മധ്യനിരയിലെ ചെറുസെഡാൻ വിഭാഗത്തിൽ പുതിയ യുദ്ധത്തിനു തുടക്കം കുറിച്ചു കൊണ്ട് യാരിസ്, അമേയ്സ് പോര്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു വാഹന നിർമാതാക്കളുടെ ഏറ്റവും മികച്ച രണ്ടു കാറുകൾ. രണ്ടും ജപ്പാനിൽ നിന്നെത്തുന്നു. മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ ടെസ്റ്റ് െെഡ്രവിൽ അടുത്തറിഞ്ഞ അമേയ്സ് ഹോണ്ട അടുത്ത കാലത്തിറക്കിയ ഏറ്റവും മികച്ച കാറാണ്. നാലു മീറ്ററിൽത്താഴെ വലുപ്പത്തിൽ നികുതിക്കുറവിെൻറ ആനുകൂല്യം പറ്റി കുറഞ്ഞ വിലയിൽ അമേയ്സ് യാരിസിനു ഭീഷണിയാകുന്നു.
∙ ഹോണ്ടയും ടൊയോട്ടയും: രണ്ടും ആഗോളതലത്തിൽ മുന്തിയ ബ്രാൻഡുകൾ. അമേരിക്കയും യൂറോപ്പും ഗൾഫുമടക്കം എല്ലാ രാജ്യങ്ങളിലെയും സജീവ സാന്നിധ്യം. വിൽപനയിൽ ടൊയോട്ടയാണ് മുന്നിൽ. ഹോണ്ടയുടെ െെകമുതൽ മികച്ച മോഡലുകളും ഗുണമേന്മയുമാണ്. ഇക്കാര്യത്തിൽ ടൊയോട്ടയും തെല്ലും പിന്നിലല്ല. അതു കൊണ്ട് ബ്രാൻഡ് മൂല്യത്തിൽ രണ്ടു കാറുകൾക്കും ഒരേ മാർക്ക് നൽകാം.
∙ സെഗ് മെൻറ്: നാലു മീറ്ററിൽ താഴെ നീളം നിൽക്കുന്നതിനാൽ സാങ്കേതികമായി യാരിസ് ഒരു സെഗ് മെൻറ് മുകളിലാണ്. സിറ്റിയാണ് ഹോണ്ടയിൽ നിന്നുള്ള യാരിസിെൻറ ശരിയായ എതിരാളി. എന്നാൽ യാരിസുമായി നോക്കുമ്പോൾ അമേയ്സിന് വലുപ്പം നീളത്തിൽ മാത്രമേ കുറവുള്ളു. ഉള്ളിൽ സ്ഥലസൗകര്യം രണ്ടു കാറുകൾക്കും ഒരുപോലെ. മാൻ മാക്സിമം മെഷിൻ മിനിമം എന്ന ഹോണ്ട തന്ത്രം അമേയ്സിെൻറ ഉള്ളിലും പ്രതിഫലിക്കുന്നു. രണ്ടു കാറുകളുടെയും ഉള്ളളവുകൾക്ക് വലിയ മാറ്റമില്ല.
യാരിസിന്റെ നീളം 4425 എംഎം വീതി 1730 എംഎം ഉയരം 1495 എംഎം. വീൽബെയ്സ് 2550 എംഎം. ബൂട്ട് സ്പെയ്സ് 476 ലീറ്റർ.
അമേയ്സ്: നീളം 3995 എംഎം വീതി 1695 എംഎമ്മും ഉയരം 1501 എംഎമ്മുമാണ്. വീൽ ബെയ്സ് 2470 എംഎം. ബൂട്ട് സ്പെയ്സ് 420 ലീറ്റർ
∙ രൂപകൽപന, കാഴ്ച: രണ്ടും സുന്ദരി കാറുകൾ. വലുപ്പക്കൂടുതൽ യാരിസിെൻറ സെഡാൻ ഭംഗി കൂട്ടുന്നുണ്ട്. എന്നാൽ ഇതേ രൂപസാദൃശ്യമുള്ള ഒട്ടേറെക്കാറുകൾ വിപണിയിലുള്ളത് പുതുമോടി കുറയ്ക്കുന്നു. എന്നാൽ അമേയ്സ് തികച്ചും വ്യത്യസ്തമായ രൂപഭംഗിയാണ്. അക്കോർഡിനു സമാനമായ മുൻവശവും സിവിക് സ്വഭാവമുള്ള പിൻഭാഗവും. ഉയർന്നു നിൽക്കുന്ന ഒരു എസ് യു വിയുടെ കാഴ്ചഭംഗിയാണ് അമേയ്സിെൻറ മികവ്.
