സാധാരണ ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറുകളുടേത്. ഇന്ധനക്ഷമതയേക്കാള്‍ കൂടുതല്‍ വേഗവും കരുത്തുമുള്ളവയാണ് പല ആഡംബര കാര്‍ നിര്‍മാതാക്കളും പുറത്തിറക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക്. ചെറിയ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനും ഉയര്‍ന്ന ശേഷിയുള്ള

സാധാരണ ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറുകളുടേത്. ഇന്ധനക്ഷമതയേക്കാള്‍ കൂടുതല്‍ വേഗവും കരുത്തുമുള്ളവയാണ് പല ആഡംബര കാര്‍ നിര്‍മാതാക്കളും പുറത്തിറക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക്. ചെറിയ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനും ഉയര്‍ന്ന ശേഷിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറുകളുടേത്. ഇന്ധനക്ഷമതയേക്കാള്‍ കൂടുതല്‍ വേഗവും കരുത്തുമുള്ളവയാണ് പല ആഡംബര കാര്‍ നിര്‍മാതാക്കളും പുറത്തിറക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക്. ചെറിയ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനും ഉയര്‍ന്ന ശേഷിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറുകളുടേത്. ഇന്ധനക്ഷമതയേക്കാള്‍ കൂടുതല്‍ വേഗവും കരുത്തുമുള്ളവയാണ് പല ആഡംബര കാര്‍ നിര്‍മാതാക്കളും പുറത്തിറക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക്. ചെറിയ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനും ഉയര്‍ന്ന ശേഷിയുള്ള വൈദ്യുത മോട്ടോറുകളുമാണ് ഇവയുടെ കരുത്ത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൈബ്രിഡ് കാറുകളുടെ പ്രകടനം മെച്ചപ്പെടുത്താനാവും. 

 

ADVERTISEMENT

ടയര്‍

 

ഏതൊരു വാഹനത്തിന്റേയും പ്രകടനം മെച്ചപ്പെടുത്താന്‍ അനുയോജ്യമായ ടയറുകള്‍ക്ക് സാധിക്കുമെന്നത് പരസ്യമായ രഹസ്യമാണ്. പ്രത്യേകം രൂപകല്‍പന ചെയ്ത കാറുകള്‍ വൈദ്യുത വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താറുണ്ട്. കൂടിയ ഡ്രൈവിങ് റേഞ്ചും പ്രകടനവും അനുയോജ്യമായ ടയറുകള്‍ വഴി ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ലഭിക്കുന്നു. 

 

ADVERTISEMENT

പ്രീമിയം ഇന്ധനം

 

ഹൈബ്രിഡ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പെട്രോളിയം ഇന്ധനം പരമാവധി ഗുണനിലവാരമുള്ളത് തന്നെ ഉപയോഗിക്കണം. ഇതും ഹൈബ്രിഡ് കാറുകളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇന്ധനത്തിന്റെ കാര്യത്തില്‍ അടക്കം നിങ്ങളുടെ വാഹനത്തിന്റെ ഓണര്‍ മാന്വല്‍ വിശദമായി വായിച്ചു നോക്കുന്നത് വിലപ്പെട്ട വിവരങ്ങള്‍ നല്‍കും. 

 

ADVERTISEMENT

മൈക്രോചിപ്പ്

 

പരമ്പരാഗത ICE വാഹനങ്ങളെ അപേക്ഷിച്ച് സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ളവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. സങ്കീര്‍ണമായ ഇലക്ട്രോണിക് ഉപകരണങ്ങളാണ് പല വാഹനങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. ഇ.സി.യു റീമാപ്പ് ചെയ്യുന്നത് കാറിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കാറുണ്ട്. ചെറിയൊരു മൈക്രോ ചിപ്പ് മതി ഹൈബ്രിഡ് കാറിന്റെ വേഗതയും കരുത്തും വേറെ ലെവലാക്കാന്‍. 

 

റീജനറേറ്റീവ് ബ്രേക്കിങ് 

 

ഹൈബ്രിഡ് കാറില്‍ റീജെന്‍ സിസ്റ്റം പരമാവധി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ഓരോ തവണയും വാഹനം ബ്രേക്ക് ചെയ്യേണ്ടി വരുമ്പോള്‍ റീജനറേറ്റീവ് ബ്രേക്കിങ് വഴി വൈദ്യുത മോട്ടോറുകളിലേക്ക് അധിക ഊര്‍ജമാണ് ലഭിക്കുന്നത്. സാധാരണ ഗതിയില്‍ പാഴായി പോവുന്ന ഊര്‍ജം കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഈ സാങ്കേതികവിദ്യ കൊണ്ടു സാധിക്കും. 

