കാശുണ്ടോ? പോക്കറ്റ് നിറയെ പോര, രണ്ടു മൂന്ന് വലിയ പെട്ടികൾ നിറയെ വേണം... ഇന്ത്യൻ രൂപയ്ക്കു പകരം ഡോളറോ പൗണ്ടോ യൂറോയോ, അങ്ങനെ വല്ലതും പെട്ടികളിൽ നിറയ്ക്കാൻ കെൽപ്പുള്ളവരാണെങ്കിൽ അത്രയും നല്ലത്. അങ്ങനെയുള്ള പോഷ് കക്ഷികൾക്കായി ചില കളിപ്പാട്ടങ്ങൾ ഇറങ്ങാറുണ്ട് വാഹനലോകത്ത്. അവയെ ആഡംബര വാഹനങ്ങൾ എന്നു

കാശുണ്ടോ? പോക്കറ്റ് നിറയെ പോര, രണ്ടു മൂന്ന് വലിയ പെട്ടികൾ നിറയെ വേണം... ഇന്ത്യൻ രൂപയ്ക്കു പകരം ഡോളറോ പൗണ്ടോ യൂറോയോ, അങ്ങനെ വല്ലതും പെട്ടികളിൽ നിറയ്ക്കാൻ കെൽപ്പുള്ളവരാണെങ്കിൽ അത്രയും നല്ലത്. അങ്ങനെയുള്ള പോഷ് കക്ഷികൾക്കായി ചില കളിപ്പാട്ടങ്ങൾ ഇറങ്ങാറുണ്ട് വാഹനലോകത്ത്. അവയെ ആഡംബര വാഹനങ്ങൾ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാശുണ്ടോ? പോക്കറ്റ് നിറയെ പോര, രണ്ടു മൂന്ന് വലിയ പെട്ടികൾ നിറയെ വേണം... ഇന്ത്യൻ രൂപയ്ക്കു പകരം ഡോളറോ പൗണ്ടോ യൂറോയോ, അങ്ങനെ വല്ലതും പെട്ടികളിൽ നിറയ്ക്കാൻ കെൽപ്പുള്ളവരാണെങ്കിൽ അത്രയും നല്ലത്. അങ്ങനെയുള്ള പോഷ് കക്ഷികൾക്കായി ചില കളിപ്പാട്ടങ്ങൾ ഇറങ്ങാറുണ്ട് വാഹനലോകത്ത്. അവയെ ആഡംബര വാഹനങ്ങൾ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാശുണ്ടോ? പോക്കറ്റ് നിറയെ പോര, രണ്ടു മൂന്ന് വലിയ പെട്ടികൾ നിറയെ വേണം... ഇന്ത്യൻ രൂപയ്ക്കു പകരം ഡോളറോ പൗണ്ടോ യൂറോയോ, അങ്ങനെ വല്ലതും പെട്ടികളിൽ നിറയ്ക്കാൻ കെൽപ്പുള്ളവരാണെങ്കിൽ അത്രയും നല്ലത്. അങ്ങനെയുള്ള പോഷ് കക്ഷികൾക്കായി ചില കളിപ്പാട്ടങ്ങൾ ഇറങ്ങാറുണ്ട് വാഹനലോകത്ത്. അവയെ ആഡംബര വാഹനങ്ങൾ എന്നു വിശേഷിപ്പിച്ചാൽ പൂർണത കിട്ടില്ല. നല്ല സാമ്പത്തികശേഷിയുള്ളവർക്ക് രസത്തിന് ഓടിച്ചു നടക്കാൻ പറ്റിയ വാഹനങ്ങൾ എന്ന നിലയ്ക്കു പുറത്തിറക്കുന്നവ ആയതിനാൽ ‘വില കൂടിയ കളിപ്പാട്ടങ്ങൾ’ എന്നു തന്നെ പറയേണ്ടതുണ്ട് അവ മുന്നോട്ടു വയ്ക്കുന്ന ആശയം പൂർണമായി മനസ്സിലാകാൻ. ഇത്തരം ഉൽപന്നങ്ങൾ എല്ലാത്തരം വസ്തുക്കളുടെയും വിപണികളിൽ ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, നമുക്കിപ്പോൾ‌ വാഹനലോകത്തെ രണ്ടു കളിപ്പാട്ടങ്ങൾ പരിചയപ്പെടാം.

