ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കാലത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ചുമത്തുന്നതും അടക്കുന്നതുമൊക്കെ ഡിജിറ്റലായതില് അദ്ഭുതമില്ല. പിഴവുകള് കയ്യോടെ പിടികൂടുമെങ്കിലും കയ്യോടെ പിഴയടച്ച് തടിയൂരാന് ഇ ചലാന് സംവിധാനത്തിലൂടെ സാധിക്കും. കൈക്കൂലി അടക്കമുള്ള തലവേദനകളില് നിന്നും
ഹൈബ്രിഡ് എൻജിനുമായി എത്തുന്ന മാരുതിയുടെ ആദ്യ ചെറു കാർ ഫ്രോങ്സ്. തുടക്കത്തിൽ ഫ്രോങ്സിനും പിന്നീട് മറ്റു ചെറു വാഹനങ്ങളിലേയ്ക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ഗുരുഗ്രാമിൽ പരീക്ഷണയോട്ടം നടത്തുന്ന ഫ്രോങ്സിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിലെ
2025 ആരംഭിച്ചത് മുതൽ വാഹനങ്ങളുടെ വില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് പല വാഹന നിർമാതാക്കളും. പുതിയ സാമ്പത്തിക വർഷം ആരംഭിക്കാനിരിക്കെ വാഹനങ്ങളുടെ വില കൂട്ടിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ്. മൂന്നു ശതമാനമാണ് വില വർധിക്കുന്നത്. ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ള മുഴുവൻ
മെഴ്സിഡീസ് മെയ്ബ എസ്എല് 680 മോണോഗ്രാം സീരീസ് ഇന്ത്യയില് പുറത്തിറക്കി. വിലയിലും അപൂര്വതയിലും നിരവധി സവിശേഷതകളുള്ള മോഡലാണിത്. മെയ്ബ ശ്രേണിയിലെ ഏറ്റവും സ്പോര്ട്ടിയായ ഇരട്ട ഡോര് മോഡലിന് ഇന്ത്യയില് 4.2 കോടി രൂപ മുതലാണ്. 2025ല് ആകെ മൂന്ന് മെയ്ബ എസ് എല് 680 മോണോഗ്രാം മോഡലുകള് മാത്രമേ
ചെറുപ്പക്കാര്ക്കിടയില് ഫെറാറിയുടെ ജനപ്രീതി വര്ധിക്കുന്നുവെന്ന് ഫെറാറി സിഇഒ. ആഡംബര വാഹനമായ ഫെരാരിയുടെ മോഡലുകള് ആദ്യമായി വാങ്ങുന്നതില് 40 ശതമാനം പേര്ക്കും 40 വയസില് താഴെയാണ് പ്രായമെന്നാണ് ഫെറാറി സിഇഒ ബെനഡെറ്റോ വിഗ്നയുടെ വെളിപ്പെടുത്തല്. 18 മാസങ്ങള്ക്ക് മുമ്പ് ആദ്യമായി ഫെറാറി വാങ്ങുന്നതില്
ഫോക്സ്വാഗണ് ടിഗ്വാന് ആര് ലൈന് ഏപ്രില് 14ന് ഇന്ത്യയില് പുറത്തിറങ്ങും. പുതു തലമുറ ടിഗ്വാന്റെ ഏറ്റവും മികച്ച വകഭേദമായ ആര് ലൈന് പൂര്ണമായും നിര്മിച്ച ശേഷം ഇറക്കുമതി ചെയ്യുകയാണ്. എക്സ് ഷോറൂം വില ഏകദേശം 50 ലക്ഷം രൂപയോളം വരും. സ്പോര്ട്ടി ലുക്കിലെത്തുന്ന ടിഗ്വാന് ആര് ലൈന് ആയിരിക്കും ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്യുവി.
