നേക്കഡ് സ്പോർട്– പൾസർ എൻഎസ് എന്ന പേരിലെ എൻഎസ് എന്നതിന്റെ പൂർണരൂപം. 200, 160 സിസി വിഭാഗത്തിൽ മസിൽപ്പെരുപ്പും പെർഫോമൻസും കൊണ്ട് പൾസർ എന്ന ബ്രാൻഡിനെ കൂടുതൽ യൂത്തനാക്കിയ പേരാണ് എൻഎസ്. ലുക്ക് തന്നെ ആയിരുന്നു യുവാക്കളെ ആകർഷിച്ചത്. പെരിമീറ്റർ ഫ്രെയിമും മോണോഷോക്ക് സസ്പെൻഷനുമെല്ലാമായി പ്രകടനത്തിൽ പുതിയൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേക്കഡ് സ്പോർട്, പൾസർ എൻഎസ് എന്ന പേരിലെ എൻഎസ് എന്നതിന്റെ പൂർണരൂപം. 200, 160 സിസി വിഭാഗത്തിൽ മസിൽപ്പെരുപ്പും പെർഫോമൻസും കൊണ്ട് പൾസർ എന്ന ബ്രാൻഡിനെ കൂടുതൽ യൂത്തനാക്കിയ പേരാണ് എൻഎസ്. ലുക്ക് തന്നെ ആയിരുന്നു യുവാക്കളെ ആകർഷിച്ചത്. പെരിമീറ്റർ ഫ്രെയിമും മോണോഷോക്ക് സസ്പെൻഷനുമെല്ലാമായി  പ്രകടനത്തിൽ പുതിയൊരു തരംഗം എൻഎസ് തീർത്തു. പൾസർ എൻഎസ് 200,160 മോഡലുകളുടെ ലുക്കും ഫീച്ചേഴ്സുകളുമായി ബേബി എൻഎസിനെ ബജാജ് അവതരിപ്പിച്ചിരിക്കുകയാണ്. പുതുമകൾ എന്തൊക്കെയെന്നു നോക്കാം.

ഡിസൈൻ

ADVERTISEMENT

കെടിഎം ബൈക്കുകളുടെ ഹൈലൈറ്റുകളിലൊന്നായ ഒാറഞ്ച് നിറത്തോടെയുള്ള ഗ്രാഫിക്സാണ് ആദ്യം ശ്രദ്ധിക്കുക. സ്പോർട്ടി ഫീൽ നൽകുന്നതിൽ ഈ നിറം വഹിക്കുന്ന പങ്ക് ചെറുതല്ല. അഴകളവുകളിൽ മറ്റ് എൻഎസ് മോഡലുകളുമായി വലിയ അന്തരമില്ല. 160 യെക്കാൾ നീളം 5 എംഎം കുറവും ഉയരം 18 എംഎം കുറവുമാണ് എന്നാൽ, വീതി 6.5 എംഎം കൂടുതലുമുണ്ട്. 

മറ്റു രണ്ടു പേരെക്കാളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് എൻഎസ് 125 ന്– 179 എംഎം. 144 കിലോഗ്രാമാണ് കെർബ് വെയിറ്റ് (എൻഎസ് 160– 151 കിലോഗ്രാം, എൻഎസ് 200–156 കി.ഗ്രാം). ഡിസൈനിൽ കാര്യമായ മാറ്റമില്ല. പാഡിങ്ങോടുകൂടിയ മസ്കുലർ ടാങ്കും സ്പോർട്ടി ടാങ്ക് സ്കൂപ്പും ബെല്ലിപാനും നേക്കഡ് ഹെഡ്‌ലൈറ്റുമെല്ലാം എൻഎസ് പാരമ്പര്യത്തിൽ തന്നെ. അലോയ് വീൽ ഡിസൈനും പെരിമീറ്റർ ഫ്രെയിമും ഗ്രാബ്റെയിലും ടെയിൽ ലാംപുമെല്ലാം എൻഎസ് മോഡലുകളോടു സമം. ടയർ സൈസിൽ മാത്രമാണ് കുറവു തോന്നുന്നത്. 100 സെക്‌ഷൻ ടയറാണ് പിന്നിൽ. മൊത്തത്തിലുള്ള കാഴ്ചയിൽ അത് അൽപം ചെറുതായി തോന്നാം. 

