ബുള്ളറ്റ് പോലെ വീണ്ടും ബുള്ളറ്റ്: എസ് ജി 650
ക്ലാസിക് പരിവേഷത്തിലൂടെ തകർച്ചയിൽനിന്ന് വിജയത്തിന്റെ കൊടുമുടി കയറിയ റോയൽ എൻഫീൽഡ് അത്യാധുനികതയുടെ വേഷമണിയാൻ തയാറെടുക്കുന്നു. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് മോഡലായി മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിക്കപ്പെട്ടു എസ്ജി 650. ഇന്നു വരെ റോയൽ എൻഫീൽഡ് എന്തൊക്കെയായിരുന്നോ
ക്ലാസിക് പരിവേഷത്തിലൂടെ തകർച്ചയിൽനിന്ന് വിജയത്തിന്റെ കൊടുമുടി കയറിയ റോയൽ എൻഫീൽഡ് അത്യാധുനികതയുടെ വേഷമണിയാൻ തയാറെടുക്കുന്നു. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് മോഡലായി മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിക്കപ്പെട്ടു എസ്ജി 650. ഇന്നു വരെ റോയൽ എൻഫീൽഡ് എന്തൊക്കെയായിരുന്നോ
ക്ലാസിക് പരിവേഷത്തിലൂടെ തകർച്ചയിൽനിന്ന് വിജയത്തിന്റെ കൊടുമുടി കയറിയ റോയൽ എൻഫീൽഡ് അത്യാധുനികതയുടെ വേഷമണിയാൻ തയാറെടുക്കുന്നു. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് മോഡലായി മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിക്കപ്പെട്ടു എസ്ജി 650. ഇന്നു വരെ റോയൽ എൻഫീൽഡ് എന്തൊക്കെയായിരുന്നോ
ക്ലാസിക് പരിവേഷത്തിലൂടെ തകർച്ചയിൽനിന്ന് വിജയത്തിന്റെ കൊടുമുടി കയറിയ റോയൽ എൻഫീൽഡ് അത്യാധുനികതയുടെ വേഷമണിയാൻ തയാറെടുക്കുന്നു. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് മോഡലായി മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിക്കപ്പെട്ടു എസ്ജി 650. ഇന്നു വരെ റോയൽ എൻഫീൽഡ് എന്തൊക്കെയായിരുന്നോ അതിനൊക്കെ ഉപരിയാണ് എസ്ജി 650. ക്ലാസിക് രൂപത്തിൽനിന്ന് അത്യാധുനികതയിലേക്കുള്ള കുതിപ്പ്.
മിഡിൽ വെയ്റ്റ് ചാംപ്യൻ
250 മുതൽ 750 വരെ സിസി വരുന്ന മോട്ടർസൈക്കിൾ വിഭാഗത്തിലെ ചാംപ്യനാണ് എൻഫീൽഡ്. ഇന്ത്യയിൽനിന്നു തിരിച്ചു ജന്മനാടായ യുകെയിലേക്കും പിന്നീട് എല്ലാ യൂറോപ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് അമേരിക്കയിലേക്കും എൻഫീൽഡ് വളർന്നത് ക്ലാസിക് 350 എന്ന ഒരൊറ്റ മോഡലുമായാണ്. പാരമ്പര്യവും ആധുനികതയും സമാസമം ചേർത്ത ക്ലാസിക്കിന്റെ രൂപാന്തരങ്ങളും പിന്നീടെത്തിയ ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടിയുമെല്ലാം ചേർന്ന് ആഗോള പ്രതിഭാസമായി എൻഫീൽഡ്.