 

ADVERTISEMENT

യുകെയിലെ ലണ്ടനിലുള്ള ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ചാർജ് കാർസ് എന്ന സ്ഥാപനം പുറത്തിറക്കിയ ഇലക്ട്രിക് മസ്താങ് ഫാസ്റ്റ്ബാക്ക് കാർ ആണ് ഒന്നാമത്തെ ‘കളിപ്പാട്ടം’. രണ്ടാമത്തെ അവതാരം യുകെയിലെ തന്നെ വോർസ്റ്റർഷയറിലുള്ള മാൽവേൺ ടൗൺ ആസ്ഥാനമായ മോർഗൻ മോട്ടർ കമ്പനി പുറത്തിറക്കിയ സൂപ്പർ 3 എന്ന 3 ചക്രങ്ങൾ ഉള്ള സ്പോർട്സ് കാറും.  രണ്ടിന്റെയും വില ആദ്യം തന്നെ പറയാം... എന്നാലെ ബാക്കിയുള്ള വിശേഷം പറയാൻ ഒരു ത്രിൽ ഉണ്ടാകൂ. ഇലക്ട്രിക് മസ്താങ് ഫാസ്റ്റ്ബാക്കിന് 3.60 കോടി രൂപയാണ് (3.50 ലക്ഷം പൗണ്ട്) വില വരിക. മോർഗൻ സൂപ്പർ 3ക്ക് 65 ലക്ഷത്തിനും 79 ലക്ഷത്തിനും ഇടയിലായിരിക്കും വില. ഏതാണ്ട് 75000 പൗണ്ടിന് അടുത്ത്. കമ്പനി വാഹനം പുറത്തിറക്കിയെങ്കിലും വില ഇതുവരെ പ്രഖ്യാപിക്കാത്തതുകൊണ്ടാണ് ഈ ഏകദേശ കണക്ക്. 

 

കണ്ണു തള്ളിയോ? എങ്കിൽ ഒന്നുകൂടി പറയാം... അത്രയ്ക്കങ്ങ് അന്ധാളിക്കേണ്ട. ഇതിനപ്പുറം കണ്ണു തള്ളി പുറത്തുവരാൻ പോന്ന ഐറ്റംസ് ഉള്ള ‘ചുരുളിവനം’ ആണ് വാഹനലോകം.

 

ADVERTISEMENT

ചാർജ് മസ്താങ്

 

സംഗതി ‘ചാർജ് ചെയ്യുന്ന മസ്താങ്’ തന്നെ. ഒന്നും അങ്ങോട്ടു പിടികിട്ടുന്നില്ല അല്ലെ... 

ഫോഡ് മോട്ടർ കമ്പനി അവരുടെ സ്വന്തം ഇലക്ട്രിക് കാർ‌ ആയ മസ്താങ് മാക് ഇ അടുത്തിടെ ആണു പുറത്തിറക്കിയത്. അതുമായി ചാർജ് കാർസ് രൂപകൽപന ചെയ്ത മസ്താങ് ഫാസ്റ്റ്ബാക്കിനു യാതൊരു ബന്ധവുമില്ല. ഫോഡിന്റെ കയ്യിൽ നിന്ന് ലൈസൻസ് വാങ്ങിയാണ് തങ്ങൾ മസ്താങ് നിർമിക്കാൻ ഇറങ്ങിയതെന്ന് ചാർജ് കാർസ് പറയുന്നു. അതുകൊണ്ടു തന്നെ പഴയ മസ്താങ്ങിനെ രൂപം തന്നെയാണ് ഇവരുടെ കാറിനും. സാമ്യം അവിടം കൊണ്ടു തീരുന്നു. 