ആഡംബര കാറുകളില് നിന്നും ജനകീയ മോഡലുകളിലേക്ക് അടുത്തകാലത്ത് ഇറങ്ങി വന്ന ഫീച്ചറാണ് സണ് റൂഫ്. ഇന്ന് പത്തു ലക്ഷം രൂപയില് താഴെ വിലയുള്ള കാറുകളിലും സണ്റൂഫ് ലഭ്യമാണ്. ഇന്ത്യയില് കാര് വാങ്ങുന്നവര്ക്ക് സണ്റൂഫിനോടുള്ള പ്രത്യേക ഇഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ ബ്രാന്ഡുകളും ഈ ഫീച്ചര് അധികമായി
ജോൺ എബ്രാഹാമിന്റെ വാഹന പ്രേമം പ്രശസ്തമാണ്. സൂപ്പർ ബൈക്കുകളും എസ്യുവികളും പ്രൗഢിയേറ്റുന്ന ഗാരിജിലേക്കു ഥാർ റോക്സ് കൂടി എത്തിയിരിക്കുന്നു. ജോൺ എബ്രഹാമിന് വേണ്ടി പ്രത്യേകം നിർമിച്ചതാണ് ഥാർ. ജെഎ എന്ന ബാഡ്ജിങ്ങുള്ള വാഹനമാണ് അത്. സ്റ്റെൽത്ത് ബ്ലാക് നിറമാണ് ഥാറിന്. മെയ്ഡ് ഫോർ ജോൺ എബ്രഹാം എന്ന ആലേഖനവും
വാഹനങ്ങൾ വീടുകളായി മാറ്റി താമസിക്കുകയും യാത്രകൾ പോകുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലേക്കെത്തിയിട്ടു അധികം കാലമായിട്ടില്ല. റോഡ് മാർഗം നീണ്ട യാത്രകൾ ചെയ്യുന്നവർക്കു ഏറെ ഉപകാരപ്രദമാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായ ഒരു ഇന്ത്യൻ ദമ്പതികൾ യാത്രകൾ
നിങ്ങളുടെ വാഹനത്തിന് ഫൈനുണ്ട്, പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശം വാട്സ് ആപ്പിൽ ലഭിച്ചാൽ അത് തട്ടിപ്പാണെന്ന് അറിയുക. ട്രാഫിക് വൈലേഷൻ നോട്ടീസ് എന്ന പേരിൽ വാട്സ് ആപ്പ് നമ്പരിലേക്ക് വരുന്ന മെസേജും ഇ–ചെല്ലാൻ റിപ്പോർട്ട് ആർടിഒ എന്ന എപികെ ഫയലും വന്നാൽ അത് തട്ടിപ്പാണ് എന്ന് ഉറപ്പിക്കുക. എപികെ
ചാംപ്യൻസ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേൽ തന്റെ യാത്രകൾക്ക് കൂട്ടായി റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയിരുന്നു. നേരത്തെയുണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡറിന് പകരമായാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച താരം പുതുവാഹനം ഗാരിജിലെത്തിച്ചത്.
അമേരിക്കയിലെ വിജയഗാഥക്കു പിന്നാലെ ലോകം പിടിക്കാനിറങ്ങിയ ടെസ്ലക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുന്നത് ചൈനീസ് വിപണിയില് നിന്നാണ്. ഫെബ്രുവരിയിലെ വില്പനയുടെ കണക്കുകള് പുറത്തുവന്നപ്പോള് ജനുവരിയെ അപേക്ഷിച്ച് 51.5 ശതമാനവും മുന് വര്ഷത്തെ അപേക്ഷിച്ച് 49.2 ശതമാനവും ഇടിവു
മാനുവല് ട്രാന്സ്മിഷനാണോ ഓട്ടമാറ്റിക്ക് ട്രാന്സ്മിഷനാണോ നല്ലത്? എന്ന തര്ക്കത്തിന് ഏറെ പഴക്കമുണ്ട്. എങ്കിലും അടുത്തകാലത്തായി ഓട്ടമാറ്റിക് ട്രാന്സ്മിഷനുള്ള കൂടുതല് മോഡലുകള് എത്തിയതോടെ ഓട്ടമാറ്റിക് ട്രാന്സ്മിഷന് ജനപ്രീതിയും വര്ധിച്ചിട്ടുണ്ട്. എളുപ്പത്തില് വാഹനം കൈകാര്യം ചെയ്യാനാവുമെന്നതാണ്
പുറത്തിറങ്ങും മുമ്പേ ഹാരിയര് ഇവിയുടെ ഇന്റീരിയര് ഫീച്ചറുകള് പുറത്ത്. ടാറ്റയുടെ പുണെയിലെ ട്രാക്കില് ഹാരിയര് ഇവി പ്രൊഫഷണല് ഡ്രൈവര്മാര് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള് ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരുന്നു. ഇതില് നിന്നാണ് ഇന്റീരിയര് വിശദാംശങ്ങളും പുറത്തായിരിക്കുന്നത്. ഹാരിയര് ഐസിഇ വകഭേദത്തിന്റേതിന് സമാനമായ ഇന്റീരിയര് സവിശേഷതകളാണ് പ്രധാനമായും ഹാരിയര് ഇവിക്കുമുള്ളത്.