∙ ഫീച്ചറുകൾ, ഫിനിഷ്: ഫീച്ചറുകളുടെ കാര്യത്തിൽ രണ്ടു കാറുകളും പരസ്പരം മത്സരിക്കുന്നു. എന്നാൽ ഫിനിഷിങ്ങിൽ ഹോണ്ടയാണ് ഒരു പടി മുകളിൽ. ന്യൂഡൽഹി ഒാട്ടൊ എക്സ്പൊയിൽ കണ്ട യാരിസുമായി താരതമ്യം ചെയ്താൽ പ്ലാസ്റ്റിക് നിലവാരവും അമേയ്സിനാണു കൂടുതൽ. ഏഴ് എയർ ബാഗുകൾ, ടോപ് മൗണ്ടഡ് റിയർ എ സി എന്നിവ യാരിസിെൻറ മികവുകൾ.
അമേയ്സിന് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ്. 7 ഇഞ്ചാണ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം. പുതിയ സ്റ്റിയറിങ് വീലും ഡാഷ്ബോർഡും മികച്ചു നിൽക്കുന്നു. ഡാഷ്ബോർഡിന്റെ പിയാനോ ബ്ലാക്ക് ഫിനിഷ് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. പുതിയ ഗിയർനോബാണ്. ധാരാളം സ്റ്റോറേജ് സ്പെയ്സുകളുണ്ട്. ബൂട്ട് സ്‌പെയ്‌സ് 400 ലീറ്ററില്‍ നിന്ന് 420 ലീറ്ററായി ഉയര്‍ന്നു. ആദ്യ തലമുറയുമായി താരതമ്യം ചെയ്യുമ്പോൾ സീറ്റുകളുടെ നിലവാരം വളരെ അധികം ഉയർന്നിട്ടുണ്ട്. ലെഗ് റൂമും ഹെഡ് റൂമും വേണ്ടുവോളം. വീല്‍ബെയ്‌സ് വര്‍ധിച്ചത് വാഹനത്തിന് ഉള്ളില്‍ കൂടുതല്‍ സ്ഥലം നല്‍കുന്നുണ്ട്. സുരക്ഷയ്ക്കായി എബിഎസ് ഇബിഡി ഡ്രൈവർ സീറ്റിലെ ഐഎസ്ആർഎസ് എയർബാഗ് എന്നിവയുണ്ട്.
യാരിസിന് വിഭാഗത്തിൽ ആദ്യമായി പവേഡ് ഡ്രൈവർ സീറ്റ്, മുൻ പാർക്കിങ് സെൻസർ, കൈയുടെ ചലനം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ക്രമീകരിക്കാവുന്ന നെക്ക് റെസ്ട്രെയ്ന്റ് സഹിതം 60:40 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻസീറ്റ്, പിന്നിൽ മേൽക്കൂരയിൽ ഘടിപ്പിച്ച എയർ കണ്ടീഷനൽ വെന്റ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയൊക്കെ ‘യാരിസി’ന്റെ മുന്തിയ വകഭേദത്തിലുണ്ട്.
ഏഴ് എയർബാഗുകളും എബിഎസും ഈബിഡിയും ബ്രേക് അസിസ്റ്റും അടിസ്ഥാന വകഭേദങ്ങൾ മുതലുണ്ടാകും. അടിസ്ഥാന വകഭേദമായ ‘ജെ’യിൽ ഏഴ് എയർബാഗുകളും എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റും ബോഡി കളർ മിററുകളും ഡോർഹാൻഡിലും പ്രൊജക്റ്റർ ഹാലജൻ ഹെഡ്‌ലാമ്പും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജെസ്റ്റ്, കീലെസ് എൻട്രി, എൽസിഡി മൾട്ടി ഇൻഫോ ഡിസ്പ്ലെയോടു കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്രൗ ബോക്സ് തുടങ്ങിയവയുണ്ട്.
∙ എൻജിൻ: 1.5 ലീറ്റർ ഒരു പെട്രോൾ മാത്രമാണ് ടൊയോട്ടയ്ക്ക്. ഹോണ്ടയിൽ തെരഞ്ഞെടുക്കാൻ 1.2 ലീറ്റർ പെട്രോളും 1.5 ഡീസലും എൻജിനുകൾ. ഡീസൽ എൻജിൻ ഹോണ്ടയ്ക്ക് മുൻതൂക്കം കൊടുക്കുമ്പോൾ യാരിസിന് കുറച്ചു കൂടി വലിയ എൻജിനാണെന്ന നേട്ടമുണ്ട്.
