Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി സുസുക്കി ഫ്രോങ്സ് ഒരേസമയം ഹാച്ച്ബാക്കിന്റേയും എസ്‌യുവിയുടേയും സവിശേഷതകളുള്ള വാഹനമാണ്. ബലേനോയെ അടിസ്ഥാനമാക്കിയ ക്രോസ് ഓവറിനെ 2023 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. മാരുതിയുടെ 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ- പെട്രോള്‍ എൻജിന്റെ തിരിച്ചുവരവു കൂടിയാണ് ഫ്രോങ്സിൽ. ബലേനോയും ഫ്രോങ്സും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തോക്കെ?

Maruti Fronx

കരുത്ത്

ADVERTISEMENT

ബലേനോയ്ക്കും ഫ്രോങ്സിനും ഏതാണ്ട് സമാനമായ പവര്‍ട്രെയിനാണ്. 90 എച്ച്പി കരുത്തും 113 എൻഎം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനാണ് ബലേനോക്കുള്ളത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ ബോക്‌സും ബലേനോക്കുണ്ട്. ഇനി സിഎന്‍ജി മോഡല്‍ നോക്കിയാല്‍ 1.2 ലീറ്റര്‍ എൻജിന് 77.5 എച്ച്പിയും 98.5 എൻഎം പരമാവധി ടോര്‍ക്കുമായി കുറയും. മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണുള്ളത്.

Maruti Baleno

ഫ്രോങ്സിന് ബലേനോയുടേതു പോലുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനാണ്. എന്നാല്‍ 100 എച്ച്പി കരുത്തും പരമാവധി 148 എൻഎം ടോര്‍ക്കും പുറത്തെടുക്കാനാവും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും ഫ്രോങ്സിനുണ്ട്. ഇതിനൊപ്പം 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന് 48 വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം എന്ന ഓപ്ഷനുമുണ്ട്.

Fronx

രൂപകല്‍പന

ഒരേ പ്ലാറ്റ്‌ഫോം പങ്കുവയ്ക്കുമ്പോഴും ഡിസൈനില്‍ വലിയ മാറ്റമാണ് ബലേനോക്കും ഫ്രോങ്സിനുമുള്ളത്. ബലേനോ ഒറ്റനോട്ടത്തില്‍ ഹാച്ച്ബാക്കാണെങ്കില്‍ ഫ്രോങ്സിന് ക്രോസ് ഓവര്‍ ഡിസൈനാണ്. കണ്ണാടികളും മുന്‍ വാതിലുകളും മാത്രമാണ് ഇരു വാഹനങ്ങള്‍ക്കും സാമ്യതയുള്ളത്. വിറ്റാരയുടേതിന് സമാനമായ വലിയ ഗ്രില്ലാണ് ഫ്രോങ്സിന്. എന്നാല്‍ ബലേനോയുടെ മുന്നിലെ ഗ്രിൽ ഫ്രോങ്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുതാണ്.

Baleno
ADVERTISEMENT

റൂഫ് ടെയില്‍, 16 ഇഞ്ച് ഡമയണ്ട് കട്ട് അലോയ് വീല്‍, വീല്‍ ആര്‍ച്ച് എന്നിവയെല്ലാം ഫ്രോങ്സിന്റെ രൂപം കൂടുതല്‍ എസ്‌യുവിയാക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാംപും കണക്ടഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളുമാണ് ഫ്രോങ്സിലുള്ളത്. സി രൂപത്തിലുള്ള ടെയില്‍ ലാംപുകളാണ് ബലേനോക്കുള്ളത്. പിന്നിലെ ബംപറിലാണ് ബലേനോയുടെ നമ്പര്‍ പ്ലേറ്റെങ്കിൽ ടെയില്‍ ഗേറ്റിലാണ് ഫ്രോങ്സിന്റെ നമ്പര്‍ പ്ലേറ്റ്. സാധാരണ ആന്റിനയാണ് ബലേനോക്കെങ്കില്‍ സ്രാവിന്റെ ചിറകിനെ ഓര്‍മിപ്പിക്കുന്ന ആന്റിനയാണ് ഫ്രോങ്സിനുള്ളത്. 

Fronx

ഉള്‍ഭാഗം

പുറത്തെ വ്യത്യസ്തത സത്യത്തില്‍ ഉള്ളില്‍ ഫ്രോങ്സിനും ബലേനോയ്ക്കുമില്ല. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് രണ്ട് വാഹനങ്ങള്‍ക്കും. ബലേനോ കടുംതവിട്ടും നീലയുമാണെങ്കില്‍ ഫ്രോങ്സില്‍ കറുപ്പും കരിംചുവപ്പുമാണ്. ഡാഷ്‌ബോര്‍ഡിലും വ്യത്യാസങ്ങളേക്കാള്‍ സാമ്യതയാണ് രണ്ടു മോഡലിനുമുള്ളത്. മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്‌പ്ലേ പ്രോ + സിസ്റ്റമുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് രണ്ടു വാഹനങ്ങള്‍ക്കുമുള്ളത്. ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയും ഫ്രോങ്സിലും ബലേനോയിലും ഒരുപോലെയാണ്. 

Maruti Baleno

വലിപ്പവും വിലയും

ADVERTISEMENT

ബലേനോയെ അപേക്ഷിച്ച് ചെറിയ വലിപ്പക്കൂടുതല്‍ ഫ്രോങ്സിനുണ്ട്. 3,995എംഎം നീളവും 1,765 എംഎം വീതിയും 2,520 എംഎം ഉയരവുമാണ് ഫ്രോങ്ക്‌സിന്. ബലേനോക്കാവട്ടെ 3,990 എംഎം നീളവും 1,745 എംഎം വീതിയും 1,500 എംഎം ഉയരവുമാണുള്ളത്. ബലേനോയെ അപേക്ഷിച്ച് 20 എം.എം കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഫ്രോങ്സിനുണ്ട്. 

Maruti Fornx

ബലേനോക്ക് 6.61 ലക്ഷം രൂപ മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് വില. എട്ടു ലക്ഷം രൂപ മുതല്‍ 11 ലക്ഷം വരെയാണ് ഫ്രോങ്സിന് പ്രതീക്ഷിക്കുന്ന. പല കാര്യങ്ങളിലും സാമ്യതകളുണ്ടെങ്കിലും രണ്ടു വിഭാഗത്തിലാണ് ബലേനോയേയും ഫ്രോങ്ക്‌സിനേയും മാരുതി സുസുക്കി പ്രതിഷ്ടിച്ചിരിക്കുന്നത്. ഹ്യുണ്ടേയ് ഐ20, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് എന്നിവയോടാണ് ബലേനോ മത്സരിക്കുന്നത്. നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, ഹ്യുണ്ടയ് വെന്യു, കിയ സോനറ്റ്, മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്‌സണ്‍ എന്നിവയാണ് ഫ്രോങ്സിന്റെ എതിരാളികള്‍. 

English Summar: Maruti Suzuki Fronx vs Baleno: Which one should you get?