ടോപ് ഗിയറിലേക്ക്
എസ്ജി 650 പുത്തൻ ഉയരങ്ങളിലേക്കുള്ള എൻഫീൽഡിന്റെ വളർച്ചയാണെന്ന് ചീഫ് ഡിസൈനർ മാർക്ക് വെൽസ്. ക്ലാസിക് ഡിസൈൻ അറിവിലൂടെ ആധുനികതയിലേക്കുള്ള കാൽവയ്പ്. എന്നു വച്ചാൽ ആദ്യ നോട്ടത്തിൽ ഒട്ടും ക്ലാസിക് രൂപമില്ലാത്ത, തികച്ചും വ്യത്യസ്തമായ, അതിലേറെ കാലികമായ, കൊതിപ്പിക്കുന്ന പുതുപുത്തൻ ഡിസൈൻ. എസ്ജി 650 യിലൂടെ ക്ലാസിക് രൂപമില്ലാത്ത പുത്തൻ ആധുനിക ശ്രേണിയിലേക്ക് റോയൽ എൻഫീൽഡ് ഗിയർ മാറുകയാണ്.
നിയോ റെട്രോ
പൂർണമായും ക്ലാസിക് രൂപം വിടുകയാണോ? അല്ലെന്ന് മാർക്ക്. ക്ലാസിക് അല്ലെങ്കിൽ പിന്നെന്തു ബുള്ളറ്റ്. നിയോ റെട്രോ എന്നാണദ്ദേഹം പുതിയ രൂപകൽപനയെ വിശേഷിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ഉദാത്തമായ ചരിത്രത്തിന് ആദരവർപ്പിച്ചുകൊണ്ട് ഒരു മോഡൽ. പുതിയ ശ്രേണിക്ക് തുടക്കം. റോയൽ എൻഫീൽഡ് മോട്ടർസൈക്കിളുകൾ ഭാവിയിൽ എങ്ങനെയായിരിക്കണം എന്നത് നിർവചിക്കുകയാണ് എസ്ജി 650, എന്നാൽ ഉള്ളിന്റെയുള്ളിലെ ബുള്ളറ്റ് ഡിഎൻഎ നിലനിർത്തുകയും ചെയ്യുന്നു.
ശൂന്യാകാശയാത്രായുഗം
സാധാരണക്കാരനും ശൂന്യാകാശയാത്ര നടത്താനാവുന്ന, കണക്ടിവിറ്റിയുടെയും കണക്ടഡ് ഡിവൈസുകളുടെയും കാലത്തേക്കുള്ള ബുള്ളറ്റ് യാത്ര ഇനി എസ്ജി 650 യിൽ ആയിരിക്കും. നിയോൺ വെളിച്ചത്താൽ പൂരിതമായ അർബൻ ജംഗിൾ രൂപമെന്നോ കോൺക്രീറ്റും ലോഹവും ലയിച്ചു ചേരുന്നതെന്നോ അനലോഗും ഡിജിറ്റലും ഒന്നാകുന്നുവെന്നോ വെളിച്ചം പരത്തുന്ന വീഥികളും ഇരുൾ മൂടിയ ഇടവഴികളും പരസ്പരപൂരകമാകുന്നുവെന്നോ ഒക്കെ ഡിസൈനർമാർ പുതിയ മോട്ടർ സൈക്കിളിനെ പുകഴ്ത്തുന്നു. അതൊക്കെ എന്തായാലും ആദ്യ കാഴ്ചയിൽത്തന്നെ ഭ്രമിപ്പിക്കുന്ന രൂപമാണിത്. മിലാനിലെ ഇഐസിഎംഎ ഷോയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട കൺസപ്റ്റ് എന്തായാലും റോയൽ എൻഫീൽഡിന് പുതിയ ആരാധകരെയുണ്ടാക്കി.
