Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസയറും എതിരാളികളും; മികച്ചതേത് ?

dzire-ameo-aspire-xcent-amaze

ഹാച്ച്ബാക്കുകൾ കഴിഞ്ഞാൻ ഇന്ത്യൻ വിപണിയിലെ ഹോട്ട് സെഗ്മെന്റാണ് കോംപാക്ട് സെഡാൻ. നാലു മീറ്ററിൽ കുറഞ്ഞ നീളവും സെഡാന്റെ ഗുണഗണങ്ങളും ഒത്തു ചേർന്ന കോംപാക്ട് സെ‍ഡാനുകൾക്ക് ഇന്ന് ഇന്ത്യൻ വിപണിയിൽ ആരാധകരേറെയാണ്. നിരവധി  കോംപാക്ട് സെ‍ഡാനുകളുണ്ടെങ്കിലും ഇന്നും വിപണിയിൽ ഒന്നാമൻ മാരുതി സുസുക്കി ഡിസയർ തന്നെ. മാരുതിയുടെ വിശ്വാസ്യതയും വിപുലമായ സെയിൽസ്, സർവീസ് നെറ്റ്‌വർക്കുകളും മുതലെടുത്ത് ഡിസയർ കുതിക്കുമ്പോള്‍. മികച്ച വാഹനങ്ങളുമായി മറ്റg നിർമാതാക്കളുമുണ്ട്. കോംപാക്ട് സെ‍ഡാൻ സെഗ്‌മെ‌ന്റിലെ പ്രമാണിത്വം ഉറപ്പിക്കാനാണ് മാരുതി പുതിയ ഡിസയർ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷായി വിപണിയിലെത്തിയ പുതു ഡിസയറും എതിരാളികളുമായിയൊരു താരതമ്യം.

maruti-suzuki-swift-dezire-2017 Maruti Suzuki Dzire

ഡിസൈൻ

കൂടുതൽ സ്റ്റൈലിഷായാണ് ഡിസയറിന്റെ വരവ്. പൂർണമായും പുതിയ മോ‍ഡലാണ് ഡിസയർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതുതലമുറ സ്വിഫ്റ്റിനോട് സാമ്യം തോന്നുന്ന വലിയ ഗ്രില്‍, എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടു കൂടിയ ഹെ‍‍ഡ്‌ലാംപ്, എൽഇഡിയാണ് ടെയിൽ ലാംപ് എന്നിവ ഡിസയറിന്റെ പ്രത്യേകതകളാണ്. പൂർണമായും വെന്റൊയോടും പോളോയോടും കടപ്പെട്ടിരിക്കുന്നു അമേയോയുടെ ഡിസൈൻ. ജർമൻ കാറുകളിൽ കാണാനാവുന്ന റിച്ച്നെസുണ്ട് വാഹനത്തിന്. പോളോയുടെ സെഡാൻ രൂപമാണ് അമിയോ. നാലു മീറ്ററിലും താണ നീളത്തിൽ ഒതുക്കമുള്ള ഒഴുക്കൻ രൂപം.  കാഴ്ചയിൽ പെട്ടെന്ന് പോളോയെന്നു തന്നെ തോന്നിക്കും. ബംപറുകളിലും പിന്നിലെ ഡിക്കിയിലും വ്യത്യാസങ്ങളുണ്ട്.

honda-amaze-test-drive Honda Amaze

ഹോണ്ട അമേയ്സിന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. ആദ്യത്തേതിൽ നിന്ന് കാതലായ മാറ്റങ്ങൾ വന്നിരിക്കുന്നു. മുഖ്യമാറ്റം ഗ്രില്ലും ബംപറും തന്നെ. ഡിസൈനിൽ ഏറ്റവും ശ്രദ്ധേയമായ ഭാഗം പണ്ട് പിൻവശമായിരുന്നെങ്കിൽ ഇപ്പോൾ മുൻവശവും അതിനൊത്തതായി.  പിൻ കാഴ്ചയിലാണ് അമേയ്സ് ഏറ്റവും സുന്ദരി. ഹ്യുണ്ടേയ് ഗ്രാന്റ് ഐ 10 നെ ആധാരമാക്കി പുറത്തിറങ്ങിയ എക്സെന്റിന്റെ പുതിയ വകഭേദമാണിപ്പോൾ വിപണിയിലുള്ളത്. മറ്റു ഹ്യുണ്ടേയ് കാറുകളെപ്പോലെ തന്നെ മികച്ച സ്റ്റൈലൻ വാഹനമാണ് എക്സെന്റ്. പുതിയ ഗ്രില്ലും ഹെഡ്‌ലാംപും ബംപറും ഡേ ടൈം റണ്ണിങ് ലാംപുകളുമെല്ലാം ചേർന്നപ്പോൾ എക്സൻറ് പുതിയൊരു കാറായി. 

