കൈഗറും മാഗ്നൈറ്റും; പ്രധാന വ്യത്യാസങ്ങൾ എന്ത് ?
തുല്യശക്തികളായ പോരാളികളുടെ മത്സരങ്ങൾ കാഴ്ചക്കാർക്ക് എന്നും ഹരമാണ്. സബ് 4 മീറ്റർ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ പോരാളികളായ റെനോ കൈഗറും നിസാൻ മാഗ്‌നൈറ്റുമാണ് ആ മത്സരാർഥികൾ. ഇരു കമ്പനികളും കൈകോർത്ത് നിർമിച്ച സിഎംഎഫ്– എ പ്ലസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിച്ച വാഹനങ്ങൾ വ്യത്യസ്തരാണോ
തുല്യശക്തികളായ പോരാളികളുടെ മത്സരങ്ങൾ കാഴ്ചക്കാർക്ക് എന്നും ഹരമാണ്. സബ് 4 മീറ്റർ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ പോരാളികളായ റെനോ കൈഗറും നിസാൻ മാഗ്‌നൈറ്റുമാണ് ആ മത്സരാർഥികൾ. ഇരു കമ്പനികളും കൈകോർത്ത് നിർമിച്ച സിഎംഎഫ്– എ പ്ലസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിച്ച വാഹനങ്ങൾ വ്യത്യസ്തരാണോ
തുല്യശക്തികളായ പോരാളികളുടെ മത്സരങ്ങൾ കാഴ്ചക്കാർക്ക് എന്നും ഹരമാണ്. സബ് 4 മീറ്റർ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ പോരാളികളായ റെനോ കൈഗറും നിസാൻ മാഗ്‌നൈറ്റുമാണ് ആ മത്സരാർഥികൾ. ഇരു കമ്പനികളും കൈകോർത്ത് നിർമിച്ച സിഎംഎഫ്– എ പ്ലസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിച്ച വാഹനങ്ങൾ വ്യത്യസ്തരാണോ
തുല്യശക്തികളായ പോരാളികളുടെ മത്സരങ്ങൾ കാഴ്ചക്കാർക്ക് എന്നും ഹരമാണ്. സബ് 4 മീറ്റർ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ പോരാളികളായ റെനോ കൈഗറും നിസാൻ മാഗ്‌നൈറ്റുമാണ് ആ മത്സരാർഥികൾ. ഇരു കമ്പനികളും കൈകോർത്ത് നിർമിച്ച സിഎംഎഫ്– എ പ്ലസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിച്ച വാഹനങ്ങൾ വ്യത്യസ്തരാണോ എന്നു പരിശോധിക്കാം.
പുറംകാഴ്ച
ഇരു വാഹനങ്ങളും പങ്കിടുന്ന ജീനുകൾ ഒന്നാണെങ്കിലും ഒറ്റ നോട്ടത്തിൽ 2 വാഹനങ്ങളും സൗന്ദര്യത്തിന്റെ രണ്ട് ദിക്കുകളിലായി നിലകൊള്ളും. ഉള്ളിലുള്ള പാർട്സുകൾ, അവ ഘടിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ എന്നിവയെല്ലാം ഒരേ അളവുകളിലാണെങ്കിലും ഇവയെല്ലാം മറയ്ക്കുന്ന ഭാഗങ്ങളും പാനലുകളും ചേരുന്നതോടെ ഇരു വാഹനങ്ങൾക്കും വ്യത്യസ്ത രൂപഭംഗിയാണ് സമ്മാനിക്കുന്നത്. റെനോ കൈഗറിന് മസ്കുലർ ഭംഗിയാണ് നൽകിയിട്ടുള്ളത്. ഇതിനാൽ വാഹനത്തിന്റെ കാഴ്ചയിൽ കൂടുതൽ കരുത്തുള്ളതും വലുപ്പമേറിയതുമെന്ന തോന്നൽ ഉളവാക്കും. ഷാർപ് ലൈനുകളോടു കൂടിയ രൂപഭംഗിയാണ് മാഗ്‌നൈറ്റിനു നൽകിയത്.
റെനോയുടെ പുതുതലമുറ വാഹനങ്ങളുടെ മുഖമുദ്രയായ ‘സ്മൈലി’ ഗ്രില്ലാണ് കൈഗറിലുള്ളത്. മാഗ്‌നൈറ്റിനെ അപേക്ഷിച്ച് മുന്നിൽ നിന്ന് കൂടുതൽ ഉയരം തോന്നിക്കാൻ ഈ ഡിസൈൻ ഉപകരിക്കുന്നു. ഹെക്സഗണൽ ഡിസൈനിലുള്ള ഗ്രില്ലാണ് കൈഗറിന്. വലിയ എയർഡാമുകളോടു കൂടിയ ബംപറും ഇവിടയെള്ള ഹെഡ്‌ലൈറ്റും ഒരു വലിയ എസ്‌യുവി ഭംഗി വാഹനത്തിനു നൽകുന്നു. വാഹനപ്രേമികൾക്ക് ഇപ്പോൾ വലിയ താൽപര്യമില്ലാത്ത ക്രോമിയം ഇൻസെർട്ടുകൾ മാഗ്‌നൈറ്റിനു മുൻഭാഗത്ത് ആവശ്യത്തിലധികം ഘടിപ്പിച്ചിട്ടുണ്ട്. ബൂമറാങ് രൂപത്തിലുള്ള ഡിആർഎൽ സ്കിഡ് പ്ലേറ്റിനോടു സമാനമായ ഭാഗം എന്നിവയെല്ലാം മാഗ്‌നൈറ്റിലുണ്ട്.