ഓരോ വർഷവും പുതുപുത്തൻ കാറുകളും പുതിയ ബ്രാന്റുകളും നമുക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. പക്ഷെ പുതുതായി എന്തൊക്കെ വന്നാലും ചില പേരുകൾ അങ്ങനെ തന്നെ നിൽക്കും. അതുപോലൊന്നാണ് ‘മാരുതി 800’. ഈ പേരിൽ പലർക്കും പല ഓർമകളായിരിക്കും. പലരുടെയും സ്വപ്നമായിരുന്നു ഒരിക്കൽ മാരുതി 800. താങ്ങാവുന്ന വിലയായതുകൊണ്ടുതന്നെ
ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ തരംഗമായിട്ടു അധികം കാലമായിട്ടില്ല. ടാറ്റയിലൂടെയാണ് പ്രധാനമായും ഇ വികൾ രാജ്യത്ത് കളംപിടിച്ചത്. നിലവിൽ ഇലക്ട്രിക് വാഹനവിപണിയിൽ 50 ശതമാനം പങ്കാളിത്തമുണ്ട് ടാറ്റയ്ക്ക്. എങ്കിലും മറ്റു കമ്പനികൾ കൂടി ഇ വി കളുമായി വിപണിയിൽ സജീവമായപ്പോൾ ശക്തമായ മത്സരമാണ് ഇന്ത്യൻ
പൊതുനിരത്തുകളിൽ അശ്രദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടങ്ങൾ സൃഷ്ടിക്കുന്നതും ചിലർക്ക് ഒരു ഹരമാണ്. അത്തരമൊരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് എത്തിയിരുന്നു. മഹീന്ദ്ര ഥാറിലെത്തിയ ഒരാൾ നിരത്തിൽ ഭീതി പടർത്തി, നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചിലർക്കെല്ലാം പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്തു. അപകടം
കാറിനെ സ്നേഹിക്കുന്നവര് കാറിന്റെ പരിപാലനത്തിലും അധിക ഫീച്ചറുകള് ഉള്പ്പെടുത്തുന്നതിലും മടി കാണിക്കാറില്ല. അതിനൊപ്പം തന്നെ അനുയോജ്യമായ ഉപകരണങ്ങളും നമുക്ക് ആവശ്യമാണ്. കാറിന്റെ പരിപാലനത്തിനു മാത്രമല്ല ലുക്ക് കൂടുതല് ആകര്ഷണീയമാക്കാനും അനുയോജ്യമായ ടൂളുകള് ഉപകാരപ്രദമാണ്. കാര് മോഡിഫിക്കേഷന്
ഹൈബ്രിഡ് മോട്ടർസൈക്കിളുമായി യമഹ മോട്ടർ ഇന്ത്യ. 155 സിസി വിഭാഗത്തിലെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്സൈക്കിളാണ് യമഹ പുറത്തിറക്കിയത്. എഫ്സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്കിയിരിക്കുന്ന ഈ മോട്ടോര്സൈക്കിളിന്റെ ഡൽഹി എക്സ്ഷോറൂം വില 1,44,800 രൂപയാണ്. മുന്നിലെ ടേൺ ഇൻഡികേറ്ററുകൾ എയർ ഇൻടേക്കിന്
പുതുപുത്തൻ ടെസ്ല കാർ സ്വന്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്പനി സിഇഒ ഇലോൺ മസ്കിനൊപ്പം എത്തിയാണ് ചുവന്ന നിറത്തിലുള്ള മോഡൽ എസ് ട്രംപ് സ്വന്തമാക്കിയത്. ട്രംപിന്റെ രാഷ്ട്രീയ അജണ്ടകളുമായി മുന്നോട്ടു പോകുന്ന ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനി തിരിച്ചടി നേടുന്ന സാഹചര്യത്തിൽ