ADVERTISEMENT

 

1967ൽ പുറത്തിറങ്ങിയ മസിൽ കാർ എന്ന വിഭാഗത്തിൽപ്പെടുന്ന മസ്താങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാർജ് കാർസിന്റെ വാഹനം നിരത്തിലിറങ്ങുക. മസ്താങ്ങിൽ ഫോഡ് നൽകിയിരുന്ന കോബ്ര ജെറ്റ് എൻജിനു പകരം ഇവർ ഇലക്ട്രിക് മോട്ടർ നൽകി. 335 ബിഎച്ച്പിക്ക് പകരം അപ്പോൾ കരുത്ത് 536 കുതിരശക്തി ആയി ഉയർന്നു. 4 സെക്കൻഡുകൾ കൊണ്ട് ചാർജ് മസ്താങ് 100 കിലോമീറ്റർ വേഗം ആർജിക്കും. 239 കിലോമീറ്റർ ആയി വേഗം പൂട്ടിയിട്ടുണ്ട് ഇവർ. പൂട്ട് അഴിച്ചാൽ വേണമെങ്കിൽ ഇനിയും പറപ്പിക്കാം. 

 

62 കിലോവാട്ട് അവറിന്റെ ബാറ്ററി പാക്ക് ആണ് ഇതിലുള്ളത് (ഇന്ത്യയിലെ ബെസ്റ്റ് സെല്ലർ ഇലക്ട്രിക് വാഹനമായ ടാറ്റ നെക്സോൺ ഇവിക്ക് 30.2 കിലോവാട്ട് അവറിന്റെ ബാറ്ററിയാണുള്ളത്). ഇത് 20 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലൊത്തും വെറും ഒരു മണിക്കൂർ കൊണ്ട്. 320 കിലോമീറ്റർ സഞ്ചരിക്കാം ഒരു ഫുൾ ചാർജിൽ. ഇതു രണ്ടും നിലവിൽ അതിശയിപ്പിക്കുന്ന അക്കങ്ങൾ അല്ലെങ്കിലും ചാർജ് മസ്താങ് മറ്റ് ഇവികളെ അപേക്ഷിച്ച് ഒട്ടും പിന്നിൽ അല്ലെന്നതും ഓർത്തുവയ്ക്കാം. 

 

അത്യാധുനിക ഡിജിറ്റൽ യൂസർ ഇന്റർഫെയ്സ്, മേൽത്തരം ലെതറിൽ തീർത്ത ബക്കറ്റ് സീറ്റുകൾ, മെയ്ബാ കാറുകളിൽ കാണുന്നതുപോലെയുള്ള ആഡംബര സൗകര്യങ്ങൾ എല്ലാം ഈ വാഹനത്തിൽ ഉണ്ടാകും. ഇവി സാങ്കേതികവിദ്യയ്ക്കായി അറൈവൽ, ടയറുകൾക്കായി മിഷലിൻ, പെർഫോമൻസ് കാര്യങ്ങൾക്കായി റോബോറെയ്സ് എന്നിങ്ങനെ ഓരോ രംഗത്തും മികച്ചു നിൽക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ചാർജ് കാർസ് ഈ മസ്താങ്ങിനെ അണിയിച്ചൊരുക്കുന്നത്. അടിസ്ഥാന രൂപം 1967 മസ്താങ്ങിന്റേതാണെങ്കിലും അതിലും പല ഘടകങ്ങളും കമ്പനി ഈടുറ്റതും ഭാരം കുറഞ്ഞതുമായ വസ്തുക്കൾ ഉപയോഗിച്ചു പുനർനിർമിച്ചിട്ടുണ്ട്. 

