ഇന്ധനചിലവ് പൂജ്യം! ഓടുന്ന കാറിനെ ഡബ്ബിങ് സ്റ്റുഡിയോയാക്കി പ്രവീണ്‍ ഹരിശ്രീ
നമ്മളില്‍ ഭൂരിഭാഗത്തിന്റേയും ഓഫീസും സ്‌കൂളും കോളേജുമെല്ലാം ഇപ്പോള്‍ വീടുകളില്‍ തന്നെയാണ്. സ്വന്തം കാര്‍ തന്നെ ഡബ്ബിങ് സ്റ്റുഡിയോ ആക്കി ഞെട്ടിക്കുകയാണ് പ്രവീണ്‍ ഹരിശ്രീ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. കുണ്ടും കുഴിയുമില്ലാത്ത റോഡും കാര്‍ ഓടിക്കാനൊരാളുമുണ്ടെങ്കില്‍ ഓടുന്ന തന്റെ എംജി സിഎസ് ഇവിയില്‍
നമ്മളില്‍ ഭൂരിഭാഗത്തിന്റേയും ഓഫീസും സ്‌കൂളും കോളേജുമെല്ലാം ഇപ്പോള്‍ വീടുകളില്‍ തന്നെയാണ്. സ്വന്തം കാര്‍ തന്നെ ഡബ്ബിങ് സ്റ്റുഡിയോ ആക്കി ഞെട്ടിക്കുകയാണ് പ്രവീണ്‍ ഹരിശ്രീ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. കുണ്ടും കുഴിയുമില്ലാത്ത റോഡും കാര്‍ ഓടിക്കാനൊരാളുമുണ്ടെങ്കില്‍ ഓടുന്ന തന്റെ എംജി സിഎസ് ഇവിയില്‍
നമ്മളില്‍ ഭൂരിഭാഗത്തിന്റേയും ഓഫീസും സ്‌കൂളും കോളേജുമെല്ലാം ഇപ്പോള്‍ വീടുകളില്‍ തന്നെയാണ്. സ്വന്തം കാര്‍ തന്നെ ഡബ്ബിങ് സ്റ്റുഡിയോ ആക്കി ഞെട്ടിക്കുകയാണ് പ്രവീണ്‍ ഹരിശ്രീ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. കുണ്ടും കുഴിയുമില്ലാത്ത റോഡും കാര്‍ ഓടിക്കാനൊരാളുമുണ്ടെങ്കില്‍ ഓടുന്ന തന്റെ എംജി സിഎസ് ഇവിയില്‍
നമ്മളില്‍ ഭൂരിഭാഗത്തിന്റേയും ഓഫീസും സ്‌കൂളും കോളേജുമെല്ലാം ഇപ്പോള്‍ വീടുകളില്‍ തന്നെയാണ്. സ്വന്തം കാര്‍ തന്നെ ഡബ്ബിങ് സ്റ്റുഡിയോ ആക്കി ഞെട്ടിക്കുകയാണ് പ്രവീണ്‍ ഹരിശ്രീ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. കുണ്ടും കുഴിയുമില്ലാത്ത റോഡും കാര്‍ ഓടിക്കാനൊരാളുമുണ്ടെങ്കില്‍ ഓടുന്ന തന്റെ എംജി സിഎസ് ഇവിയില്‍ ഇരുന്നുകൊണ്ടു പ്രവീണ്‍ ഡബ്ബിങ് ജോലികളും നടത്തും. ഓടുമ്പോള്‍ പോലും അപശബ്ദമോ അനാവശ്യ കുലുക്കങ്ങളോ ഇല്ലാത്ത എംജിയുടെ ഇലക്ട്രിക് എസ്‌യുവിയായ എംജി സിഎസ് ഇവിയാണ് ഇത് സാധ്യമാക്കുന്നത്.
ബാഹുബലിയിലെ കട്ടപ്പയുടെ ശബ്ദം
നേരിട്ട് പരിചയമില്ലെങ്കിലും മലയാളിക്ക് പ്രവീണിന്റെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പൂര്‍ത്തിയാക്കാറില്ലെന്നതാണ് സത്യം. രണ്ട് പതിറ്റാണ്ടിലേറെയായി ഡബ്ബിങ് രംഗത്തുള്ള അദ്ദേഹം ശബ്ദം നല്‍കിയ പരസ്യങ്ങള്‍ പോലും എണ്ണിത്തീര്‍ക്കാന്‍ എളുപ്പമല്ല. മനോരമ പേഴ്സണല്‍സ്, വനിത, കല്യാണ്‍, ധാത്രി, ക്യുട്ടിക്കൂറ, അമൃതാഞ്ജന്‍, ജോസ് ആലൂക്കാസ്... പ്രവീണ്‍ പരസ്യത്തിനായി ശബ്ദം നല്‍കിയ ബ്രാന്‍ഡുകള്‍ക്ക് നീളമേറെയാണ്.