ധാരാളം കർവുകളോടു കൂടിയ വാഹനമാണ് കൈഗർ. വലിയ റൂഫ് ലൈനും വലിയ വീൽ ആർച്ചോടു കൂടിയ മുന്നിലെ ഫെൻഡറും താരതമ്യേന വലിയ മുൻ വിൻഡോകളും വാഹനത്തിനു കൂടുതൽ വലുപ്പമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നു. വശങ്ങളിലും മാഗ്നൈറ്റിൽ ക്രോമിയം ഭാഗങ്ങളുണ്ട്. ഡോർ ഹാൻഡ്‌ലും സൈഡ് സ്കർട്ടിങ് പോലെ തോന്നിക്കുന്ന ഭാഗവുമാണ് തിളക്കമുള്ള വിധത്തിൽ നിർമിച്ചിട്ടുള്ളത്. കൂടുതൽ സ്പോർടിയായ അലോയ് വീലുകൾ മാഗ്‌നൈറ്റിലാണ്. ഉയർന്നു പൊങ്ങി സി പില്ലറിൽ അവസാനിക്കുന്ന വിധത്തിലാണ് കൈഗറിലെ ബോഡി ലൈൻ. വാഹനത്തിന്റെ ആകെ മസ്കുലാരിറ്റിയോട് ഏറെ ഇണങ്ങിയാണ് ഈ ലൈൻ കടന്നു പോകുന്നത്.
ഏതൊരാൾക്കും ഒറ്റ നോട്ടത്തിൽ ആകർഷണം തോന്നുന്ന വിധത്തിലാണ് കൈഗറിന്റെ പിൻഭാഗം. ചില പ്രീമിയം ജിടി വാഹനങ്ങളുടെ ഡിസൈൻ എലമെന്റുകളോട് അടുത്ത് സാമ്യം തോന്നിക്കുന്ന വിധത്തിൽ ആധുനികമാണ് കൈഗറിന്റെ പിൻവശം. ബൂട്ടിലേക്ക് ഇറങ്ങിനിൽക്കുന്ന ടെയ്ൽലാംപ്, കറുപ്പും ഒപ്പം മെറ്റാലിക് നിറവും ചേർന്ന ബംപറും വീണ്ടും വലുപ്പത്തെ വർധിപ്പിക്കുന്നു. പിന്നിലെ വിൻഡ്സ്ക്രീനിന് ഏറെ ഇണങ്ങുന്ന ഒരു സ്പോർടി സ്പോയ്‌ലറും വാഹനത്തിലുണ്ട്.
ഒരു കോംപാക്ട് എസ്‌യുവി എന്ന ഡിസൈൻ എന്നതിലേറെയൊന്നും മാഗ്‌നൈറ്റിനു പിൻഭാഗത്ത് അവകാശപ്പെടാനില്ല. വശങ്ങളിലേക്ക് പടർന്ന വിധത്തിലുള്ള ടെയ്ൽ ലാംപ് എവിടെയോ ടെറാനോയെ അനുസ്മരിപ്പിക്കും. മേൽഭാഗത്ത് വെള്ള നിറമാണ് മാഗ്‌നൈറ്റിൽ. എന്നാൽ കറുത്ത നിറമാണ് കൈഗറിൽ. ഇരു വാഹനങ്ങൾക്കും ഏറെ ആകർഷണമുള്ള നിറങ്ങൾ ലഭിച്ചിട്ടുണ്ടെന്നു നിസംശയം പറയാം.
ഉൾക്കാഴ്ച
വാഹനത്തിന്റെ പുറത്തുള്ളതിനെക്കാൾ വ്യത്യസ്തതകൾ നിറച്ചാണ് ഇന്റീരിയർ രൂപകൽപന ചെയ്തിട്ടുള്ളത്. വലിയ ടച്ച്സ്ക്രീൻ യൂണിറ്റിനു താഴെ എസി വെന്റോടു കൂടിയ സെന്റർ കൺസോൾ ഭാഗവും 2 നിറങ്ങൾ ചേർത്ത ഡാഷ്ബോർഡും കൈഗറിന് ലഭിച്ചു.മാഗ്‌നൈറ്റിലെ ഗ്രില്ലിൽ കണ്ട അതേ ഹെക്സഗണൽ രൂപം ഉള്ളിലെ എസി വെന്റുകളിൽ ഉൾപ്പെടെയുണ്ട്. കൈഗറിന് പ്രീമിയം ഫിനിഷ് ലഭിക്കുമ്പോൾ തികച്ചും ലളിതമായാണ് മാഗ്‌നൈറ്റിന്റെ ഉൾവശം രൂപീകരിച്ചിട്ടുള്ളത്.
