റഷ്യയുടെ പുതിയ പോർ വിമാനമായ മിഗ്–35ൽ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചതായി വാർത്തകൾ പുറത്തുവന്നത് അടുത്തിടെയാണ്. അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിെൻറ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35നേക്കാൾ മികച്ച പ്രഹരശേഷിയും സംവിധാനങ്ങളുമുള്ളതാണ് മിഗ്–35 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യ നാവികസേനയുടെ പ്രധാന യുദ്ധ വിമാനമായ മിഗ് 29 ന്റെ പിൻഗാമിയായി മിഗ് 35 എത്തിയേക്കും. റഷ്യൻ പോർവിമാനങ്ങളുടെ പ്രധാന വിപണിയായ ഇന്ത്യയിൽ തങ്ങളുടെ അത്യാധുനിക നാലാംതലമുറ വിമാനവും സ്വീകരിക്കപ്പെടുമെന്നാണു മിഗ് കോർപറേഷന്റെ പ്രതീക്ഷ.
എന്താണ് മിഗ് 35
ഇന്ത്യൻ വ്യോമസേനയുടെ കുന്തമുന മിഗ് 29ന്റെ പിൻഗാമിയാണ് മിഗ് 35. രണ്ടായിരത്തിന്റെ തുടക്കത്തിൽ മിഖായൻ ഡിസൈൻ ബ്യൂറോ ഈ വിമാനത്തിന്റെ രൂപകൽപന നിർവ്വഹിക്കുന്നത്. മിഖായൻ 4 ++ ജനറേഷൻ ഫൈറ്ററായിട്ടാണ് ഈ വിമാനം. അമേരിക്കൻ ലീറ്റ് ലോക്കിഹെഡ് മാർട്ടിൻ അഞ്ചാം തലമുറ വിമാനമായ F-35 നെക്കൾ ഒരുപടി മികച്ചത് എന്നാണ് നിർമാതാക്കൾ മിഗ് 35 നെ വിശേഷിപ്പിക്കുന്നത്. വേഗവും കണിശതയും കൊണ്ട് ആകാശത്ത് മേൽകൈ നേടാനാകും ഇവന്. ഏതു പ്രതികൂല കാലാവസ്ഥയേയും അനായാസം നേരിടാനാകും എന്നതും മിഗ് 35 ന്റെ പ്രത്യേകതയാണ്. കാര്യക്ഷമമായ നിരീക്ഷണം നടത്തുന്നതിനുള്ള സൗകര്യവും വിമാനത്തിലുണ്ട്.
2007 ൽ ബംഗ്ലൂരുവിൽ നടന്ന എയിറോ ഇന്ത്യ ഷോയിലാണ് മിഗ് 35 കമ്പനി ആദ്യമായി പ്രദർശിപ്പിക്കുന്നത്. 2017 മിഗ് 35 ഏറ്റവും പുതിയ പതിപ്പ് റഷ്യൻ എയർഷോയിൽ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ ഈ വർഷം ആദ്യം റഷ്യ വിമാനത്തിന്റെ പരീക്ഷണ പറക്കലുകൾ ആരംഭിച്ചു. അടുത്ത വർഷത്തോടു കൂടി ആദ്യ മിഗ് 35 റഷ്യൻ എയർഫോഴ്സിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പൈലറ്റ് പറത്തുന്ന മിഗ് 35 വിമാനത്തന് പുറമേ രണ്ട് പൈലറ്റുമാരുള്ള മിഗ് 35 ഡിയും നിർമാണഘട്ടത്തിലാണ്.
മിഗ് 35 സവിശേഷതകൾ എന്തൊക്കെയാണ്?