അമേയ്സിന്റെ 1.2 ലീറ്റർ പെട്രോൾ എൻജിൻ 6000 ആർപിഎമ്മിൽ 90 പിഎസ് കരുത്തും 4800 ആർപിഎമ്മിൽ 110 എൻഎം ടോർക്കും നൽകും. 1.5 ലീറ്റർ ഡീസൽ മാനുവലിന് 3600 ആർപിഎമ്മിൽ 100 പിഎസ് കുരുത്തും 1750 ആർപിഎമ്മിൽ 200 എൻഎം ടോർക്കും. 1.5 ലീറ്റർ ഡീസൽ ഓട്ടമാറ്റിക്ക് 3600 ആർപിഎമ്മിൽ 80 പിഎസ്സ് കരുത്തും 1750 ആർപിഎമ്മിൽ 160 എൻഎം ടോർക്കും നൽകും. പെട്രോൾ മാനുവലിന് 19.5 കിമീയും ഓട്ടമാറ്റിക്കിന് 19 കിമീയും ഡീസൽ മാനുവലിന് 27.4 കിമീയും ഓട്ടമാറ്റിക്കിന് 23.8 കിമീയുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
യാരിസിെൻറ 1.5 ലീറ്റർ പെട്രോൾ എൻജിൻ 6000 ആർപിഎമ്മിൽ 107 പിഎസ് കരുത്തും 4200 ആർപിഎമ്മിൽ 140 എൻഎം ടോർക്കുമുണ്ട്. മാനുവലിന്റെ ഇന്ധനക്ഷമത 17.1 ലീറ്ററും ഓട്ടമാറ്റിക്കിന്റേത് 17.8 ലീറ്ററും.
∙ െെഡ്രവിങ്: ഡീസൽ സി വി ടി ഒാട്ടമാറ്റിക് വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ രണ്ടാമതൊന്നാലോചിക്കാനില്ല. ഹോണ്ട അമേയ്സ് തന്നെ. 80 ബി എച്ച് പിയുള്ള സി വി ടി മോഡലിന് ശബ്ദവും വിറയലും തീരെക്കുറവ്. പലപ്പോഴും പെട്രോൾ സി വി ടിയെപ്പോലും വെല്ലുന്ന നിശ്ശബ്ദത. മാനുവൽ മോഡലിന് 20 ബി എച്ച് പി അധികമുണ്ടെങ്കിലും െെഡ്രവിങ്ങിൽ അത് പ്രകടമാകില്ല. ഒാട്ടമാറ്റിക് ഒാടിക്കുമ്പോൾ ശക്തിക്കുറവല്ല, കൂടുതലാണ് അനുഭവപ്പെടുക. പെട്രോൾ 1.2 മാനുവൽ മോഡലിന് ആവശ്യത്തിനുള്ള കരുത്തുണ്ട്. ഗിയർ റേഷ്യോയും ഷിഫ്റ്റും മികച്ചത്. പെട്രോൾ ഒാട്ടമാറ്റിക്കിന് വേഗമെടുക്കാൻ കുറെയധികം റെവ് അപ് ചെയ്യേണ്ടിവരുന്നുവെന്ന് അനുഭവപ്പെടും.
യാരിസിനായി ഒരു മാധ്യമ െെഡ്രവ് ടൊയോട്ട ഒരുക്കിയിട്ടില്ല. അതുകൊണ്ട് ടെസ്റ്റ് െെഡ്രവ് നടത്തിയിട്ടുമില്ല. ഒരൊറ്റ എൻജിനേ യാരിസിനുള്ളു. പെട്രോൾ 1.5 എൻജിനൊപ്പം മാനുവൽ, ഒാട്ടമാറ്റിക് ഗിയർ ബോക്സുകൾ. എറ്റിയോസ് പെട്രോളിനു സമാനമായ െെഡ്രവിങ് പ്രതീക്ഷിക്കാം.
∙ വില: അമേയ്സിെൻറ വില പ്രഖ്യാപനം മേയ് 16 ന് ഉണ്ടാകും. എന്നാൽ സിറ്റിയെക്കാൾ കുറവായിരിക്കും വില എന്നനുമാനിച്ചാൽ വിലക്കുറവിെൻറ മികവ് അമേയ്സിനു ലഭിക്കും. യാരിസിെൻറ വില ഇങ്ങനെ, ജെ–8.75 ലക്ഷം, ജെ ഓട്ടമാറ്റിക്– 9.95 ലക്ഷം, ജി മാനുവൽ 10.56, ജി ഓട്ടമാറ്റിക്ക് 11.76 ലക്ഷം, വി മാനുവൽ 11.70 ലക്ഷം വി ഓട്ടമാറ്റിക്ക് 12.90 ലക്ഷം, വിഎക്സ് 12.85 ലക്ഷം, വിഎക്സ് ഓട്ടമാറ്റിക്ക് 14.07 ലക്ഷം.
അമേയ്സ് പഴയ മോഡലുകളുടെ വില: 5.87 ലക്ഷം മുതൽ 8.76 ലക്ഷം വരെ. ഇതിൽ നിന്ന് വലിയൊരു വിലക്കയറ്റം പുതിയ മോഡലിനുണ്ടാവില്ല.