ഗിയർ പൊസിഷനു പിന്നിലായി പ്രീമിയം വാഹനങ്ങളിൽ കാണുന്ന വിധത്തിൽ തെന്നിച്ചു നീക്കാൻ പറ്റുന്ന വിധത്തിലുള്ള ചെറിയ സ്റ്റോറേജ് സ്പേസ് കൈഗറിലുള്ളത് ഏറെ പ്രയോജനപ്പെടും. ഇരുവാഹനങ്ങളിലും പൂർണമായി ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്.മാഗ്‌നൈറ്റിൽ വിവിധ ഗ്രാഫിക്സുകളോടു കൂടിയ യൂണിറ്റാണ്. എന്നാൽ സർക്കുലർ റിങ് ഉൾപ്പെടെയുള്ള ഡയലാണ് കൈഗറിൽ. ഇതിനു ചുറ്റിലും വാഹനത്തിന്റെ വിവരങ്ങളും ഉണ്ട്. ഉള്ളിലെ ഇടത്തിന്റെ കാര്യത്തിൽ ഇരുവരും ഒരേപോലെ കരുത്ത് കാണിക്കും. മുൻ സീറ്റുകൾ ഒരു വലിയ എസ്‌യുവിയെ അനുസ്മരിപ്പിക്കുന്നു.
കൂടുതൽ ദൃഢമായ സീറ്റുകൾ കൈഗറിനു നൽകിയപ്പോൾ മാഗ്‌നൈറ്റിൽ ആവശ്യത്തിലേറെ മൃദുവായ സീറ്റുകളാണ്. ദീർഘദൂര യാത്രയിൽ മുഷിപ്പിക്കാത്ത സീറ്റിങ് കംഫർട്ട് കൈഗർ നൽകും. പൊതിയുന്ന വിധത്തിലുള്ള മാഗ്നൈറ്റിലെ മൃദു സീറ്റുകൾ ലഘു യാത്രകളിൽ മികച്ചു നിൽക്കും. പിന്നിലേക്ക് ഉയരുന്ന വിധത്തിലുള്ള വിൻഡോ ലൈനാണ് കൈഗറിൽ. പിന്നിലെ സീറ്റിൽ ഇരിക്കുമ്പോൾ പ്രീമിയം വാഹനങ്ങളിലേതിനു സമാനമായ കാഴ്ചയാണ് ലഭിക്കുന്നത്. കൂടുതൽ പ്രകാശം ഉള്ളിലേക്ക് എത്തുന്ന തരത്തിൽ വലിയ വിൻഡോയാണ് മാഗ്‌നൈറ്റിൽ.
എൻജിൻ കരുത്ത്
ഇരു വാഹനങ്ങളിലും 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ്. 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് സംവിധാനവും ഇരു വാഹനങ്ങളിലും ഉണ്ട്. ഡസ്റ്ററിലുള്ള അതേവിധത്തിൽ എഎംടിയും കൈഗറിൽ ലഭിച്ചു. ഈ സന്നാഹം മാഗ്‌നൈറ്റിൽ ഒഴിവാക്കപ്പെട്ടു. 999 സിസി എൻജിനിൽ ഇരു വാഹനങ്ങൾക്കും പരമാവധി കരുത്ത് 99 എച്ച്പിയും 152 എൻഎം ടോർക്കുമാണ്. മൂന്ന് സിലിണ്ടർ എൻജിനുകളിൽ നിന്നും ഏറെ വ്യത്യസ്തമായി ശബ്ദങ്ങളും വൈബ്രേഷനും എല്ലാം ഒഴിവാക്കപ്പെട്ടു.
ഇക്കോ, നോർമൽ, സ്പോർട് മോഡുകളാണ് കൈഗറിലുള്ളത്. ഇക്കോയിൽ കൂടുതൽ ഇന്ധനക്ഷമതയ്ക്ക് വേണ്ടി ആക്സിലറേഷനും ത്രോട്ടിൽ റെസ്പോൺസും വളരെ പതുക്കെയാണ്. മറ്റ് രണ്ട് മോഡുകളിലും കരുത്ത് പ്രകടമാണ്. മാഗ്നൈറ്റിൽ മോഡ് സെലക്ടർ ഇല്ല. പകരം ഗിയർ ലിവറിൽ തന്നെയുള്ള സന്നാഹമാണ് ഇതിനുള്ളത്.
English Summary: Renault Kiger vs Nissan Magnite