 

പല പാശ്ചാത്യ മാധ്യമങ്ങളും ഇതിനെ വിശേഷിപ്പിച്ചത് ‘മോഡേൺ ലെജൻഡറി മോൺസ്റ്റർ’ എന്നാണ്. മൊത്തം 499 ചാർജ് മസ്താങ്ങുകൾ മാത്രമേ തങ്ങൾ നിർമിക്കൂ എന്നാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മക്‌ലാരൻ, ജാഗ്വാർ ലാൻഡ്റോവർ കമ്പനികളിലും എഫ് 1 റേസിങ് കാർ നിർമാണത്തിലും ഒക്കെ പങ്കാളികളായ സാങ്കേതിക വിദഗ്ധരാണു തങ്ങൾക്കുള്ളതെന്നും ഭാവിയിൽ മസ്താങ് പോലെയുള്ള വാഹനലോകത്തെ പഴയകാല ‘മെഗാസ്റ്റാറു’കളെ ഇലക്ട്രിക് ആക്കി പുറത്തിറക്കുമെന്നും ചാർജ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘അതൊക്കെ സന്തോഷം തരുന്ന പ്രഖ്യാപനം ആണെങ്കിലും ബിഗ് ബെൻ ടവറിന്റെ അത്രയും വലിയ വിലയിടുന്ന രീതി പെട്ടെന്നു തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു’ എന്നാകും ഇംഗ്ലണ്ടിലെ സാധാരണക്കാരായ വാഹനപ്രേമികൾ വിചാരിക്കുന്നുണ്ടാകുക. ഈ വർഷം അവസാനത്തേക്ക് ഡെലിവറികൾ പ്രതീക്ഷിക്കാം. 

 

മോർഗൻ സൂപ്പർ 3

 

റോബട്ടുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കാറുകൾ ഉണ്ടാക്കുന്ന പുതിയ രീതിയിലേക്കു പോകാതെ ഇപ്പോഴും മനുഷ്യർ നേരിട്ടു കാറുകൾ ഉണ്ടാക്കുന്ന രീതി പിന്തുടരുന്ന വാഹന നിർമാതാവാണു മോർഗൻ. വർഷം വെറും 850 കാറുകൾ മാത്രം നിർമിക്കുന്ന മോർഗൻ മോട്ടർ കമ്പനി സ്ഥാപിക്കപ്പെട്ടത് ഇന്നേക്ക് 112 വർഷങ്ങൾക്കു മുൻപാണ്, 1910ൽ. സ്പോർട്സ് കാർ വിദഗ്ധനായ ഹെന്റ്‌റി ഫ്രെഡറിക്ക് സ്റ്റാൻലി മോർഗൻ ആണ് കമ്പനി സ്ഥാപിച്ചത്. അന്നു മുതൽ ഇന്നു വരെയും അദ്ദേഹത്തിന്റെ കുടുംബമാണ് മോർഗൻ കാർ കമ്പനിയുടെ ഉടമകൾ. സൈക്കിൾ കാറുകൾ എന്ന് അറിയപ്പെടുന്ന 3 വീലർ കാറുകൾ നിർമിച്ചാണു മോർഗൻ ‘പണി തുടങ്ങിയത്’. 

 

മോർഗന്റെ സൈക്കിൾ കാറുകൾ പലതും റോഡിൽ മികച്ച പ്രകടനം നടത്തുന്നവയായിരുന്നു. കാറുകൾക്ക് ഉള്ള നികുതി സൈക്കിൾ കാറുകൾക്ക് ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണു മോർഗൻ അതു നിർമിച്ചത് എന്നു കമ്പനിയുടെ ചരിത്രത്തിൽ പറയുന്നുണ്ട്. പിന്നീട്, വൻതോതിലുള്ള ഉൽപാദന രീതിക്കു പ്രചാരം വർധിക്കുകയും കാറുകൾ വിലക്കുറവിൽ ലഭിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണു മോർഗനും സൈക്കിൾ കാർ നിർമാണം നിർത്തി 4 വീലർ പാസഞ്ചർ കാറിലേക്കു കടന്നത്. കാറുകൾ നിർമിച്ചു തുടങ്ങിയപ്പോൾ മുതൽ ഇപ്പോൾ വരെ ഫൺ ടു ഡ്രൈവ് റോഡ്സ്റ്ററുകൾ നിർമിക്കുന്നതിലാണ് മോർഗനു വൈദഗ്ധ്യം. അതു തന്നെ അവർ ചെയ്തുകൊണ്ടുമിരിക്കുന്നു. തങ്ങളുടെ പാരമ്പര്യത്തിന്റെ അടയാളം എന്ന നിലയിലാണ് 2012ൽ അവർ വീണ്ടും ഏറെ കാലത്തിനു ശേഷം ഒരു സൈക്കിൾ കാർ പുറത്തിറക്കാൻ തീരുമാനിച്ചത്. 

