ആഡംബരം, വന്യം, വ്യത്യസ്തം; കൈഗർ എസ്‌യുവികളിലെ മിന്നും താരം
ചാടാൻ ഒരുങ്ങി നിൽക്കുന്ന വന്യമൃഗത്തിന്റെ ആക്രമണോൽസുകതയാണ് കൈഗർ. എന്തിനും പോന്ന ഭാവം. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ വ്യത്യസ്തരൂപഭംഗി. കാഴ്ചയിലെ വന്യത പ്രയോഗത്തിലും നിലനിർത്തുന്ന വാഹനം. നാലു സ്റ്റാർ ഗ്ലോബൽ സുരക്ഷാ റേറ്റിങ്ങിനൊപ്പം ആഡംബരവും ഒതുങ്ങിയ ശരീരത്തിലൊതുക്കുന്ന പോക്കറ്റ്

ചാടാൻ ഒരുങ്ങി നിൽക്കുന്ന വന്യമൃഗത്തിന്റെ ആക്രമണോൽസുകതയാണ് കൈഗർ. എന്തിനും പോന്ന ഭാവം. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ വ്യത്യസ്തരൂപഭംഗി. കാഴ്ചയിലെ വന്യത പ്രയോഗത്തിലും നിലനിർത്തുന്ന വാഹനം. നാലു സ്റ്റാർ ഗ്ലോബൽ സുരക്ഷാ റേറ്റിങ്ങിനൊപ്പം ആഡംബരവും ഒതുങ്ങിയ ശരീരത്തിലൊതുക്കുന്ന പോക്കറ്റ് ഹെർക്കുലീസ്.
നാലു മീറ്ററിൽത്താഴെ നിൽക്കുന്ന എസ്‌യുവികളിലെ മിന്നും താരമാണ് കൈഗർ. ഈ വിഭാഗത്തിലെ ഏക സ്പോർട്ടി വാഹനം. എതിരാളികളെല്ലാം വലിയ എസ്‌യുവികളുടെ രൂപഭംഗി ‘സ്കെയിൽ ഡൗൺ’ ചെയ്തപ്പോൾ കൈഗർ മാത്രം സ്വന്തമായൊരു സ്പോർട്ടി രൂപം കൈക്കൊണ്ടു. ആക്രമണോത്സുകതയുള്ള വന്യരൂപം. തികച്ചും വ്യത്യസ്തമായ ഗ്രില്ലും എൽഇഡി ലാംപ് കോംബിനേഷനും സിൽവർ സ്കിഡ് പ്ലേറ്റും ഉൾക്കൊള്ളുന്ന മുൻവശം, മാംസപേശികൾ ത്രസിച്ചു നിൽക്കുന്ന വശങ്ങൾ, ഡയമണ്ട് കട്ട് അലോയ്സ്, ചേരുന്ന പിൻവശം... എല്ലാം ചേർന്ന്, സ്വന്തമാക്കാനാഗ്രിച്ചു പോകുന്ന വാഹനം.
സ്പോർട്ടി പെർഫോമൻസാണ് കൈഗറിന്റെ മുഖമുദ്ര. 1 ലീറ്റർ ടർബോ പെട്രോൾ പ്രകടനത്തിൽ ഒട്ടും ചെറുതല്ല. 100 ബിഎച്ച്പി, 160 പിഎസ് ടോർക്ക്, ഈ വലുപ്പമുള്ള വാഹനത്തിന് ആവശ്യത്തിലധികം ശക്തി. സിൽക്കി സ്മൂത് ഇലക്ട്രിക്കൽ പവർ സ്റ്റിയറിങ്. പുറമെ ലോകത്തിലെ ഏറ്റവും മികച്ച എക്സ് ട്രോണിക് സിവിടി ഓട്ടമാറ്റിക് ഗിയർ ബോക്സ്. അതുകൊണ്ടുതന്നെ പെർഫോമൻസ് കോംബിനേഷനാണ് കൈഗർ. സിവിടി ഗിയർ ബോക്സിന്റെ ലാളിത്യവും ടോർക്ക് കൺവർട്ടർ ഗിയർ ബോക്സുകളുടെ ചടുലതയും ഉൾക്കൊള്ളുന്ന അപൂർവ സാങ്കേതികതയാണിത്. ഫലം, സ്പോർട്ടി പെർഫോമൻസ്, സൂപ്പർ സ്മൂത്ത് ഗിയർഷിഫ്റ്റ്... കൈഗർ ഡ്രൈവിങ്ങിൽ ഇതു രണ്ടും അനുഭവവേദ്യം. ഒപ്പം മികച്ച ഇന്ധനക്ഷമതയും കൂടിച്ചേരുമ്പോൾ ഇനിയെന്തു വേണം!
എൻജിനുകൾ മൂന്നുണ്ട്, യാത്ര സുഖകരം
അഞ്ചു സ്പീഡ് മാനുവൽ മോഡലിൽ 100 ബിഎച്ച്പിയും 160 പിഎസും, എക്സ് ട്രോണിക്കിന് 100 ബിഎച്ച്പിയാണെങ്കിലും ടോർക്ക് 152 പിഎസ്. പുറമെ 72 ബിഎച്ച്പിയുള്ള അഞ്ചു സ്പീഡ്, എഎംടി മോഡലുമുണ്ട്. അവസാനം പറഞ്ഞത് എൻട്രി ലെവൽ... രണ്ടു നിര സീറ്റുകളിലും ആവശ്യത്തിന് സ്ഥലം. വലിയ സീറ്റുകൾ. പിന്നിൽ മൂന്നു യാത്രികർക്ക് സുഖമായിരിക്കാം. നടുവിൽ വലിയ ‘വരമ്പ്’ ഇല്ലാത്തതിനാൽ മധ്യത്തിൽ ഇരിക്കുന്നയാൾക്ക് സുഖകരം. വലിയ ഡിക്കി. ഇന്ധനക്ഷമത 20.5 കിലോമീറ്റർ.
English Summary: Renault Kiger Performance Review