മുഖം മിനുക്കിയ കിയ കാരന്സ് അടുത്ത മാസം ഇന്ത്യയിലെത്തും. ഈ എംപിവിയുടെ വൈദ്യുത മോഡൽ രണ്ടു മാസങ്ങള്ക്കു ശേഷം ജൂണിലും ഇന്ത്യന് വിപണിയിലെത്തും. അകത്തും പുറത്തും മാറ്റങ്ങളുമായാണ് 2025 കാരന്സിന്റെ വരവ്. കരന്സ് ഇവിയിലാണെങ്കില് രൂപകല്പനയില് കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഇവിക്കു വേണ്ടിയുള്ള
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയിൽ വരവറിയിച്ചത് സെൽറ്റോസിലൂടെയാണ്. ആ മിഡ് സൈസ് എസ് യു വി വിപണി പിടിച്ചതോടെ എർട്ടിഗ പോലുള്ള വാഹനങ്ങൾ അരങ്ങ് വാഴുന്ന എം പി വി സെഗ്മെന്റിലേക്കും കിയ തങ്ങളുടെ ഒരു വാഹനത്തെ ഇറക്കിവിട്ടു. ഏകദേശം മൂന്നു വർഷം പിന്നിടുമ്പോൾ രണ്ടു ലക്ഷം ഉപഭോക്താക്കളെ സമ്പാദിച്ചു
ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയില് ബജാജ് ഓട്ടോ കുതിപ്പ് തുടര്ന്നപ്പോള് ഒല ഇലക്ട്രിക്ക് കിതക്കുന്നു. ഫെബ്രുവരിയിലെ വില്പനയുടെ കണക്കുകളാണ് ഇപ്പോള് ഫെഡറേഷന് ഓഫ് ഓട്ടമൊബീല് ഡീലര് അസോസിയേഷന്സ്(FADA) പുറത്തുവിട്ടിരിക്കുന്നത്. ബജാജ് ഓട്ടോ ഒന്നാം സ്ഥാനവും ടിവിഎസ് മോട്ടോര് രണ്ടാം സ്ഥാനവും
ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാറുകളുടെ പട്ടികയില് നിരവധി വര്ഷങ്ങളായി മുന്നിലുള്ള മോഡലാണ് വാഗണ് ആര്. താങ്ങാവുന്ന വിലയില് മികച്ച കാര്യക്ഷമതയും ഇന്ധനക്ഷമതയും സ്ഥല സൗകര്യങ്ങളും ഫീച്ചറുകളുമുള്ള മോഡലാണ് വാഗണ് ആര്. ഇന്ത്യക്കാരുടെ പ്രായോഗിക കാര് ആവശ്യങ്ങള്ക്കുള്ള പരിഹാരമായി നിലകൊള്ളുന്നതുകൊണ്ടാണ്
ഫോര്ച്ച്യൂണര് ലെജന്ഡര് 4x4 മാനുവല് ട്രാന്സ്മിഷന് മോഡൽ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്മാതാക്കളായ ടൊയോട്ട. 46.36 ലക്ഷം രൂപക്കാണ് ഫോര്ച്യൂണര് ലെജന്ഡര് 4x4 എംടി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഫോര്ച്യൂണറിന് 4x4 ഓട്ടമാറ്റിക് ട്രാന്സ്മിഷന്, 4x2 മാനുവല് ട്രാന്സ്മിഷന് എന്നിവയടക്കം
കൊച്ചി∙ മലയാള മനോരമ ഓട്ടോവേൾഡ് എക്സ്പോയുടെ ഭാഗമായി കേരളത്തിലെ പോളിടെക്നിക്, എൻജിനീയറിങ് കോളജുകൾക്കായി നടത്തിയ ഫാസ്റ്റ്ട്രാക്ക് ഓട്ടമൊബീൽ പ്രോജക്ട് പുരസ്കാരം കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയേറിങ് വിദ്യാർത്ഥികൾക്ക്. വെള്ളിയാഴ്ച്ച ആരംഭിച്ച ഓട്ടോ എക്സ്പോയുടെ സമാപനത്തോട് അനുബന്ധിച്ചാണ് സമ്മാനങ്ങൾ