 

പണ്ടത്തെപ്പോലെ തന്നെ വി ട്വിൻ എൻജിൻ ബോണറ്റിനു മുൻപിൽ ഘടിപ്പിച്ച രീതിയിലാണ് പുതിയ മോർഗൻ 3 വീലറിന്റെ ആദ്യ തലമുറ പുറത്തിറങ്ങിയത്. എസ് ആൻഡ് എസ് എന്ന അമേരിക്കൻ എൻജിൻ നിർമാതാവിന്റെ 1983 സിസി എൻജിനാണ് ഉപയോഗിച്ചത്. എൻജിൻ മുന്നിലെ രണ്ടു ചക്രങ്ങൾക്കു നടുവിലാണെങ്കിലും പിൻചക്രത്തിലേക്കാണ് അതിന്റെ കരുത്ത് പോയിരുന്നത്. പുതിയ സൂപ്പർ 3യിലും പവർട്രെയിൻ‌ രൂപകൽപന അങ്ങനെ തന്നെ. അതിന്റെ രണ്ടാം തലമുറ ആണ് വരുന്ന ജൂണിൽ നിർമാണം ആരംഭിക്കാൻ പോകുന്ന സൂപ്പർ 3. 

 

വി ട്വിൻ എൻജിനു പകരം ഫോർഡിന്റെ ഇക്കോബൂസ്റ്റ് 3 സിലിണ്ടർ പെട്രോൾ ആയിരിക്കും പുതിയ 3 വീലറിന്റെ ഹൃദയം. മുൻപ് ഫോഡ് ഇന്ത്യയിൽ വിറ്റ ഇക്കോസ്പോർട്ടിന്റെ ഏറ്റവും വില കൂടിയ പെട്രോൾ മോഡലിൽ ഘടിപ്പിച്ചു വന്നത് എന്ന നിലയിൽ ഇന്ത്യയിലെ കുറച്ചു വാഹന പ്രേമികൾക്കെങ്കിലും ഈ എൻജിൻ സുപരിചിതമാണ്. അത് 1000 സിസി എൻജിൻ ആയിരുന്നെങ്കിൽ മോർഗൻ അതിന്റെ 1500 സിസി മോഡലാണ് സൂപ്പർ 3 എന്ന കുഞ്ഞന്റെ ഹൃദയമാക്കിയിരിക്കുന്നത്. പുതിയ സൂപ്പർ 3യിൽ എൻജിന്റെ സ്ഥാനം ബോണറ്റിന് അകത്തായി എന്ന പുതുമയും ഉണ്ട്. 118 ബിഎച്ച്പി ആയിരിക്കും വാഹനത്തിന്റെ കരുത്ത്. ഇക്കോബൂസ്റ്റ് ഒരു ടർബോ എൻജിൻ എന്ന നിലയിലാണു ഖ്യാതി നേടിയിരിക്കുന്നതെങ്കിലും മോർഗൻ അതിന്റെ ടർബോരഹിത പതിപ്പായിരിക്കും സൂപ്പർ 3യിൽ ഉപയോഗിക്കുക. മസ്ദയിൽ നിന്നു വാങ്ങിയ 5 സ്പീഡ് മാനുവൽ ഗീയർബോക്സ് ആണ് എൻജിൻ കരുത്ത് പിൻചക്രത്തിലേക്ക് എത്തിക്കുക. 