 

എയര്‍ ഫില്‍റ്റര്‍

 

ഹൈബ്രിഡ് കാറുകളിലെ ബാറ്ററി പാക്കുകളില്‍ സാധാരണ എയര്‍ ഫില്‍റ്ററുള്ള എയര്‍ കൂള്‍ഡ് സംവിധാനമാണ് ഉപയോഗിക്കാറ്. എന്‍ജിനില്‍ ഉപയോഗിക്കുന്ന വായു തന്നെയാണ് ബാറ്ററിയും തണുപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് കാറിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ എയര്‍ഫില്‍റ്ററുകള്‍ നിര്‍ണായകമാണ്. മാലിന്യം നിറഞ്ഞ എയര്‍ ഫില്‍റ്റര്‍ മാത്രം മതി കാറിന്റെ പ്രകടനം പിന്നോട്ടു വലിക്കാന്‍. പൊടി നിറഞ്ഞ എയര്‍ ഫില്‍റ്ററുള്ള കാര്‍ കിതക്കുന്നത് കാറിനുള്ളിലിരുന്നു തന്നെ അറിയാനാവും. ബാറ്ററി പാക്കിനെ തണുപ്പിക്കുന്നതും ഇതേ എയര്‍ ഫില്‍റ്ററായതിനാല്‍ ബാറ്ററിയുടേയും അതുവഴി കാറിന്റേയും പ്രകടനത്തേയും എയര്‍ ഫില്‍റ്ററിലെ പ്രശ്‌നങ്ങള്‍ ബാധിക്കും. അതുകൊണ്ട് എപ്പോഴും ഹൈബ്രിഡ് വാഹനത്തിലേയും എയര്‍ഫില്‍റ്ററില്‍ ഒരു കണ്ണു നല്ലതാണ്. 

 

ട്യൂണിങ് അഥവാ പ്രോഗ്രാമിങ്

 

സാധാരണ ഹൈബ്രിഡ് കാറുകളുടെ പെട്രോളിയം എന്‍ജിനുകള്‍ പരമാവധി കരുത്തില്‍ ട്യൂണ്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ എന്‍ജിന്‍ ട്യൂണിങ് വഴി എളുപ്പം ഹൈബ്രിഡ് വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനാവും. പുതിയ വാഹനങ്ങളില്‍ ഇത്തരം ട്യൂണിങ് നടക്കുന്നത് വാഹനത്തിലെ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ റീ പ്രോഗ്രാം ചെയ്യുന്നതു വഴിയാണ്. ഉദാഹരണത്തിന് ബി.എം.ഡബ്ല്യു X5 45e യില്‍ 3.0 ടര്‍ബോ ചാര്‍ജ്ഡ് സിക്‌സ് സിലിണ്ടര്‍ എന്‍ജിനാണുള്ളത്. മറ്റു മോഡലുകളില്‍ 335hpയാണു കരുത്തെങ്കില്‍ ഇതിന്റെ ഹൈബ്രിഡില്‍ 282hpയാണ് കരുത്ത്. പ്രോഗ്രാമിങ് വഴി എന്‍ജിന്‍ കരുത്ത് 116hp കൂടി വര്‍ധിപ്പിക്കാനാവും. 

 

എയറോഡൈനാമിക്‌സ് 

 

ഏതൊരു വാഹനവും ഏറ്റവും അനുയോജ്യമായ എയറോഡൈനാമിക്‌സ് വഴിയാണ് നിര്‍മാതാക്കള്‍ നിരത്തിലിറക്കുന്നത്. മുന്നോട്ടുള്ള യാത്രയില്‍ വായുവിന്റെ പ്രതിരോധം പരമാവധി കുറക്കാന്‍ ഇത് സഹായിക്കും. ആവശ്യത്തിനും അനാവശ്യത്തിനും കാറുടമകള്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങളില്‍ ശ്രദ്ധ വേണം. വാഹനത്തെ യാത്രയില്‍ പിന്നോട്ടു വലിക്കുന്ന എന്തും ഒഴിവാക്കുന്നത് പ്രകടനം മെച്ചപ്പെടുത്തും.

 

English Summary: Tips For Maximizing Your Hybrid Vehicle’s Performance