വീട്ടിലെ പുതിയ വണ്ടികൾക്കെല്ലാം മഴയത്തു കിടക്കാനാണ് വിധി. പോർച്ച്, ഷെഡ് തുടങ്ങിയവയെല്ലാം കയ്യടക്കിയിരിക്കുന്നത് മറ്റൊരു കൂട്ടരാണ്. എൺപതുകളിലും തൊണ്ണൂറുകളിലും നിരത്തുകൾ വാണിരുന്ന സ്കൂട്ടറുകൾ. എറണാകുളം തൃപ്പൂണിത്തുറയിലുള്ള റോക്കി ജേക്കബിന്റെ വിന്റേജ് ടൂവീലർ ശേഖരം അങ്ങനെ വളർന്നു വളർന്ന് ഇരുപത്തഞ്ചോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ പുതിയ വണ്ടികൾക്കെല്ലാം മഴയത്തു കിടക്കാനാണ് വിധി. പോർച്ച്, ഷെഡ് തുടങ്ങിയവയെല്ലാം കയ്യടക്കിയിരിക്കുന്നത് മറ്റൊരു കൂട്ടരാണ്. എൺപതുകളിലും തൊണ്ണൂറുകളിലും നിരത്തുകൾ വാണിരുന്ന സ്കൂട്ടറുകൾ. എറണാകുളം തൃപ്പൂണിത്തുറയിലുള്ള റോക്കി ജേക്കബിന്റെ വിന്റേജ് ടൂവീലർ ശേഖരം അങ്ങനെ വളർന്നു വളർന്ന് ഇരുപത്തഞ്ചോളം സ്കൂട്ടറുകളായി. പോർച്ചിൽ സ്ഥലം തികയാഞ്ഞപ്പോൾ വീട്ടിലെ വെയർഹൗസും ഇവർ കയ്യടക്കി. വെസ്പ, ബജാജ്, കൈനറ്റിക് എന്നിവയുടെ അപൂർവ ശേഖരമുണ്ട് ഈ വീട്ടിൽ.  

ഡിഎക്സ് 715 ഫ്യൂറി

ടൂ–സ്ട്രോക്ക് 

ADVERTISEMENT

‘ആറു വർഷമായതേയുള്ളൂ കലക്‌ഷൻ ആരംഭിച്ചിട്ട്. അച്ഛൻ ജേക്കബിന്റെ ബജാജ് ക്ലാസിക് മോഡലിലാണ് തുടക്കം. അതിപ്പോഴും ഉണ്ട്. 2017 ൽ കെആർഒ വെസ്പ 150 എംബി. പഠിക്കുമ്പോൾ അച്ഛന്റെ സ്കൂട്ടർ കേടാകുമ്പോൾ കൂട്ടുകാരുമായി ചേർന്നു നന്നാക്കാൻ ശ്രമിക്കും. അന്നേ ടു–സ്ട്രോക്ക് മോഡലുകളുടെ ഡിസൈനും ശബ്ദവും ഇഷ്ടമായിരുന്നു. 1983 മുതൽ എൽഎംഎൽ ഇറക്കിയ വെസ്പകളിൽ പത്തോളം മോഡലുകൾ റോക്കിയുടെ ശേഖരത്തിലുണ്ട്. എൽഎംഎലിന്റെ ചില മോഡലുകളൊന്നും ദക്ഷിണേന്ത്യയിൽ ഇറങ്ങിയിട്ടില്ല..’ റോക്കി പറയുന്നു. 

എൽഎംഎലിന്റെ ലോങ് ടൂറിനു പറ്റിയ എൽഎംഎൽ സുപ്രിമോ, സിലക്ട്, 150 എൻവി, ടി5, വെസ്പ സ്മാർട്, വെസ്പ സ്മോൾ ഫ്രെയിം, പൾസ് 125 സെൻസേഷൻ, പിഎൽ170, വെസ്പ എക്‌സി തുടങ്ങിയ മോഡലുകളുമായി ഇടയ്ക്കു പുറത്തിറങ്ങുമ്പോൾ ‘കൊടുക്കുന്നോ’ എന്നു ചോദിച്ചു ചിലർ പിറകെ കൂടും. ഒത്തിരി കഷ്ടപ്പെട്ടു സ്വന്തമാക്കിയതാണ് മിക്കവയും. റോക്കിയുടെ വാഹനഭ്രമമറിഞ്ഞ് അച്ഛന്റെ സുഹൃത്തുക്കൾ സമ്മാനിച്ചവയും കൂട്ടത്തിലുണ്ട്. 

