ഫാമിലി എസ്‌യുവി: വിപണിയിലെ പുതിയ തരംഗം
കോവിഡ് കാലത്തു കുടുംബസമേത യാത്രയ്ക്കു സ്വന്തമായി വലിയ വാഹനം വേണ്ടുന്നതിന്റെ ആവശ്യകത കൂടിയതിനൊപ്പം പൊതുവെ എസ്‌യുവി രൂപത്തോടുള്ള പ്രിയവും ചേർന്നപ്പോൾ രാജ്യത്ത് 6–7 സീറ്റുള്ള എസ്‌യുവികളുടെ വിപണിയിൽ പെട്ടെന്ന് ഒരുണർവ്. ഫാമിലി എസ്‌യുവികൾ എന്നുതന്നെ വിളിക്കാവുന്ന വിഭാഗമാണ് അതിവേഗം രൂപപ്പെടുന്നത്. ഇടത്തരം
കോവിഡ് കാലത്തു കുടുംബസമേത യാത്രയ്ക്കു സ്വന്തമായി വലിയ വാഹനം വേണ്ടുന്നതിന്റെ ആവശ്യകത കൂടിയതിനൊപ്പം പൊതുവെ എസ്‌യുവി രൂപത്തോടുള്ള പ്രിയവും ചേർന്നപ്പോൾ രാജ്യത്ത് 6–7 സീറ്റുള്ള എസ്‌യുവികളുടെ വിപണിയിൽ പെട്ടെന്ന് ഒരുണർവ്. ഫാമിലി എസ്‌യുവികൾ എന്നുതന്നെ വിളിക്കാവുന്ന വിഭാഗമാണ് അതിവേഗം രൂപപ്പെടുന്നത്. ഇടത്തരം
കോവിഡ് കാലത്തു കുടുംബസമേത യാത്രയ്ക്കു സ്വന്തമായി വലിയ വാഹനം വേണ്ടുന്നതിന്റെ ആവശ്യകത കൂടിയതിനൊപ്പം പൊതുവെ എസ്‌യുവി രൂപത്തോടുള്ള പ്രിയവും ചേർന്നപ്പോൾ രാജ്യത്ത് 6–7 സീറ്റുള്ള എസ്‌യുവികളുടെ വിപണിയിൽ പെട്ടെന്ന് ഒരുണർവ്. ഫാമിലി എസ്‌യുവികൾ എന്നുതന്നെ വിളിക്കാവുന്ന വിഭാഗമാണ് അതിവേഗം രൂപപ്പെടുന്നത്. ഇടത്തരം
കോവിഡ് കാലത്തു കുടുംബസമേത യാത്രയ്ക്കു സ്വന്തമായി വലിയ വാഹനം വേണ്ടുന്നതിന്റെ ആവശ്യകത കൂടിയതിനൊപ്പം പൊതുവെ എസ്‌യുവി രൂപത്തോടുള്ള പ്രിയവും ചേർന്നപ്പോൾ രാജ്യത്ത് 6–7 സീറ്റുള്ള എസ്‌യുവികളുടെ വിപണിയിൽ പെട്ടെന്ന് ഒരുണർവ്. ഫാമിലി എസ്‌യുവികൾ എന്നുതന്നെ വിളിക്കാവുന്ന വിഭാഗമാണ് അതിവേഗം രൂപപ്പെടുന്നത്. ഇടത്തരം സൈസുള്ള എസ്‌യുവികളിലൊക്കെ (മിഡ്സൈസ് എസ്‌യുവി) മൂന്നാം നിര സീറ്റ് പിടിപ്പിച്ച് പുതിയ മോഡലുകൾ ഇറങ്ങുകയാണ്.
എംജി മോട്ടർ ഇന്ത്യയുടെ ജനപ്രിയ മോഡൽ ഹെക്ടറിന്റെ 6 സീറ്റർ മോഡൽ ഹെക്ടർ പ്ലസ് കഴിഞ്ഞ വർഷം പകുതിയോടെ വിപണിയിലെത്തി. അപ്പോൾ മഹീന്ദ്രയുടെ എക്സ്‌യുവി 500 മാത്രമുണ്ടായിരുന്ന വിപണിയാണിത്. (നേരത്തേ ടാറ്റയുടെ ആര്യ, അതിന്റെ പിൻഗാമി ഹെക്സ എന്നിവയൊക്കെ ഉണ്ടായിരുന്നു). ഇക്കൊല്ലം തുടക്കത്തിൽതന്നെ 7–സീറ്റർ ഹെക്ടർപ്ലസും എംജി വിപണിയിലെത്തിച്ചു. രണ്ടാമത്തെ നിരയിൽ 2 സ്വതന്ത്ര ക്യാപ്റ്റൻ സീറ്റുകൾ പിടിപ്പിക്കുമ്പോൾ 6–സീറ്ററും അതിനുപകരം 3 പേർക്കിരിക്കാവുന്ന ബെഞ്ച് സീറ്റ് ആകുമ്പോൾ 7–സീറ്ററുമാകുന്നു. പിൻ നിരയിൽ 2 സീറ്റുകൾ.