മകന്റെ ജന്മദിനത്തിന് മാതാപിതാക്കൾ പുത്തൻ കാർ സമ്മാനമായി നൽകുക എന്നത് ഒരു പുതുമയുള്ള കാര്യമല്ലാതായി മാറി കഴിഞ്ഞു. എന്നാൽ ഇവിടെയൊരു പിതാവ് മകന്റെ പതിനെട്ടാം പിറന്നാളിനും പത്തൊമ്പതാം പിറന്നാളിനും നൽകിയത് ലംബോർഗിനിയുടെ സൂപ്പർ സ്പോർട്സ് കാറുകളാണ്. പതിനെട്ടാം പിറന്നാളിന് ഹുറാകാൻ സമ്മാനിച്ചപ്പോൾ ഈ
ഫ്ളാഗ്ഷിപ്പ് എസ്യുവി എല്എക്സ് 500ഡിയുടെ 2025 മോഡല് പുറത്തിറക്കി ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്ഡായ ലെക്സസ്. അര്ബന്, ഓവര്ട്രെയില് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ലെക്സസ് എല്എക്സ് 500ഡി ഇന്ത്യയില് പുറത്തിറക്കിയിരിക്കുന്നത്. ഇവക്ക് യഥാക്രമം മൂന്നു കോടി രൂപയും 3.12 കോടി രൂപയുമാണ് എക്സ് ഷോറൂം വില. എന്ജിനില് മാറ്റമില്ലെങ്കിലും ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും പുതുമകളുണ്ട്.
പ്രീമിയം സെഡാൻ കാംറിയുടെ ഒമ്പതാം തലമുറയെ മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയിൽ പ്രദർശിപ്പിച്ച് നിപ്പോൺ ടൊയോട്ട. കൊച്ചിയിലെ സിയാൽ കൺവെൻഷൻ സെന്ററിലാണ് പുതിയ കാംറി ഹൈബ്രിഡിനെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒരു വര്ഷത്തിലേറെയായി രാജ്യാന്തര വിപണിയിലുള്ള ടൊയോട്ട കാംറി ഹൈബ്രിഡ് ജനുവരിയിലാണ് ഇന്ത്യയില്
നൂറ്റാണ്ടിന്റെ പഴമയും ഗാംഭീര്യവും നിറഞ്ഞ വിന്റേജ് കാറുകൾ മുതൽ അത്യാധുനിക ആഡംബര വാഹനങ്ങൾ വരെ ആഘോഷപ്പൂരം സൃഷ്ടിച്ച് ‘മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ’ കൊച്ചിയിൽ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ രാവിലെ 10 മുതൽ 8 വരെയാണു പ്രദർശനം. വെള്ളിയാഴ്ച ആരംഭിച്ച എക്സ്പോ വേദിയിൽ വാഹന പ്രേമികളുടെ പ്രളയമാണ്
ആഡംബര കാറുകളുടെയും സൂപ്പർ ബൈക്കുകളുടെയും മിന്നും കാഴ്ചയ്ക്കൊപ്പം വിന്റേജ്, ക്ലാസിക് വാഹനങ്ങളുടെ തലപ്പൊക്കവുമായി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് ‘പവർഫുൾ’ തുടക്കം. വിവിധ വാഹന ബ്രാൻഡുകളുടെ പുത്തൻ മോഡലുകൾ അടുത്തറിയാനും എക്സ്പോയിൽ അവസരമുണ്ട്. രാവിലെ 10 മുതൽ രാത്രി 8 വരെയാണു സമയം. ടിക്കറ്റ് നിരക്ക് 200 രൂപ.
പുതുമയുടെയും ആഡംബരത്തിന്റെയും കാഴ്ചകളോടൊപ്പം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഫിയറ്റ്, 1946 മോഡൽ ഓസ്റ്റിൻ, 1938 മോഡൽ ഓസ്റ്റിൻ, 1961 മോഡൽ മിനി കൂപ്പർ, വിന്റേജ് മോഡൽ ഫോഡ്, 1938 മോഡൽ ബെൻസ് എന്നിങ്ങനെ പഴമയുടെ പ്രൗഢിയുമായെത്തുന്ന വിന്റേജ് കാറുകൾ ഏറെപ്പേരെ ‘പിടിച്ചുനിർത്തുന്നു’.