കമ്യൂട്ടർ ബൈക്കുകളുടേതിനു സമാനമായ ഡിസൈനാണ് സാധാരണ ഈ വിഭാഗത്തിലുള്ള മോഡലുകൾക്ക്. കെടിഎം ആർസി 125 നു പിന്നാലെ എൻഎസ് 125 അതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. കുറഞ്ഞ വിലയിൽ സ്പോർട്ടി ലുക്കുള്ള അടിപൊളി മോഡൽ എന്ന ലേബലാണ് എൻഎസ് 125 ന് കിട്ടിയിരിക്കുന്നത്. 

പൾസർ 125 മോഡലുമായി താരതമ്യം ചെയ്‌താൽ 4 കിലോഗ്രാം ഭാരക്കൂടുതലുണ്ട് എൻഎസ്125ന്. മാത്രമല്ല, സീറ്റിന്റെ ഉയരവും 15  എംഎം കൂടുതലാണ് (805 എംഎം). വിൽബേസും ഗ്രൗണ്ട് ക്ലിയറൻസും പൾസർ 125 നെക്കാൾ എൻഎസിനു കൂടുതലുണ്ട്. സെമി ഡിജിറ്റൽ മീറ്റർ കൺസോളാണ്. വലിയ അനലോഗ് ടാക്കോമീറ്ററിനൊപ്പം ചെറിയ ഡിജിറ്റൽ മീറ്ററും അടങ്ങുന്നതാണിത്. 

ADVERTISEMENT

എൻജിൻ

124.45 സിസി സിംഗിൾ സിലിണ്ടർ ഫോർ വാൽവ് എയർകൂൾഡ് എൻജിനാണ്. പൾസർ എൻഎസ് 160 എൻ‌ജിനെ അടിസ്ഥാനമാക്കിയാണ് രൂപകൽപന. പവറിലും ടോർക്കിലും നേരിയ വ്യത്യാസമേയുള്ളൂ എങ്കിലും പൾസർ 125 ന്റെ എൻജിനുമായി താരതമ്യം ചെയ്താൽ പെർഫോമൻസിൽ മാറ്റം പ്രകടം. 8500 ആർപിഎമ്മിൽ 11 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 11 എൻഎം. 

ഇലക്ട്രോണിക് കാർബുറേറ്ററാണ് നൽകിയിരിക്കുന്നത്. ലോ എൻഡിലും മിഡ് റേഞ്ചിലും നല്ല ത്രോട്ടിൽ റെസ്പോൺസാണ് എൻജിൻ കാഴ്ചവയ്ക്കുന്നത്. ടോപ് എൻഡ് അത്ര പോരാ. സിറ്റി ഡ്രൈവിൽ കൂടുതൽ‌ ഇണങ്ങും. 5 സ്പീഡ് ഗിയർ ബോക്സാണ്. ടോ ഷിഫ്റ്റ് ഗിയർ ലിവറാണ്. ഷോർട് ത്രോയാണ്. മാറ്റങ്ങൾ കൃത്യതയുള്ളത്. 

ഹാൻഡ്‌ലിങ്ങിന്റെ കാര്യത്തിൽ എൻഎസ് എതിരാളികളെക്കാൾ സ്കോർചെയ്യുന്നു. പെട്ടെന്നുള്ള ദിശമാറ്റവും മറ്റും വളരെ ഈസിയാണ്. ഹാൻഡിൽ വളരെ ഫ്രീയാണ്. നേർരേഖാ സ്ഥിരതയിലും കോർണറിങ്ങിലും പെരിമീറ്റർ ഫ്രെയിമിന്റെ ഗുണം അറിയാൻ കഴിയും. ഒപ്പം പിന്നിലെ പ്രീ ലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കിന്റെ പെർഫോമൻസും എടുത്തു പറയാം. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്. എബിഎസ് ഇല്ല. പകരം കോംബി ബ്രേക്കിങ് സിസ്റ്റമാണ്. 

ADVERTISEMENT

ഫൈനൽ ലാപ്

കുറഞ്ഞ വിലയിൽ ഒരു മസിൽബൈക്ക്. പൾസർ എൻഎസ് 125 നെ ഇങ്ങനെ വിശേഷിപ്പിക്കാം. കാഴ്ചയിലെ സ്പോർട്ടി ലുക്കും ഇന്ധനക്ഷമതയേറിയ, മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന എൻജിനും കൂടിച്ചേരുമ്പോൾ സെഗ്‌മെന്റിലെ താരമാകും എൻഎസ് 125. 

English Summary: Pulsar NS 125 Test Ride Review