ഏറ്റവും മെച്ചപ്പെട്ട ഇലക്ട്രോണിക്ക് സംവിധാനവും ആയുധങ്ങളുമാണ് മിഗ് 35ൽ ഉള്ളത്. 12 മീറ്റർ ചീറക് വിരിവുള്ള വിമാനത്തിന് 7000 കിലോഗ്രാം വരെ ആയുധങ്ങൾ വഹിക്കാനാവും. വിമാനത്തിന്റെ അത്യാധുനിക റെഡാർ സിസ്റ്റത്തിന് വായുവിലൂടെ വരുന്ന ശത്രുക്കളെ 130 മുതൽ 160 കിലോമീറ്റർ അകലെ വെച്ചും വെള്ളത്തിലൂടെ വരുന്നവരെ 300 കിലോമീറ്റർ അകലെ വെച്ചും കണ്ടെത്താൻ സാധിക്കും. മൂപ്പത് ടാർജെറ്റുകളെ ഒരേ സമയം കണ്ടെത്താനും അതിൽ 6 ടാർജറ്റുകളെ ഒരേ സമയം നശിപ്പിക്കാനുമുള്ള കഴിവ് മിഗ് 35നുണ്ട്.
മറ്റ് യുദ്ധ വിമാനങ്ങളുടെ ഗതി മിഗ് 35 എളുപ്പത്തിൽ തിരിച്ചറിയും. എതിരെ വരുന്ന വിമാനങ്ങളുടെ സാന്നിധ്യം 50 കിലോമീറ്റർ അകലെ വെച്ചും മുൻപേ പറക്കുന്ന വിമാനങ്ങളുടെ സാന്നിധ്യം 90 കിലോമീറ്റർ അകലെ വെച്ചും തിരിച്ചറിയാൻ മിഗ് 35 റെഡാറിന് സാധിക്കും. കൂടാതെ യുദ്ധടാങ്കുകളുടെ സാന്നിധ്യം 20 കിലോമീറ്റർ അകലെ വെച്ച് തിരിച്ചറിയും. വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന 30 എംഎം തോക്കിൽ നിന്ന് 150 റൗണ്ട് വെടി വെയ്ക്കാനുള്ള വെടിപ്പോപ്പുകളുണ്ടാകും. കൂടാതെ വായുവിൽ നിന്ന് വായുവിലേയ്ക്കും വായുവിൽ നിന്ന് കരയിലേയ്ക്കും തെടുക്കാവുന്ന മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയും മിഗ് 35നുണ്ട്.
രണ്ട് ക്ലോലോവ് RD-33 എം കെ എൻജിനുകള്‍ ഉപയോഗിക്കുന്ന മിഗ് 35 മുൻഗാമിയായതിനേക്കാൾ 7 ശതമാനം കരുത്തനാണ്. നിലവിൽ റഷ്യൻ എയർഫോഴ്സ് 170 മിഗ് 35 വിമാനങ്ങൾക്കും ഈജിപ്റ്റ് 46 വിമാനങ്ങൾക്കുമാണ് ഓർഡർ നൽകിയിട്ടുള്ളത്. വിമാനത്തിന് 17.3 മീറ്റർ നീളവും 12 മീറ്റർ വീതിയും 4.73 മീറ്റർ പൊക്കവുമുണ്ട്. 11000 കിലോഗ്രാം ഭാരമുള്ള വിമാനത്തിന് 29700 കിലോഗ്രാം വരെ ഭാരവുമായി പറന്നുയരാൻ സാധിക്കും. മണിക്കൂറിൽ 2400 കിലോമീറ്ററാണ് പരമാവധി വേഗം. രണ്ടാമത് ഇന്ധനം നിറയ്ക്കാതെ 3100 കിലോമീറ്റർ വരെയും വായുവിൽ വെച്ച് ഇന്ധനം നിറച്ചാൽ 6000 കിലോമീറ്റർ വരെയും മിഗ് 35 ന് പറക്കാൻ സാധിക്കും. നിലവിൽ ഏകദേശം 300 കോടി മുതൽ 350 കോടി രൂപ വരെയാണ് ഒരു വിമാനത്തിന്റെ വില.