അനുകരണകലയായ മിമിക്രിയിലൂടെയാണ് പ്രവീണിന്റെ തുടക്കം. സ്‌കൂള്‍ യുവജനോത്സവത്തിലും എംജി സര്‍വ്വകലാശാല തലത്തിലും പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയതോടെ മിമിക്രിയുടെ വഴിയേ സഞ്ചരിച്ചു തുടങ്ങി. കലാഭവനിലും മിമിക്‌സ് മീഡിയയിലും ചുരുങ്ങിയ കാലത്തേക്കുണ്ടായിരുന്നു. പിന്നീട് ചേര്‍ന്ന ഹരിശ്രീയാണ് പേരിനൊപ്പം ചേര്‍ക്കപ്പെട്ടത്. 90കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും സജീവമായിരുന്ന കോമഡി കാസറ്റുകളില്‍ മമ്മൂട്ടി, ലാലു അലക്‌സ്, എംഎസ് തൃപ്പൂണിത്തുറ തുടങ്ങി പലര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്.
മിമിക്രിക്കൊപ്പം സിനിമയിലേക്കെത്തുക എന്ന ലക്ഷ്യത്തില്‍ നടത്തിയ ശ്രമമാണ് ഡബ്ബിങിന്റെ തുടക്കമായത്. ദൂരദര്‍ശനില്‍ സീരിയല്‍ ഡയറക്ട് ചെയ്തിരുന്ന ജയമോഹനാണ് പ്രവീണിന്റെ ശബ്ദം ഡബ്ബിങിന് ചേരുമെന്ന് നിര്‍ദേശിക്കുന്നതും സീരിയലില്‍ അവസരം നല്‍കുന്നതും. പിന്നീടിന്നുവരെ രണ്ട് പതിറ്റാണ്ടിലേറെയായി സീരിയല്‍ - സിനിമ മേഖലയില്‍ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി പ്രവീണ്‍ ഹരിശ്രീയുടെ ശബ്ദം മാറിയിട്ടുണ്ട്.
മൊഴിമാറ്റ സീരിയലുകളും സിനിമകളും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ അവസരങ്ങളാണ് നല്‍കിയത്. കരിയറില്‍ വഴിത്തിരിവായത് ബാഹുബലിയിലെ കട്ടപ്പക്ക് ശബ്ദം നല്‍കിയതായിരുന്നു. ബാഹുബലി ഒന്നിലും രണ്ടിലും നമ്മള്‍ കേട്ട കട്ടപ്പയുടെ ശബ്ദം പ്രവീണിന്റേതായിരുന്നു. പരസ്യത്തിനും സിനിമക്കും സീരിയലിനും ഡോക്യുമെന്ററിക്കും കാര്‍ട്ടൂണിനുമെല്ലാം പ്രവീണ്‍ ശബ്ദം നല്‍കിയിട്ടുണ്ട്. മനോരമ മ്യൂസിക്കിന്റെ അനിമേഷനായ കിലുക്കാംപെട്ടി 2വില്‍ കൊച്ചി ഭാഷ പറയുന്ന ടോമി എന്ന നായക്കും ശബ്ദം നല്‍കിയിരിക്കുന്നതും പ്രവീണ്‍ ഹരിശ്രീ തന്നെ.
കാര്‍ ഡബ്ബിങ് സ്റ്റുഡിയോ
2001ല്‍ വാങ്ങിയ മാരുതി 800 ആയിരുന്നു പ്രവീണിന്റെ ആദ്യ കാര്‍. പെട്രോള്‍ ചിലവ് കുറക്കുകയെന്ന ലക്ഷ്യത്തിലാണ് ആദ്യ കാര്‍ അഞ്ച് വര്‍ഷത്തിന് ശേഷം മാറ്റുന്നത്. 2006ല്‍ വാഗണ്‍ R Duo എടുത്ത് രണ്ടു വര്‍ഷത്തിനകം തന്നെ കാര്‍ മാറ്റി സ്വിഫ്റ്റ് ഡീസലാക്കി. 2008ല്‍ എടുത്ത സ്വിഫ്റ്റ് 2015ല്‍ മാത്രമാണ് പ്രവീണ്‍ മാറ്റുന്നത്. ഇത്തവണ ഹാച്ച് ബാക്കില്‍ നിന്നും എസ്‌യുവിയിലേക്ക് ചുവടുമാറ്റുകയും ചെയ്തു. 2015 മുതല്‍ നിസാന്‍ ടെറാനോയായിരുന്നു വാഹനം. ടെറാനോയിലാണ് ആദ്യമായി കാറില്‍ വച്ച് ഡബ്ബ് ചെയ്ത് പരീക്ഷിക്കുന്നത്.