 

മൊത്തം 650 കിലോഗ്രാം ആയിരിക്കും വാഹനത്തിന്റെ ഭാരം. 7 സെക്കൻഡുകൾ കൊണ്ട് സൂപ്പർ 3 നൂറു കിലോമീറ്റർ തൊടും. ഏറ്റവും പുതിയ ഷാസി ആയതിനാൽ ദൃഢതയും ഭാരക്കുറവും ഒരുപോലെ വാഹനത്തിന്റെ തുണയ്ക്കെത്തും. മേൽക്കൂരയില്ലാത്ത വാഹനം ആയതിനാൽ സ്പ്ലാഷ്പ്രൂഫും ഡസ്റ്റ്പ്രൂഫും ആണ്. ഡ്രൈവർക്കും കോ–ഡ്രൈവർക്കും കാറ്റ് അടിക്കാതെയിരിക്കാൻ ആകെ വിൻഡ് ഷീൽഡിന്റെ സംരക്ഷണം മാത്രമേ വാഹനത്തിലുള്ളു. എന്നാൽ, അത്യാധുനിക മീറ്റർ കൺസോളും ഒരു കുഞ്ഞൻ നാവിഗേഷൻ സംവിധാനവും ഇതിൽ ഉണ്ടാകും. 

 

ആദ്യകാല റേസിങ് കാറുകളിലേതുപോലെ സീറ്റുകൾ സ്ഥിരമായി ഉറപ്പിച്ചിരിക്കുകയായിരിക്കും സൂപ്പർ 3യിൽ. സ്റ്റീയറിങ് അഡ്ജസ്റ്റ്മെന്റുകളും പെഡലുകളും പക്ഷേ, ഡ്രൈവറുടെ സൗകര്യത്തിന് അനുസരിച്ചു ക്രമീകരിക്കാം. സീറ്റ് മെറ്റീരിയൽ, ആക്സസറികൾ, കാർ ബോഡിയുടെ നിറം, ആക്സസറികളുടെ നിറം എന്നിവ ഉടമയുടെ ഇഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കാനും മോർഗൻ സൗകര്യം ചെയ്തു നൽകുന്നുണ്ട്. ഹെൽമെറ്റും റേസിങ് ഗോഗിൾസും വച്ച് ബൂട്ട്സും ഗ്ലൗസും ഇട്ട് 1930കളിലെ റേസിങ് കാറുകളിൽ പായുന്നതുപോലെ ഒന്നു റോഡിലൂടെ പറക്കണോ? പോക്കറ്റിൽ കുറച്ച് അധികം കാശുണ്ടെങ്കിൽക്കൂടി, ഇങ്ങനെയൊരു ആഗ്രഹം സാധിപ്പിച്ചു തരാൻ കഴിവുള്ള ഏക വാഹനം ഇപ്പോൾ മോർഗൻ 3 വീലർ എന്ന പുതിയ സൂപ്പർ 3 മാത്രമാണ്. നല്ലവണ്ണം ബഹുമാനം ആയിക്കോട്ടെ... 

 

പിറ്റ്സ്റ്റോപ്പ് – മോർഗൻ 3 വീലറിന്റെ വൈദ്യുതീകരിച്ച പതിപ്പു പുറത്തിറക്കാൻ മോർഗൻ കമ്പനിക്കു പദ്ധതിയുണ്ടായിരുന്നു. ഒരു പരീക്ഷണ മോഡൽ നിർമിച്ചു വികസനപ്രവർത്തനങ്ങളൊക്കെ തുടങ്ങുകയും വാഹനത്തിന് ‘ഇവി 3’ എന്നു പേരിടുകയും ചെയ്തിരുന്നു. ഫുൾ ചാർജിൽ ഏകദേശം 200 കിലോമീറ്റർ‌ സഞ്ചരിക്കാനുള്ള ശേഷിയും ഇവി 3ക്ക് ഉണ്ടായിരുന്നെന്നു കമ്പനി വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, 2016ൽ തുടങ്ങിയ ഈ പ്രവർത്തനങ്ങളെല്ലാം മോർഗൻ 2018ൽ അവസാനിപ്പിച്ചു. ഉടനെയെങ്ങും ഇവി 3 പുറത്തിറക്കുന്നില്ലെന്നു പ്രഖ്യാപനവും നടത്തി. അതിനു ശേഷമാണ് സൂപ്പർ 3യുടെ വികസനപ്രവർത്തനങ്ങളിലേക്കു മോർഗൻ എൻജിനീയർമാർ കടന്നത്. 

 

English Summary: Know More About Charger Mustang Super 3