ഹൈനസിന്റെ വിജയം ആവർത്തിക്കാൻ മറ്റൊരു ‘ക്ലാസിക്’ സിബി 350 ആർഎസ്
ഹൈനസ് 350 മോഡലിന്റെ തകർപ്പൻ വിജയത്തിനു പിന്നാലെയിതാ അതേ പ്ലാറ്റ്ഫോമിൽ പുതിയൊരു മോഡൽ കൂടി– സി ബി 350 ആർഎസ്. പഴയ സിബി സീരീസിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ആർഎസിന്റെ വരവ്. ക്ലാസിക് രൂപവടിവുകൾ നിലനിർത്തി ആധുനിക ഫീച്ചറുകളും സ്പോർട്ടി ഫീലും കൂട്ടിയിണക്കിയാണ് ആർഎസിന്റെ വരവ്. ടൂറർ! റോഡ് സെയ്‍ലിങ് എന്ന

ഹൈനസ് 350 മോഡലിന്റെ തകർപ്പൻ വിജയത്തിനു പിന്നാലെയിതാ അതേ പ്ലാറ്റ്ഫോമിൽ പുതിയൊരു മോഡൽ കൂടി– സി ബി 350 ആർഎസ്. പഴയ സിബി സീരീസിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ആർഎസിന്റെ വരവ്. ക്ലാസിക് രൂപവടിവുകൾ നിലനിർത്തി ആധുനിക ഫീച്ചറുകളും സ്പോർട്ടി ഫീലും കൂട്ടിയിണക്കിയാണ് ആർഎസിന്റെ വരവ്.
ടൂറർ!
റോഡ് സെയ്‍ലിങ് എന്ന വാക്കിൽ നിന്നാണ് ആർഎസ് എന്ന പേര് എടുത്തിരിക്കുന്നതെന്ന് ഹോണ്ട. ടൂറിങ്ങിനുത്തമം എന്നു സാരം. ഹോണ്ട ബിഗ് വിങ് ഡീലർഷിപ്പിലൂടെ എത്തുന്ന രണ്ടാമത്തെ 350 സിസി മോഡലാണിത്.
പ്ലാറ്റ്ഫോം ഒരുപോലെയെങ്കിലും ഹൈനസുമായി ഡിസൈനിൽ മാറ്റമുണ്ട്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ ക്ലാസിക് ഫീലാണ്. എന്നാൽ, പിൻ കാഴ്ചയിൽ പക്കാ സ്പോർട്ടിയാണ് 350 ആർഎസ്. ഹൈനസിന്റെ സ്ക്രാംബ്ലർ വേർഷനെന്നോ കഫേറേസർ മോഡൽ എന്നോ പറഞ്ഞാലും തെറ്റില്ല. ഇരട്ട നിറത്തിലുള്ള ടാങ്കാണ്. രണ്ടു കളർ തീമുകളാണ് ഫ്യൂവൽ ടാങ്കിനുള്ളത്. ഹെഡ്‌ലൈറ്റും ടെയിൽ ലാംപും ഇൻഡിക്കേറ്ററുകളുമെല്ലാം എൽഇഡിയാണ്. ഹൈനസിൽ ക്രോം ഫിനിഷ് കൂടുതലായിരുന്നെങ്കിൽ ആർഎസിൽ ബ്ലാക്ക് ഫിനിഷിലാണ് ബോഡി പാർട്ടുകൾ അധികവും. സുഖസവാരി നൽകുന്ന റൈഡിങ് പൊസിഷനാണ്. ടക്ക് ആൻഡ് റോൾ സീറ്റാണ്. റൈഡർ സീറ്റിന്റെ ഭാഗത്തിനും പില്യൺ സീറ്റിന്റെ ഭാഗത്തിനും വ്യത്യസ്ത കുഷനാണ്.
എൻജിൻ
349 സിസി ലോങ് സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിനാണ്. ഇതേ എൻജിൻ തന്നെയാണ് ഹൈനസിലും ഉള്ളത്. കൂടിയ പവർ 5500 ആർപിഎമ്മിൽ 20.8 എച്ച്പി. ടോർക്ക് 3000 ആർപിഎമ്മിൽ 30 എൻഎം. നൂതന പിജിഎം–എഫ്െഎ സിസ്റ്റം ആണ് നൽകിയിരിക്കുന്നത്. മികച്ച കംബസ്റ്റ്യനും കുറഞ്ഞ മലിനീകരണവും കൂടിയ ഇന്ധനക്ഷമതയും ഇത് ഉറപ്പു നൽകുന്നു. 5 സ്പീഡ് ട്രാൻസ്‌മിഷനാണ്.
മികച്ച സ്ഥിരതയും നിയന്ത്രണവും ഉറപ്പു നൽകുന്ന ഡുപ്ലക്സ് ക്രാഡിൽ ഫ്രെയിമാണ്. മുന്നിൽ ബൂട്ടോടുകൂടിയ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും. എൻജിന് അടിയിൽ സ്കിഡ് പ്ലേറ്റ് നൽകിയിട്ടുണ്ട്. മോശം റോഡിലൂടെയുള്ള റൈഡിൽ ഇത് ഉപകാരപ്പെടും. പിന്നിൽ ഹൈനസിനെക്കാളും വീതിയേറിയ 150/70 സെക്‌ഷൻ ടയറാണ്. ഡ്യൂവൽ ചാനൽ എബിഎസ്,, സ്ലിപ്പർ ക്ലച്ച് എന്നിവയും സവിശേഷതകളിൽ പെടുന്നു. സീറ്റിന്റെ ഉയരം 800 എംഎം. 179 കിലോഗ്രാമാണ് ആകെ ഭാരം. ബ്ലാക്ക് വിത്ത് പേൾ സ്പോർട് യെല്ലോ, റേഡിയന്റ് റെഡ് മെറ്റാലിക് എന്നീ രണ്ടു നിറങ്ങളാണുള്ളത്.
English Summary: Know More About Honda CB 350 RS