പല സൗണ്ട് എൻജിനീയര്‍മാരോടും മറ്റും സംസാരിച്ചതില്‍ നിന്നും സൂം എച്ച്6 എന്ന എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന മൈക്ക് ഉപയോഗിച്ചാണ് പലരും സ്‌പോട്ട് ഡബ്ബ് ചെയ്യുന്നതെന്ന് മനസിലായി. എന്നാല്‍ ഇതിലുള്ള കണ്ടെന്‍സര്‍ മൈക്ക് പുറത്തുനിന്നുള്ള എല്ലാ ശബ്ദങ്ങളും പിടിച്ചെടുക്കുമെന്നതായിരുന്നു വെല്ലുവിളി. അതുകൊണ്ട് ഇതിന് പകരം സാധാരണ എസ്എം 58 മൈക്ക് സൂം എച്ച്6ല്‍ ഘടിപ്പിച്ചു നടത്തിയ പരീക്ഷണം വിജയിച്ചതോടെ ടെറാനോ പ്രവീണ്‍ ഹരിശ്രീയുടെ ആദ്യ കാര്‍ ഡബ്ബിങ് സ്റ്റുഡിയോയായി മാറി.
ബഹളങ്ങളില്ലാത്ത ഏതെങ്കിലും പാര്‍ക്കിംങ് ഏരിയയില്‍ ടെറാനോ കൊണ്ടിട്ട ശേഷമാണ് ഡബ്ബിങ് നടത്തിയിരുന്നത്. എന്നാല്‍ എംജി സിഎസ് ഇവി വന്നതോടെ ഓടിക്കാനൊരു ഡ്രൈവറും നല്ല റോഡുമുണ്ടെങ്കില്‍ യാത്രയില്‍ പോലും ഡബ്ബിങ് സാധ്യമാണെന്ന് പ്രവീണ്‍ സാക്ഷ്യപ്പെടുത്തുന്നു. ഡബ്ബിങ്ങിന് വേണ്ട മൈക്കും മറ്റും വെക്കാനുള്ള സൗകര്യം അടക്കം തനിക്കുവേണ്ടി പ്രത്യേകം പണികഴിപ്പിച്ചതുപോലെയാണ് എംജി സിഎസ് ഇവിയുടെ ഇന്റീരിയര്‍ തോന്നിപ്പിക്കുന്നതെന്നും പ്രവീണ്‍ സൂചിപ്പിക്കുന്നുണ്ട്. ഏതൊരാള്‍ക്കും തനിക്കുവേണ്ടിയെന്നതുപോലെ അടുപ്പം തോന്നിപ്പിക്കാന്‍ തക്ക നിരവധി ഫീച്ചറുകള്‍ എംജിയുടെ ഈ ഇലക്ട്രിക് എസ്‌യുവിയിലുണ്ട്.
ആകര്‍ഷിക്കും ഫീച്ചറുകള്‍
ആരെയും ആകര്‍ഷിക്കുന്ന സൗകര്യങ്ങളുമായാണ് എംജി സിഎസ് ഇവി എന്ന എസ്‌യുവി വാഹനം പുറത്തിറക്കിയിരിക്കുന്നത്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ബാറ്ററിയുടെ ഇന്‍ഡിക്കേഷന്‍ തൊട്ട് ഈ വാഹനം ഓടിക്കുന്നതുകൊണ്ട് മാത്രം എത്രത്തോളം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിങ്ങള്‍ പുറത്തുവിടാതിരുന്നു എന്നതിന്റെ കണക്ക് വരെ സ്‌ക്രീനിലുണ്ട്. വോയ്‌സ് കമാന്റ് സംവിധാനം വഴിയ അടുത്ത ചാര്‍ജ്ജിംങ് സ്‌റ്റേഷന്‍ എവിടെയാണെന്ന് നിങ്ങള്‍ക്ക് നേരിട്ട് എംജി സിഎസ്സിനോട് ചോദിക്കാം. അടുത്തുള്ള ചാര്‍ജിങ് സ്‌റ്റേഷനും പോകേണ്ട വഴിയും അവിടേക്കെത്താന്‍ എത്രസമയം എടുക്കുമെന്നും നാവിഗേഷന്റെ സഹായത്തില്‍ കാര്‍ തന്നെ നിങ്ങള്‍ക്കു പറഞ്ഞു തരും.
കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള എയര്‍ കൂളിംങ് സംവിധാനം, ഓട്ടോ ഹെഡ്‌ലാംപും വൈപ്പേഴ്‌സും, പവേഡ് ഡ്രൈവര്‍ സീറ്റ്, കീലസ് എന്‍ട്രി, ആവശ്യമുള്ളപ്പോഴെല്ലാം പുറംകാഴ്ച്ചകള്‍ നല്‍കുന്ന വിശാലമായ പനോരമിക് സണ്‍ റൂഫ്, എംബഡഡ് സിം, പവേഡ് വിംങ് മിറേറ്‌സ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ വ്യു ക്യാമറ, കുത്തനെയുള്ള കയറ്റത്തിലും ഇറക്കത്തിലും ഡ്രൈവര്‍ക്കൊരു കൈ സഹായം, മുന്നിലേയും പിന്നിലേയും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സുരക്ഷ ഉറപ്പുവരുത്തുന്ന 6 എയര്‍ ബാഗുകള്‍ എന്നിങ്ങനെ പോകുന്നു എംജി സിഎസ് ഇവിയുടെ ഫീച്ചറുകള്‍.
ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് ഡ്രൈവിങ് മോഡുകളാണ് എംജിയുടെ ഈ ഇലക്ട്രിക് എസ്‌യുവി വാഹനത്തിലുള്ളത്. ഏറ്റവും മികച്ച പെര്‍ഫോമെന്‍സും കരുത്തും വാഗ്ദാനം ചെയ്യുന്ന സ്‌പോര്‍ട്ട് മോഡില്‍ സ്വാഭാവികമായും വേഗത്തില്‍ ചാര്‍ജ് തീരും. നോര്‍മല്‍ മോഡ് പേരുപോലെ തന്നെ ഇക്കോ മോഡിനും സ്‌പോര്‍ട്ട് മോഡിനും ഇടയില്‍ ശരാശരിയില്‍ പെര്‍ഫോമെന്‍സും ചാര്‍ജ്ജും നിലനിര്‍ത്തും. ഏറ്റവും മികച്ച ഇന്ധനക്ഷമതയില്‍ പരമാവധി ദൂരം ലഭിക്കാന്‍ ഇക്കോ മോഡില്‍ തന്നെ പോകണം.
കരുത്തില്‍ വിട്ടുവീഴ്ചയില്ല
വൈദ്യുതിയാണ് ഇന്ധനമെന്ന് കരുതി ഈ കാറിന് വേഗതയിലും പ്രകടനത്തിലും ഒരു ഒത്തുതീര്‍പ്പും ഇല്ല. മുന്‍ചക്രങ്ങളില്‍ 353എന്‍.എം ടോര്‍ക്കും 143 ഹോഴ്‌സ് പവറും പുറത്തെടുക്കാന്‍ സാധിക്കുന്ന മോട്ടോറാണ് ഈ വൈദ്യുതി വാഹനത്തിന്റെ കരുത്ത്. ഈ കരുത്തില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വെറും 8.5 സെക്കന്റ് മതിയെന്നാണ് എം.ജി അവകാശപ്പെടുന്നത്.
കാറിന്റെ നടുവിലായി പരത്തിയാണ് ബാറ്ററി പാക്ക് സെറ്റ് ചെയ്തിരിക്കുന്നത്. കാറിന്റെ നാല് ചക്രങ്ങള്‍ക്കും മധ്യത്തിലായാണ് 250 കിലോഗ്രാം ഭാരമുള്ള ബാറ്ററിയുടെ സ്ഥാനം. ഇത് സത്യത്തില്‍ വാഹനത്തിന്റെ കുലുക്കം കുറക്കുന്നതിനും ഡ്രൈവര്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതിനും ഏറെ സഹായകരമാണ്.
ഇന്ധനചിലവ് പൂജ്യം!
