Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫീച്ചറുകൾ നിറച്ച് പുതിയ എക്സെന്റ്

hyundai-xcent Representative Image, Hyundai Xcent

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വിൽപ്പനയുള്ള സെഗ്‍‌മെന്റിലൊന്നാണ് കോംപാക്റ്റ് സെ‍ഡാനുകൾ. ഡിസയറും അമേയ്സും ആസ്പെയറുമെല്ലാമുള്ള വിപണിയിലെ ഹ്യുണ്ടേയ്‌യുടെ പ്രതിനിധി എക്സെന്റാണ്. കഴിഞ്ഞ വർഷം പുതിയ ഡിസയറും ഈ വർഷം പുതിയ അമേയ്സുമെത്തിയതോടെ അൽപ്പം പുറകോട്ടുപോയ എക്സെന്റ് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാനൊരുങ്ങുന്നു.

നാലുമീറ്ററിൽ താഴെ നീളവും അത്യാധുനിക സൗകര്യങ്ങളുമായി പുതിയ എക്സെന്റ് 2020 ൽ വിപണിയിലെത്തും. പുതിയ ഗ്രാന്റ് ഐ10 ന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷം രണ്ടാം എക്സെന്റും വിപണിയിലെത്തും. സെഗ്മെന്റിൽ തന്നെ ആദ്യ ഫീച്ചറുകളുമായിട്ടാകും പുതിയ എക്സെന്റ് എത്തുക. ഗ്രാന്റ് ഐ 10 പോലെ തന്നെ പുതിയ എലാൻട്രയിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ ഗ്രാന്റ് കടം കൊള്ളും. ഹെക്സഗണൽ ഗ്രിൽ, വലിയ ടെയിൽ ലാംപ്, ഹെഡ്‌ലാംപ്, കൂടുതൽ സ്ഥല സൗകര്യമുള്ള അകത്തളം എന്നിവ പുതിയ വാഹനത്തിനുണ്ടാകും.

വലിയ ടച്ച് സ്കീൻ, ഇലക്ട്രിക് സൺറൂഫ് തുടങ്ങി സെഗ്‌മെന്റിൽ തന്നെ ആദ്യമായി എത്തുന്ന നിരവധി ഫീച്ചറുകൾ കാറിലുണ്ടാകും. 1.2 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാണെങ്കിലും കാര്യമായ മറ്റങ്ങളുണ്ടാകും. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരം എഎംടി ഗിയർബോക്സും പുതിയ എക്സെന്റിൽ സ്ഥാനം പിടിക്കും.