ആഡംബര കാറുകൾ സിനിമാ താരങ്ങളുടെ അഭിമാന ചിഹ്നമാണ്. ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യത്തിനും കാറുകളോടുള്ള ഇഷ്ടം കൊണ്ടുമൊക്കെയാണ് പലരും ആഡംബര കാറുകള് സ്വന്തമാക്കുന്നത്. ഇടയ്ക്ക് ഇടയ്ക്ക് മാറി വരുന്ന ആഡംബര വാഹനങ്ങളിൽ ആരാധകരുടെ കണ്ണുടക്കാറുമുണ്ട്. തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ പുതിയ എസ്–ക്ലാസാണ് സമൂഹമാധ്യമങ്ങളിലെ പുത്തൻ താരോധയം. മേഴ്സിഡീസ് ബെൻസ് എസ്-ക്ലാസ് സെഡാനിൽ നിന്ന് ഇറങ്ങുന്ന നടിയുടെ വിഡിയോ പുറത്തുവന്നതോടെയാണ് പുതിയ വാഹനത്തിൽ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത്.
കൊച്ചി ∙ മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് തുടക്കമായി. ചലചിത്രതാരം മഞ്ജു വാരിയരാണ് ഓട്ടോഎക്സ്പോ ഉദ്ഘാടനം ചെയ്തത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഓട്ടോഎക്സ്പോ കൊച്ചിയിലെ സിയാൽ കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് എട്ടുമണിവരെയാണ് പ്രവേശനം ടിക്കറ്റ് നിരക്ക് 200 രൂപ. 15 വയസിന്
2025 ഫെബ്രുവരിയിലെ ഇരുചക്ര വാഹനങ്ങളുടെ വിൽപന കണക്കുകൾ പുറത്തുവരുമ്പോൾ പ്രമുഖ വാഹന നിർമാതാക്കൾക്കു കാര്യങ്ങൾ അത്ര ശുഭകരമല്ല. ആദ്യസ്ഥാനങ്ങൾക്കായി ശക്തമായ പോരാട്ടം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഹോണ്ട പുറത്തു വിട്ട കണക്കുകൾ നൽകുന്ന സൂചനകൾ. ഫെബ്രുവരിയിലെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ഹീറോ
വേനല്ചൂടു കൂടുമ്പോള് കാറിന്റെ ഇന്ധനക്ഷമത കുറയുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ഒന്നിലേറെ കാരണങ്ങളുണ്ട് അതിനു പിന്നില്. വേനല്കാലത്ത് ഇന്ധനക്ഷമത കാത്തുസൂക്ഷിക്കാന് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. വേനലില് ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം
ആദ്യ ഇലക്ട്രിക് സ്കൂട്ടറിനൊപ്പം 165 കിലോമീറ്റര് റേഞ്ചുള്ള ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കും പുറത്തിറക്കി അള്ട്രാവൈലറ്റ്. തുടക്കകാല ഓഫറായി ആദ്യം ബുക്കു ചെയ്യുന്ന 1,000 ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കിന് 1.50 ലക്ഷം(എക്സ് ഷോറൂം) രൂപയാണ് വില. പിന്നീട് ബുക്കു ചെയ്യുന്നവര് ഷോക്ക്വേവ് സ്വന്തമാക്കാന്
കൊച്ചി∙ നിങ്ങളൊരു വാഹനപ്രേമിയാണോ, അപൂർവ്വ വാഹനങ്ങളും സൂപ്പർ കാറുകളും നേരിട്ട് കാണാൻ ആഗ്രമുണ്ടോ? എങ്കിൽ മലയാള മനോരമ സംഘടിപ്പിക്കുന്ന ഓട്ടോവേൾഡ് എക്സ്പോ സന്ദർശിക്കൂ. വാഹന പ്രേമികൾക്ക് ആവേശം പകരുന്ന കാഴ്ച്ചകളാണ് സിയാൽ കൺവെൻഷൻ സെന്ററിൽ മാർച്ച് 7,8,9 തീയതികളിൽ ഒരുക്കിയിരിക്കുന്നത്. വാഹനലോകത്തെ
261 കിലോമീറ്റര് റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടര് ടെസെറാക്ട് പുറത്തിറക്കി അള്ട്രാവൈലറ്റ്. 1.45 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ടെസെറാക്ടിന്റെ ആദ്യ 10,000 സ്കൂട്ടറുകള്ക്ക് തുടക്കകാല ഓഫറായി 1.20 ലക്ഷമാണ് വില. സാങ്കേതികവിദ്യയും ഫീച്ചറുകളും കൊണ്ട് സമ്പന്നമാണ് അള്ട്രൈവൈലറ്റിന്റെ ഇലക്ട്രിക് സ്കൂട്ടര്.