ford-figo-aspire-Body-Full-.jpg.image.784.410 Figo Aspire

ഫോഡിന്റെ ഏറ്റവും പുതിയ രൂപകല്‍പനാ രീതിയായ കൈനറ്റിക് ഡിസൈനാണ് അസ്പയറിന്. ഫിഗോ സെഡാന്‍ പ്ളാറ്റ്ഫോമിലാണ് നിര്‍മാണം.  മസരട്ടിയെ അനുസ്മരിപ്പിക്കുന്ന ഗ്രില്‍ തന്നെ ഹൈലൈറ്റ്. ഈയൊരൊറ്റ ഗ്രില്‍ അസ്പയറയിന്‍റെ ആഢ്യത്വവും ചന്തവും പതിന്മടങ്ങാക്കുന്നു. ഹാച്ച്ബാക്കിനു വാലു പിടിപ്പിച്ച ചേരായ്മയോ സെഡാനെ തല്ലിച്ചെറുതാക്കിയ വൃത്തികേടോ ഇല്ല. കാഴ്ചയ്ക്ക് നല്ല ഭംഗി. വശക്കാഴ്ച മനോഹരം. ഒന്നാന്തരം അലോയ് വീല്‍ രൂപകല്‍പന. 

hyundai-xcent-2017-10 Hyundai Xcent

നീളത്തിന്റെ കാര്യത്തിൽ ഡിസയറും എക്സെന്റും ആസ്പെയറും അമിയോയും രമ്യതയിലെത്തിയപ്പോൾ (3995 എംഎം) അമേയ്സിന് 5 എംഎം നീളക്കുറവാണ്- 3990 എംഎം. വീതിയുടെ കാര്യത്തിൽ 1735 എംഎമ്മുമായി ഡിസയർ മുന്നിലുണ്ട്. തൊട്ടു പുറകെ 1695 എംഎമ്മുമായി ആസ്പെയറും 1682 എംഎമ്മുമായി അമിയോയും 1680 എംഎമ്മുമായി  അമേയ്സും 1660 എംഎമ്മുമായി എക്സെന്റുമുണ്ട്. എന്നാൽ ഉയരത്തിന്റെ കാര്യത്തിൽ ആസ്പെയറാണ് മിടുക്കൻ 1525 എംഎം ഉയരമുണ്ട് ഫോഡിന്റെ ഈ കോംപാക്ട് സെ‍ഡാന്. എക്സെന്റിന് 1520 എംഎമ്മും ഡിസയറിന് 1515 എംഎമ്മും അമെയ്സിന് 1505എംഎമ്മും അമിയോയ്ക്ക് 1682  എംഎമ്മുമുണ്ട് ഉയരം. വീൽബെയ്സിലും ആസ്പെയർ തന്നെ മുന്നിൽ- 2491 എംഎം. അമിയോയ്ക്ക് 2470 എംഎമ്മും ഡിസയറിന് 2450 എംഎമ്മും ഹ്യുണ്ടേയ് എക്സെന്റിന് 2425 എംഎമ്മും  അമേയ്സിന് 2405 എംഎമ്മും വീൽബെയ്സുണ്ട്.  ഗ്രൗണ്ട് ക്ലിയറിൻസിന്റെ കാര്യത്തിലും ആസ്പെയർ തന്നെയാണ് മുന്നിൽ 174 എംഎം. അമിയോ, അമേയ്സ്, എക്സെന്റ് എന്നി കാറുകൾ 165 എംഎമ്മുമായി ഒപ്പത്തിനൊപ്പം എത്തിയപ്പോൾ മാരുതി ഡിസയറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 163 എംഎമ്മാണ്. 