റോക്കി ജേക്കബ്
ADVERTISEMENT

പഴയ എൻഫീൽഡ് ഫ്യൂറി, മിനി ബുള്ളറ്റ്, ക്രുസാഡർ, മോഫ മോപ്പഡ്, ഇഎ 200 എന്നീ ബൈക്കുകളും എൽഎംഎൽ വെസ്പ മോഡലുകൾ, ബജാജ് 12 വോൾട്ട്, ക്ലാസിക്, ലജൻഡ്, സ്ലൈഡ്, സണ്ണി, സണ്ണി സിപ്, കൈനറ്റിക് ഹോണ്ട ഡിഎക്സ് 6, കൈനറ്റിക് വൈ2കെ അങ്ങനെ തൊണ്ണൂറുകളിൽ റോഡിൽ സ്റ്റാറായി വിലസിയവരെയെല്ലാം ഇവിടെ കാണാം.  

ശേഖരത്തിലുള്ള എല്ലാ മോഡലുകളും ഓട്ടപ്പരുവത്തിലല്ല. ചിലതിന്റെ സ്പെയർ പാർട്സുകൾ ലഭ്യമല്ലാത്തതിനാൽ പണിപ്പുരയിലാണ്. ഇരുചക്ര വാഹനങ്ങളുടെ കൂട്ടത്തിൽ പഴയ ഫിയറ്റിന്റെ പ്രസിഡന്റ് 71,1989 മോഡൽ 118 എൻഇ, യൂനൊ എന്നിവയും ഇവിടെയുണ്ട്. കംബോഡിയയിൽ ബിസിനസ് ചെയ്യുന്ന റോക്കിയുടെ വെക്കേഷൻ പലപ്പോഴും ഇവയ്ക്കൊപ്പമാണ്. നാട്ടിലെത്തിയാൽ പഴയ മോഡലുകളുമായി യാത്രപോകുക പതിവാണ്. റോക്കിയുടെ വണ്ടിഭ്രാന്തിനു കട്ട സപ്പോർട്ടുമായി വീട്ടുകാരും കൂടെ ഉണ്ട്. 

1989 പ്രീമിയർ 118 എൻഇ
ADVERTISEMENT

ഓഗസ്റ്റ് മോട്ടോ ഗാരിജ്ടൂ സ്ട്രോക്ക് വണ്ടികളുടെ ഓൾഡേജ് ഹോം

കുറച്ചു നാളത്തേക്കു മാറിനിൽക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ വീട്ടിലെ ഓമനകളെ പെറ്റ് ഹോമിൽ വിടാറില്ലേ. അതുപോലെ റോക്കിയും കസിൻ ജോമിൻ കെ. ജോണിയും ചേർന്നു വിന്റേജ് ഇരുചക്ര വാഹനങ്ങൾക്കായി നടത്തുന്ന ഓൾഡേജ് ഹോമാണ് ഓഗസ്റ്റ് മോട്ടോ ഗാരിജ്. ടൂ സ്ട്രോക്ക് വാഹനങ്ങളുടെ മെയ്ന്റനൻസ് ചെയ്യൽ, സ്പെയർ പാർട്സ് ലഭ്യമാക്കൽ, റീസ്റ്റൊറേഷൻ തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്. 

കൂടാതെ, ദീർഘനാൾ വീടുവിട്ടു മാറിനിൽക്കുന്നവരുടെ വണ്ടികൾ സൂക്ഷിക്കാനും സംവിധാനമുണ്ട്. ഉടമ മടങ്ങിയെത്തുന്നതു വരെ വണ്ടി ഇടയ്ക്കിടെ സ്റ്റാർട്ട് ചെയ്യുകയും ഓടിക്കുകയും ആവശ്യമായ സർവീസ് നൽകുകയും ചെയ്യും. ടൂ–സ്ട്രോക്ക് ബജാജ്, വെസ്പ, കൈനറ്റിക് മോഡലുകളാണ് പ്രധാനമായും ഇവിടെ ചെയ്യുന്നത്.   

English Summary: Two Stroke Vintage Scooter Collection