മുംബൈ∙ സൈക്ലോത്തോണുമായി സിഐഎസ്എഫ് (സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ്). 56-ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായാണ് 25 ദിവസം നീണ്ടു നില്ക്കുന്ന സൈക്ലോത്തോണുമായി സിഐഎസ്എഫ്(സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ്). രണ്ടു സംഘങ്ങളിലായി ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലായി 6,553
കൊച്ചി ∙ 14 കോടിരൂപയുടെ ലംബോർഗിനി, 2.65 കോടിയുടെ നിസ്സാൻ ജിടിആർ എന്നിങ്ങനെ കോടികൾ വിലവരുന്ന സൂപ്പർ കാറുകളും ലക്ഷങ്ങൾ വിലയുള്ള സൂപ്പർബൈക്കുകളും അണിനിരക്കുന്ന മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ മാർച്ച് ഏഴ് മുതൽ ഒൻപതുവരെ സിയാൽ കൺവെൻഷൻ സെന്ററിൽ. 200 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്വിക് കേരളാ ഡോഡ് കോമിലൂടെ
ഇന്ത്യൻ വാഹന വിപണിയിൽ എക്കാലവും മേധാവിത്വം പുലർത്തുന്നത് മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. കഴിഞ്ഞു പോയ ഫെബ്രുവരി മാസത്തിലെ വാഹന വിൽപനയുടെ കണക്കുകൾ പുറത്തു വന്നപ്പോഴും മാരുതിയുടെ അപ്രമാദിത്വം തന്നെയാണ് കാണുവാൻ കഴിയുക. ഏറ്റവും കൂടുതൽ വിറ്റുപോയ പത്തു വാഹനങ്ങളിൽ ഏഴും മാരുതിയുടേതായിരുന്നു. 2024 ൽ ഒന്നാം
ഈ വര്ഷം ഇന്ത്യയില് പുറത്തിറങ്ങുന്ന പെര്ഫോമെന്സ് കാറുകളില് ഒരുപാടു പേര് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഫോക്സ്വാഗൻ ഗോള്ഫ് ജിടിഐ. ഈ വര്ഷം രണ്ടാം പാദത്തില്(ഏപ്രില്-ജൂണ്) ഗോള്ഫ് ജിടിയുടെ ഇന്ത്യയിലെ വില പ്രഖ്യാപിക്കുമെന്ന് ഫോക്സ്വാഗൻ അറിയിച്ചു കഴിഞ്ഞു. മോഡലിനുള്ള ഡിമാന്ഡ്
ഇന്ത്യക്കാരില് സുരക്ഷക്ക് ലഭിച്ച പ്രാധാന്യം ഉള്ക്കൊണ്ടുള്ള മാറ്റത്തിന് തയ്യാറായിരിക്കുകയാണ് മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഓള്ട്ടോ കെ10. എല്ലാ മോഡലുകളിലും ആറ് എയര്ബാഗ് സുരക്ഷയുമായാണ് ഇനി ഓള്ട്ടോ കെ10 ഇറങ്ങുകയെന്ന് മാരുതി സുസുക്കി അറിയിച്ചു കഴിഞ്ഞു. ഇതോടെ ഓള്ട്ടോ കെ10ന്റെ വില
ഹ്യുണ്ടേയ് മോട്ടോര് ഇന്ത്യയെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര് നിര്മാതാക്കളായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഫെബ്രുവരിയിലെ പ്രകടനമാണ് മാരുതി സുസുക്കിക്കു പിന്നില് രണ്ടാം സ്ഥാനം നേടാന് മഹീന്ദ്രയെ സഹായിച്ചത്. മഹീന്ദ്രക്ക് മുന്തൂക്കമുള്ള എസ്യുവി വിപണിയുടെ കരുത്തും മോഡലുകളുടെ വൈവിധ്യവുമാണ്
Results 1-50 of 6005
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.