dzire-comparison

ഇന്റീരിയർ

ഡിസയറിന്റെ പുറംഭാഗത്തു മാത്രമല്ല, മാറ്റങ്ങള്‍ ‌ഉള്‍വശത്തുമുണ്ട്. ഡ്യുവൽ ടോണിലാണ് ഡാഷ്ബോർഡ്. തടിയിൽ തീർത്ത ഉൾ‌ഭാഗങ്ങളും ബീജ് അപ്ഹോൾസ്റ്ററിയും കാറിനകത്ത് പ്രീമിയം ഫീലുണ്ടാക്കും. ഡോറുകളുടെ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെന്റ് കൺസോൾ,  ആൻഡ്രോയ്ഡ് കാർപ്ലേയോടു കൂടിയ ടച്ച്‍സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങൾ. പൂർണമായും വെന്റോയോടും പോളോയോടും കടപ്പെട്ടിരിക്കുന്നു. ജർമൻ കാറുകളിൽ കാണാനാവുന്ന റിച്ച്നെസുണ്ട് അമിയോയുടെ ഇന്റീരിയറിൽ. കറുപ്പും മങ്ങിയ ബീജും ചേർന്ന ഫിനിഷ്. എസി വെന്റിലും ഗിയർനോബിലും ക്രോമിയം ലൈനിങ്. ഗേജുകളും മീറ്ററുകളും മികച്ച കാഴ്ചയേകുന്നവ. നല്ല സപ്പോർട്ടുള്ള വലിയ സീറ്റുകൾ. ആവശ്യത്തിനു ലെഗ്റൂം. ഡിക്കിയും തീരെച്ചെറുതല്ല. 

maruti-suzuki-swift-dezire-2017-2 Maruti Suzuki Dzire

മികച്ച ഫിനിഷും ഗുണമേന്മയുമുള്ള ഇന്റീരിയറാണ് എക്സെന്റിന്. പുതിയ ടച് സ്ക്രീൻ സ്റ്റീരിയോ, ബ്ലൂ ആൻഡ് വൈറ്റ് ഇലൂമിനേഷൻ ഡയലുകൾ, ഓട്ടമാറ്റിക് എ സി, റിയർ ഹെഡ് റെസ്റ്റ്, ചെറിയൊരു ലോക്കബിൾ ട്രേ - ഈ ട്രേയിലാണ് യുഎസ്ബി ഡ്രൈവ് കുത്താനാവുക, മികച്ച നിലവാരം പുലർത്തുന്ന സീറ്റുകൾ എന്നിവ എക്സെന്റിന്റെ പ്രത്യേകതകളാണ്. മികച്ച ഇന്റീരിയർ അവകാശപ്പെടാവുന്ന കോംപാക്ട് സെ‍ഡാനാണ് ആസ്പെയർ. ആഡംബര കാറുകള്‍ക്കൊത്ത ബീജ്, കറുപ്പ് ഫിനിഷ്. ധാരാളം സ്റ്റോറേജ്. ചില മോഡലുകള്‍ക്ക് ബില്‍റ്റ് ഇന്‍ ഫോണ്‍ ഡോക്ക് സ്റ്റേഷന്‍. സ്വിച്ചിട്ടു മടക്കാവുന്ന വിങ് മിറര്‍. ഒാട്ടമാറ്റിക് എ സി. തുകല്‍ സീറ്റ്. സ്പോര്‍ട്ടി സ്റ്റീയറിങ്. വലിയ ഡയലുകള്‍. കീലെസ് എന്‍ട്രി. ചന്തത്തിനും സൌകര്യത്തിനും ആഡംബരത്തിനും തെല്ലും കുറവൊന്നുമില്ല. അമേയ്സിന്റെ ഇന്റീരിയർ ആദ്യ തലമുറയിൽനിന്ന് വളരെ അധികം മെച്ചപ്പെട്ടു. ഡാഷ്ബോർഡിലും ട്രിമ്മിലും ചെറിയ മാറ്റങ്ങൾ. പ്ലാസ്റ്റിക് ഘടകങ്ങളുടെ ഫിനിഷ് ഉയർന്നു. സ്റ്റീയറിങ്, കൺസോളുകൾ എല്ലാം നല്ല രൂപകൽപന. സീറ്റുകളുെട സപ്പോർട്ടും കുഷൻ ഇഫക്ടും എടുത്തു പറയണം. ഡ്രൈവർ സീറ്റിന് ഉയരം കൂട്ടാം. പിൻസീറ്റുകൾക്ക് ധാരാളം ലെഗ് റൂം. സ്റ്റോറേജ് സ്ഥലവും ആവശ്യത്തിനുണ്ട്. 