എൻഫീൽഡ് ട്വിൻ നിര
2018 ൽ ആദ്യമായി ഇറങ്ങിയ 650 ട്വിൻ മോട്ടർസൈക്കിൾ ശ്രേണിയിലേക്കാണ് പുതിയ ബൈക്കിന്റെ വരവ്. ലോകത്തിലെ മികച്ച ട്വിൻ ബൈക്കുകളിലൊന്ന് എന്ന് നിരൂപകർ പുകഴ്ത്തുന്ന ഇന്റർസെപ്റ്റർ 650 ക്കും കോണ്ടിനെന്റൽ ജിടിക്കും കൂട്ടായി എസ്ജി. യുകെയിലും ഇന്ത്യയിലും അനവധി റെട്രോ മോട്ടർസൈക്കിൾ പുരസ്കാരങ്ങൾ നേടിയ ഇന്റർസെപ്റ്റർ ബ്രിട്ടനിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന നേക്കഡ് സ്റ്റൈൽ മിഡ്സൈസ് മോട്ടർസൈക്കിളാണ്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യാ പസഫിക് മേഖലകളിലും മോശമല്ലാത്ത ജനപ്രീതിയുണ്ട്.
പാരമ്പര്യം വിടുന്നില്ല
അത്യാധുനികമെങ്കിലും ചൂഴ്ന്ന് പരിശോധിച്ചാൽ എസ്ജിയിൽ പാരമ്പര്യശേഷിപ്പുകൾ കണ്ടെത്താം. പോളിഷ് ചെയ്ത അലൂമിനിയം മുൻഭാഗത്തിൽ പാരമ്പര്യമുണ്ടെങ്കിൽ ടാങ്കും അതിലെ ഡിജിറ്റൽ ഗ്രാഫിക്സും ഫ്യൂച്ചറിസ്റ്റിക്കാണ്. ഡിസൈനർമാരുടെ ഭാഷ കടം കൊണ്ടാൽ ടൈംലെസ്... ഒരൊറ്റ അലൂമിനിയം കട്ടയിൽനിന്നു വാർത്തെടുത്തതാണ് ടാങ്ക്. ഇന്റഗ്രേറ്റഡ് എബിഎസ് ഉള്ള വീൽ റിമ്മുകൾ, ബൈസ്പോക് ഡിസൈനിലെ ബ്രേക്ക് കാലിപ്പറുകൾ, ഡ്യൂവൽ ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, തലതിരിഞ്ഞു നിൽക്കുന്ന മുൻ ഫോർക്ക് രൂപകൽപന, അലൂമിനിയത്തിൽ തീർത്ത പ്രധാന ഘടകങ്ങൾ, ട്വിൻ റിയർ ഷോക്ക്സ്, ലെതർ സോളോ സീറ്റ് എന്നിവയൊക്കെ കാലത്തെ അതിജീവിക്കുന്നതു തന്നെ. അലൂമിനിയത്തിൽനിന്നു ചിതറി കറുപ്പിലേക്കു പോകുന്നതു പോലെയുള്ള എൻജിൻ, എക്സ്ഹോസ്റ്റ് ഗ്രാഫിക്സ് തന്നെ പെട്രോൾ ടാങ്കിനുമുണ്ട്.
എന്നിറങ്ങും?
കൺസപ്റ്റ് മോഡലെങ്കിലും അധികം വൈകാതെ എസ്ജി 650 നിരത്തിലിറങ്ങും. വിദേശ വിപണികളിൽ ആദ്യമിറക്കി പിന്നീട് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തന്ത്രം തന്നെ എസ്ജി 650 യിലും പ്രതീക്ഷിക്കാം. ലോകത്തെല്ലായിടത്തും ബുള്ളറ്റിനെ പ്രശസ്തവും ജനപ്രിയവുമാക്കിയത് അതിന്റെ വിലയാണ്. എതിരാളികളെ വെല്ലുന്ന രൂപവും ഗുണമേന്മയും പാതിയിലും താഴെ വിലയിൽ. ഇന്ത്യയിലും ഇതേ വിജയമന്ത്രം ആവർത്തിക്കും. ഇറക്കുമതി ചെയ്ത മോഡലുകളുടെ മൂന്നിലൊന്ന് വിലയ്ക്ക് ആഗോള മോട്ടർസൈക്കിൾ. കാത്തിരിക്കുക തന്നെ...
English Summary: Know More About Royal Enfield SG 650 Conccept