തൊട്ടുപിന്നാലെ ടാറ്റയുടെ സഫാരി എത്തുമ്പോൾ, മൂന്നാം നിര സീറ്റുകളും മുതിർന്നവർക്ക് ഇരിക്കാനാകും എന്നതാണു പ്ലസ് പോയിന്റ്. വളരെ വേഗം ജനപ്രീതി നേടിയ ഹാരിയർ എസ്‌യുവിയുടെ 3–നിര സീറ്റുള്ള പതിപ്പാണ് സഫാരി എങ്കിലും നീളവും ഉയരവും അൽപം കൂട്ടുകയും ഉള്ളിൽ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 6–സീറ്റുള്ളതും 7–സീറ്റുള്ളതുമായ പതിപ്പുകളുണ്ട്. ഹെക്ടർ പ്ലസിൽ പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ ഓപ്ഷനുകളുള്ളപ്പോൾ, സഫാരിയിൽ ഡീസൽ എൻജിൻ മാത്രമേയുള്ളൂ. കൗതുകകരമായ കാര്യം രണ്ടിലെയും ഒരേ ഫിയറ്റ് ഡീസൽ എൻജിൻ തന്നെ എന്നതാണ്.
ഇനി ഫിയറ്റിന്റെതന്നെ ജീപ്പ് കോംപസും 3–നിര സീറ്റുകളുമായി വരുന്നുണ്ട്. അടുത്ത വർഷം അതു വിപണിയിലെത്തുമ്പോഴും എൻജിൻ ഇതുതന്നെയായിരിക്കും. (5 സീറ്റുള്ള ഹെക്ടറിലും ഹാരിയറിലും കോംപസിലും ഇതേ ഡീസൽ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്). ഇക്കൊല്ലം തന്നെ ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവി ക്രെറ്റയുടെ 6/7 സീറ്ററും വരുന്നുണ്ട്. മഹീന്ദ്ര എക്സ്‌യുവി500 അടിമുടി മാറ്റങ്ങളോടെ എത്തുന്നതും ഇക്കൊല്ലം തന്നെ. അതിനു പിന്നാലെ, ഇക്കൊല്ലമോ അടുത്ത കൊല്ലമോ എക്സ്‌യുവി അടിസ്ഥാനമാക്കി ഫോഡ് ഇന്ത്യ നിർമിക്കുന്ന എസ്‌യുവിയും എത്താൻ സാധ്യതയുണ്ട്. ഫോഡും മഹീന്ദ്രയും പ്രഖ്യാപിച്ച ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ചെങ്കിലും ഉൽപന്നങ്ങൾക്കായി സാങ്കേതിക സഹകരണം തുടരുമെന്നാണു സൂചന.
എംപിവി ഉണ്ടെങ്കിലും
പരമാവധി നാലംഗങ്ങളുള്ള അണുകുടുംബങ്ങൾക്കൊപ്പം ഭാര്യയുടെയോ ഭർത്താവിന്റെയോ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തിയുള്ള കുടുംബ യാത്രകൾ കോവിഡ്–ലോക്ഡൗൺ കാലത്ത് വർധിച്ചെന്നാണു വിപണിയുടെ നിരീക്ഷണം. ഇത്തരം യാത്രകൾക്കായി മൾട്ടി പർപ്പസ് വാഹനങ്ങളുടെ (എംപിവി) വിപണി സജീവമാണെങ്കിലും എസ്‌യുവികളോടുള്ള കടുത്ത പ്രേമമാണ് ഇപ്പോൾ നാടെങ്ങും. റോഡും വണ്ടിയുടെ ബോഡിയും തമ്മിലുള്ള അകലം അഥവാ ഗ്രൗണ്ട് ക്ലിയറൻസ് ഏതാണ്ട് 20 സെന്റിമീറ്റർ ഉണ്ടാവുകയും നടു വളയ്ക്കാതെ കയറാനും ഇരിക്കാനും ഇറങ്ങാനും സൗകര്യമുള്ളത്ര ഉയരം സീറ്റുകൾക്ക് ഉണ്ടാവുകയും ചെയ്താൽ ജനം ഹാപ്പി. വില 5–സീറ്റർ മിഡ് സൈസ് എസ്‌യുവികളെക്കാൾ അൽപം കൂടുമെങ്കിലും സ്ഥലസൗകര്യത്തിനുവേണ്ടി അതു നൽകാൻ ജനം തയാറാണെന്ന് ബുക്കിങ് വ്യക്തമാക്കുന്നു.
സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് എസ്‌യുവികളുടെ അർഥമെങ്കിലും സ്പോർട് ആക്ടിവിറ്റികൾക്കോ ഓഫ് റോഡിങ്ങിനോ ഇവ ഉപയോഗിക്കുന്നത് വളരെ അപൂർവമായതിനാൽ ഫോർ വീൽ ഡ്രൈവ് പോലെയുള്ള സാങ്കേതിക സൗകര്യങ്ങളൊന്നും വേണമെന്നു ജനമോ കമ്പനികളോ നിർബന്ധം പിടിക്കുന്നില്ല. അതുകൊണ്ടുതന്നെ എംപിവി വിപണിയുമായാണ് ഈ എസ്‌യുവികൾ മൽസരിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മരാസോ, മാരുതി സുസുകി എക്സ്‌എൽ6, എർട്ടിഗ, റെനോ ട്രൈബർ എന്നിവയാണ് എംപിവി വിപണിയിലെ പല തട്ടുകളിലുള്ള മോഡലുകൾ.
ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ, എംജി ഗ്ലോസ്റ്റർ എന്നീ വലിയ എസ്‌യുവികളും 3–നിര സീറ്റുള്ളവയാണെങ്കിലും ഉയർന്ന വിലയും ആഡംബര സൗകര്യങ്ങളും കാരണം അവ പ്രീമിയം വിഭാഗത്തിലാണ്.
English Summary: Family SUV New Trends In Vehicle Segment