എൻജിൻ

ഡിസയറിന്റെ എൻജിനിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും മാരുതി മൈലേജിൽ അത്ഭുതങ്ങൾ കാണിച്ചിരിക്കുന്നു. ലീറ്ററിന് 28.4 കിലോമീറ്റർ മൈലേജോടെ സെഗ്‍‌മെന്റിലെ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസൽ കാറായി മാറി ‍ഡിസയർ. ലീറ്ററിന് 22 കിലോമീറ്ററാണ് പെട്രോൾ മോഡലിന്റെ ഇന്ധനക്ഷമത. 1.2 ലീറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലീറ്റർ ഡിഡിഐസ് ഡീസൽ എൻജിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. മുന്നിൽ രണ്ട് എയർബാഗുകൾ, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുടെ സാന്നിധ്യം സുഖയാത്ര സമ്മാനിക്കും. കൂടാതെ അടിസ്ഥാന വകഭേദമൊഴികെ എല്ലാ മോ‍ഡലുകളും എഎംടി ഗിയർബോക്സോടെ ലഭ്യമാണ്. 

dzire-comparison-1

പോളോയിൽ ഉപയോഗിക്കുന്ന 1.5 ഡീസൽ എൻജിനാണ് അമേയ്ക്കും ശക്തി പകരുന്നത്.110 ബി എച്ച് പി, 25 കെ ജി എം ടോർക്ക്.  ടർബോ ലാഗ് തീരെയില്ലെന്നു മാത്രമല്ല, പെട്രോൾ എൻജിനുകളുടെ നിലവാരത്തിൽ കുതിക്കാനുമാവും. ഹൈവേയിൽ 22 കിലോമീറ്റർ ഇന്ധനക്ഷമത പ്രതീക്ഷിക്കാം.1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ പൊതുവെ ശാന്തൻ. വളരെ ലളിതമായി ബഹളമില്ലാതെ ശക്തി കയറിപ്പോകുന്നതിനാൽ ഡ്രൈവിങ് അനായാസം. ഗിയർ ഷിഫ്റ്റ് അധികമില്ലാതെ സ്‌ലോ സ്പീഡിലും ഓടുമെന്നതും ശ്രദ്ധേയം.

ആസ്പെയറിന് കരുത്തു പകരുന്നത് 1.2 പെട്രോള്‍. 1.5 ഡീസല്‍ എൻജിനുകളാണ്.  1.2 പെട്രോളിന് 88 പി എസ് കരുത്തുണ്ട്. 1.5 ലീറ്റർ ഡീസലിന് 100 പി എസ്. മികച്ച ഡ്രൈവ് സമ്മാനിക്കുന്ന കാറാണ് ആസ്പെയർ ഡീസൽ. മൈലേജും കരുത്തും ഒരുപോലെ ചേർത്തിണക്കിയിരിക്കുന്നു. സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ച ‍ഡ്രൈവ് സമ്മാനിക്കുന്ന കാറാണ് ആസ്പെയർ. മികച്ച ഡ്രൈവബിലിറ്റി. കൂടുതല്‍ സ്മൂത്തായി, ശബ്ദം കുറഞ്ഞു. ഗിയര്‍ റേഷ്യോകള്‍ മെച്ചപ്പെട്ടു. നല്ല സീറ്റിങ് പൊസിഷന്‍. പൊതുവെ മികച്ച ഡ്രൈവിങ് തരുന്ന ഫോഡുകളിലൊന്നായി അസ്പയര്‍.