വൈദ്യുതിയിലോടുന്ന വാഹനം വാങ്ങുന്ന ആരുടേയും ആദ്യ ചോദ്യങ്ങളിലൊന്ന് എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതും ഒറ്റ ചാര്‍ജ്ജില്‍ എത്ര ഓടുമെന്നുമായിരിക്കും. ചാർജിങ്ങിന്റെ ചോദ്യത്തിന് ഒന്നിലേറെ ഉത്തരങ്ങളാണ് എം.ജി നല്‍കുന്നത്. എം.ജി ഡീലര്‍ഷിപ്പുകള്‍ വഴിയുള്ള ഡി.സി ഫാസ്റ്റ് ചാര്‍ജറുകള്‍(50 kW) ഉപയോഗിച്ചാല്‍ വെറും 50 മിനുറ്റില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.
കിലോമീറ്ററിന് ഏതാണ്ട് ഒരു രൂപയാണ് വീട്ടില്‍ നിന്നും ചാര്‍ജ് ചെയ്താല്‍ വൈദ്യുതി ചാര്‍ജിനത്തില്‍ തന്റെ കാറിന് ചിലവ് വരുന്നതെന്നാണ് പ്രവീണ്‍ ഹരിശ്രീ കണക്കുകൂട്ടി പറയുന്നത്. അതേസമയം കെഎസ്ഇബിയുടെ അടക്കം ഫ്രീ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. ഇവിടെ നിന്നും സൗജന്യ നിരക്കില്‍ ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഇന്ധനത്തിന്റെ പേരില്‍ ചിലവില്ലാതെയും ഈ ഇലക്ട്രിക് എസ്‌യുവി ഓടിക്കാനാകും.
എസി ഫാസ്റ്റ് ചാര്‍ജറുകളാണ്(7.4kW) ഉപയോഗിക്കുന്നതെങ്കില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ വേണ്ടിവരിക. ഇത്തരം എസി ചാര്‍ജറാണ് എംജി കാര്‍ ഉടമകള്‍ക്ക് നല്‍കുന്നത്. മൂന്നാമത്തേത് സ്റ്റാന്‍ഡേഡ് സ്ലോ ചാര്‍ജറാണ്. ഇതുപയോഗിച്ചാല്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ വേണ്ടി വരും കാര്‍ മുഴുവനായി ചാർജു ചെയ്യാന്‍. എന്നാല്‍ വീടുകളിലെ സാധാരണ 15 എ പവര്‍ സോക്കറ്റ് മതി കാര്‍ ചാർജ് ചെയ്യാനെന്നതാണ് ഈ ഉത്തരത്തിന്റെ ഏറ്റവും പ്രധാന ഗുണം.
ഇന്ത്യയില്‍ 2020ല്‍ പുറത്തിറക്കിയപ്പോള്‍ ഒറ്റ ചാർജില്‍ 340 കിലോമീറ്ററാണ് എംജി ZS EV വാഗ്ദാനം ചെയ്തിരുന്നത്. 2021 മോഡലില്‍ ഇപ്പോള്‍ ഈ മൈലേജ് 419 കിലോമീറ്ററായി കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. 2022 ആകുമ്പോഴേക്കും 500 കിലോമീറ്റര്‍ മൈലേജുള്ള ബാറ്ററിക്കായി എം.ജി ശ്രമിക്കുന്നുമുണ്ട്. അതേസമയം പുതിയ ബാറ്ററിയില്‍ ചാര്‍ജിങ്ങിന് വേണ്ടി വരുന്ന സമയം കൂടുമെന്നും സൂചനയുണ്ട്.
ഇപ്പോഴും വൈദ്യുതി വാഹനങ്ങളിലേക്ക് മാറാന്‍ മടിച്ചു നില്‍ക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇവരെ കൂടി ആകര്‍ഷിക്കുന്നതിനായി അഞ്ച് വര്‍ഷത്തെ പരിധികളില്ലാത്ത വാറണ്ടിയും റോഡ് സൈഡ് അസിസ്റ്റന്‍സും എം.ജി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. എവിടെയെങ്കിലും വച്ച് കാര്‍ പണിമുടക്കിയാല്‍ മൊബൈല്‍ ചാര്‍ജിങ് വാഹനം നിങ്ങളെ തേടിയെത്തുമെന്നതും എംജിയുടെ വാഗ്ദാനമാണ്.
English Summary: Dubbing Artist Praveen About His MG ZS EV